മുന്നിൽ നിന്നവന്റെ കയ്യിൽ കത്തി കാണാതായപ്പോൾ അവന് മനസ്സിലായി……………
മുന്നിൽ നിന്നവന്റെ കത്തിയാണ് തന്റെ കഴുത്തിൽ ഇപ്പോ സമർ കയറ്റിയത് എന്ന് മനസ്സിലാക്കിയാ കൃതജ്ഞതയോടെ അവൻ മരണത്തിന് കീഴടങ്ങി……………
മുന്നിൽ നിന്നവൻ ഇതിനകം തന്നെ സമറിന്റെ പ്രഹരത്തിൽ നിലത്തേക്ക് പതിച്ചിരുന്നു………..
ഇതെല്ലാം കണ്ടുകൊണ്ട് സുബ്ബണ്ണനും കൂടെ ഹനീഫയും നിന്നു………….
ഹനീഫ ഒന്ന് കണ്മിഴിച്ചു നോക്കിയപ്പോഴേക്കും സമറിന് മുന്നിൽ രണ്ടുപേർ പറന്നുകൊണ്ട് ഷെൽഫിലേക്ക് വീഴുന്നതാണ് ഹനീഫ കണ്ടത്…………..
ആ അടി മിസ്സായതിൽ ഹനീഫ ഖേദിച്ചു…………
ഇതേസമയം സമറിന്റെ കാൽ ഒരുവന്റെ വയറ്റിലും വലത്തേ കൈ മറ്റൊരുത്തന്റെ ചെകിളയ്ക്കും പതിച്ചു…………..
ചെകിളയ്ക്ക് കിട്ടിയവൻ നിലത്തേക്ക് വീണപ്പോൾ വയറ്റിൽ കിട്ടിയവൻ കുനിഞ്ഞു നിന്നു…………
കുനിഞ്ഞു നിന്നവനെ സമർ തൂണിലേക്ക് എറിഞ്ഞു………..
തൂണിന്റെ ഒരു ഭാഗം പൊളിച്ചുകൊണ്ട് അവൻ നിലത്തേക്ക് വീണു………….
നേരത്തെ നിലത്തേക്ക് വീണവന്റെ കഴുത്തിൽ സമറിന്റെ വലത്തേ കാൽ പതിച്ചു………….
അവന്റെ കഴുത്തിന്റെ നീളം പെട്ടെന്നൊന്ന് കൂടി…………..
പക്ഷെ ആയുസ്സിന്റെ നീളം മാത്രം കുറഞ്ഞു……………
സമറിന്റെ നേരെ വന്നവർ ഓരോന്നും സമറിന്റെ കയ്യിന്റെയും കാലിന്റെയും ചൂടറിഞ്ഞു…………..
സമറിന്റെ അടി കിട്ടിയിട്ട് ആ ബാറിന്റെ മുക്കും മൂലയും തകർന്നു തരിപ്പണമായി……………….
ഷെൽഫുകൾ എല്ലാം പൊളിഞ്ഞു പാളീസായി…………
സമർ ഓരോരുത്തരെയും കല്ലെടുത്ത് ദൂരേക്ക് എറിയുന്നപോലെ തനിക്ക് എതിരെ വന്ന ഓരോന്നിനെയും ദൂരേക്ക് എറിഞ്ഞു………………
അവസാനം ഗുണ്ടകളിൽ മൂന്ന് പേർ മാത്രം ബാക്കിയായി……………
അതിലൊരുവൻ സമറിൽ നിന്ന് ചവിട്ട് കിട്ടിയിട്ട് ഒരു തൂണും പൊളിച്ചു വീണുകിടന്നു………………
ഒരുത്തനെ സമർ ആഞ്ഞടിച്ചു………….
അടിയുടെ ആഘാതത്തിൽ അവൻ കിളിപോയ പോലെ നിന്നു…………..
സമർ അവനെ തൂക്കിയെടുത്ത് തൂക്കിയിട്ടിരുന്ന ലൈറ്റുകളിലേക്ക് എറിഞ്ഞു……………
അവൻ ആ ലൈറ്റുകൾ എല്ലാം പൊളിച്ചുകൊണ്ട് നിലത്തേക്ക് വീണു………….
ബാക്കിയുള്ളവൻ സമറിന് നേരെ വന്നു…………..
സമർ അവന്റെ കാലിന് താഴെ അടിച്ചു…………..
ഒരുവശത്തേക്ക് മറിയാൻ പോയ അവനെ സമർ പിടിച്ചു നിർത്തി…………….
എന്നിട്ട് തല കീഴായി തൂക്കിനിർത്തി…………….
എന്നിട്ട് അവന്റെ തല നിലത്തേക്ക് രണ്ടുതവണ ആഞ്ഞിടിപ്പിച്ചു…………….