ചന്ദ്രശേഖരനും കുടുംബവും … നേരെ തിരിച്ചു
പാലക്കാടുള്ള രാമപുരം സ്ഥലത്തെ….
പുത്തൻപുരക്കൽ തറവാട്ടിലോട്ട് …….
ഏകദേശം ഉച്ചതിരിഞ്ഞ് ചന്ദ്രശേഖരൻ്റെ കാർ പുത്തൻപുരക്കൽ തറവാട്ടിലേകെത്തി……
ഒരു വലിയ നാലുകെട്ടിൽ പണികഴിച്ചിട്ടുള നല്ല പ്രതാഭം ഉള്ള തറവാട് ….
ചുറ്റും വലിയ മതിൽ കേട്ട് ….
ഇടത്തോട്ട് ചേർന്നു പത്തായപ്പുര …… അവിടെ ഇരുപതോളം പുറം പണിക്കാർ
വലതുവശത്ത് ഊട്ടുപുര …..
തറവാടിൻ്റെ പുറകിലായി വലിയ ഒരു കുളവും ഉണ്ട് ……
തൻ്റെ മകനും ,മരുമകളും, പേരകുട്ടിയും വരുന്നതും കാത്തു ഉമ്മറത്തെ ചാരുകസേരയിൽ
പ്രൗഢിയോടെ തന്നെ പുത്തൻപുരക്കൽ ശേഖരനും അദ്ദേഹത്തിൻ്റെ പത്നി സുമിത്രാമ്മയും നിൽക്കുന്നു ….
വണ്ടിയിൽ നിന്നും ഇറങ്ങിയ ആമി അച്ഛാച്ചന്ൻ്റെയും അച്ഛമ്മയുടെയും അടുത്തൊട്ട് ഓടി ചെന്ന് അവരെ കെട്ടിപ്പിടിച്ചു …..
ഒരുപാട് നാൾ കൂടിയാണ് ആമിയെ അവർ കാണുന്നത് …. അതിൻ്റെ സ്നേഹപ്രകടനം എന്നോണം …അവർ ആമിയെ സ്നേഹചുംബനം കൊണ്ട് മൂടി …..
ഈ സ്നേഹപ്രകടനം കണ്ട് പുഞ്ചിരിതൂകികൊണ്ട് ചന്ദ്രശേഖരനും മല്ലികയും ഉമ്മറത്തോട്ട് കയറി ….
അവരെ കണ്ടതും ശേഖരൻ സംസാരിച്ചു തുടങ്ങി …
അഭിമോൻ വന്നിലെ ചന്ദ്രാ …..??
അവൻ നാളെ എത്തും അച്ഛാ …..
അവനെ മുംബൈയിൽ ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ട്…
നാളെ ഉച്ചക്ക് അവൻ അവിടെ നിന്നും തിരിക്കും …
ഇതൊക്കെ കേട്ട് സുമിത്രാമ്മ സംസാരിച്ചു തുടങ്ങി …
എന്തായാലും ഇനി കുറച്ചു നാൾ ഇവിടെ നിന്നിട്ട് പോയാമതി കേട്ടല്ലോ എല്ലാവരും ….
ഒരു അമ്മയുടെ പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു ….
ഇതൊക്കെ കേട്ട് ആമി …… സുമിത്രമ്മയോട് …
കൊഞ്ചിക്കൊണ്ട് പറഞ്ഞു…..
അങ്ങനെ പെട്ടന്നൊന്നും പോവില്ല എൻ്റെ അച്ചമ്മേ കുറെ നാളുകഴിഞ്ഞിട്ടേ തിരികെ പോകു ….
അതൊക്കെപ്പോട്ടെ എവിടെ എൻ്റെ സ്പെഷ്യൽ ചക്കടാ …… വേഗം എടുത്തേ അല്ലെങ്കി ഞാൻ ഇപ്പോ പോകുവെ …. ഇതും പറഞ്ഞ് എല്ലാവരും കൂട്ടച്ചിരിയായി….
ശേഖരൻ – വന്നകാലിൽ നില്കാതെ എല്ലാവരും അകത്തോട്ട് കയറിക്കെ ….
എന്നിട്ട് വേണം എൻ്റെ ആമിക്കുട്ടിക്ക് ചക്കടാ കഴിക്കാൻ ….
അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാച്ച …. എന്നും പറഞ്ഞ് ആമി അകത്തോട്ട് കയറി