“ആണോ………..എന്നാൽ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ………..നിങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റുമോ……….എന്നാ ചെയ്യ്……..”……….അയാൾ ആ കിളവിയോട് പറഞ്ഞു………….
തന്നെക്കൊണ്ട് അതിന് ആവില്ല എന്നറിയാമായിരുന്ന ആ കിളവി തന്റെ പ്രതിഷേധം കരഞ്ഞു തീർത്തു………..
ഒരു പൊലീസുകാരനോ അവിടെ കൂടി നിന്ന ഒരാളോ ആ കിളവിയെ ഒന്ന് എഴുന്നേല്പിക്കാൻ പോലും വന്നില്ല……………
അവരോട് ദൈവം ചോദിക്കും എന്ന് മനസ്സിൽ കരുതി ആ കിളവി എണീക്കാൻ ശ്രമിച്ചു…………
പക്ഷെ ആ കിളവിക്ക് അത് സാധിച്ചില്ല………..
പെട്ടെന്ന്………….
ആ കിളവി പറഞ്ഞത് ദൈവം കേട്ടോ എന്നറിയില്ല………….
പക്ഷെ ഒരു ചെകുത്താൻ കേട്ടെന്ന് തോന്നുന്നു…………
ഗേറ്റ് കടന്ന് ഒരു കറുത്ത അംബാസിഡർ കാർ ഉള്ളിലേക്ക് കയറിവന്നു………….
ആ കറുത്ത കാർ കണ്ട് എല്ലാവരും പേടിച്ചു പിന്നിലേക്ക് മാറി…………
അവർ ഭയത്തോടെ ആ കാറിനെ നോക്കി…………
ഓരോ നിമിഷവും അത് അടുത്തു വരുന്തോറും അവരുടെ നെഞ്ചിടിപ്പ് കൂടി…………
ആ കാർ ഓഫീസിന് മുന്നിൽ വന്നു നിന്നു………..
ഡ്രൈവറുടെ ഡോർ തുറന്ന് അമൂദ് പുറത്തേക്ക് കാലുവച്ചു………….
പക്ഷെ അവരുടെ നോട്ടം അവിടെയല്ലായിരുന്നു………….
പിൻസീറ്റിൽ………….
അവിടെയായിരുന്നു എല്ലാവരും നോക്കിയിരുന്നത്…………
പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ആ ഡോർ തുറന്നു………..
ഒരു കാൽ ഭൂമിയിലേക്ക് പതിച്ചു………..
ആ ഡോർ തുറന്ന് അയാൾ പുറത്തേക്കിറങ്ങി…………
വെള്ള ഷർട്ടും വെള്ള മുണ്ടും അണിഞ്ഞ അയാളെ കണ്ട് അവിടെ കൂടി നിന്നവർ എല്ലാം തലകുനിച്ചു…………..
ഭയമോ അതോ ബഹുമാനമോ………..ഏതെന്ന് അറിയില്ല…………
പക്ഷെ അവർ പോലും അറിയാതെ അവരുടെ തല കുനിഞ്ഞുപോയി…………
അയാളുടെ പേര് മാത്രം കേട്ടാൽ നെഞ്ച് വിറക്കുന്നവന് അയാളെ നേരിൽ കണ്ടാൽ തലകുനിക്കാനാണോ പ്രയാസം…………….
അബൂബക്കർ ഖുറേഷി…………