ഗുണ്ടകളും സഹായത്തിന് എത്തിയതോടെ ആത്രേയാ വീണുകിടക്കുന്ന ജെയിംസിന് നേരെ നടന്നു……………
വഴിമുടക്കി വന്നവന്റെ കഴുത്തിന് പിടിച്ചുയർത്തി ആത്രേയാ അവനെ ദൂരേക്ക് എറിഞ്ഞു………….
അടുത്തുള്ള പച്ചക്കറികടയിലാണ് അവൻ വന്ന് വീണത്……………
ആത്രേയാ ജയിംസിന്റെ അടുത്തെത്തി…………..
ഇതേസമയം ശിവറാമിന്റെ ഗുണ്ടകൾ കോളനിയിലെ ഗുണ്ടകളെ അടിച്ചു നിലംപരിശാക്കി കൊണ്ടിരുന്നു…………….
ആത്രേയ ജെയിംസിനെ തൂക്കി എടുത്തു…………..
അവന്റെ കഴുത്തിൽ പിടിമുറുക്കി കൊണ്ട് ആത്രേയാ തിരിഞ്ഞു…………..
പെട്ടെന്ന് ഒരുത്തൻ ആത്രേയയുടെ മുന്നിലേക്ക് വന്നു…………..
അവൻ ആത്രേയയ്ക്ക് നേരെ കൈവീശിയെങ്കിലും ആത്രേയാ ഒഴിഞ്ഞുമാറി…………..
ആത്രേയാ അവന്റെ കാലിന്റെ മടമ്പിൽ കാലുകൊണ്ടടിച്ചു…………..
അവൻ കാല് കവച്ച് നിലത്തിരുന്നുപോയി………………..
അവൻ തലയുയർത്തി ആത്രേയയെ നോക്കി കാണുന്നതിന് മുൻപ് തന്നെ ആത്രേയാ അവന്റെ തലയിൽ ആഞ്ഞുചവിട്ടി…………..
അവൻ മണ്ണിലേക്ക് തലകുത്തി കിടന്നു………….
ആത്രേയാ ജെയിംസിനെ ഒരു കയ്യിൽ പിടിച്ചു നിർത്തിയിട്ട് മറ്റേ കൈ കൊണ്ട് അവനെ തല്ലി…………..
ആത്രേയാ അവനെയും കൊണ്ട് നടന്നു തല്ലാൻ തുടങ്ങി……………
ഇടയ്ക്ക് ഓരോരുത്തന്മാർ വന്നെങ്കിലും അവരെല്ലാം ആത്രേയയുടെ കയ്യിന്റെയും കാലിന്റെയും ടേസ്റ്റ് അറിഞ്ഞുകൊണ്ട് വന്നവഴിയെ തിരിച്ചുപോയി……………
ആത്രേയാ ജെയിംസിനെ പിടിച്ചു ബർമ കോളനി മുഴുവൻ നടത്തിച്ചു തല്ലി…………….
“ഇതാണോ നീ ഇത്ര പൊക്കിപറഞ്ഞ ബർമ കോളനി………………”………….ആത്രേയാ ജെയിംസിനോട് പറഞ്ഞു………..
ആത്രേയയുടെ അടിയും കിട്ടി കവിളും ചുണ്ടുമെല്ലാം വീർത്തതിനാൽ ജെയിംസിന് വായ തുറക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു………………
ആത്രേയാ ജെയിംസിനെയും കൊണ്ട് സ്ട്രീറ്റ് ലൈറ്റിന് അടുത്തേക്ക് വന്നു……………
അപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം അടികിട്ടി അടിയറവ് പറഞ്ഞിരുന്നു……………..
“ഇതാണോ നീ വലുതാക്കി പറഞ്ഞ നിന്റെ സാമ്രാജ്യം…………..”………….വീണുകിടക്കുന്ന ഓരോ ഗുണ്ടയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്രേയാ ജെയിംസിനോട് ചോദിച്ചു………………
ജെയിംസ് ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു…………..
“ആത്രേയാ ഡാ…………..ഏതൊരു സാമ്രാജ്യവും അടിയറവ് പറയും…………..ഞാൻ വരുമ്പോൾ………….ഇല്ലെങ്കി പറയിച്ചിരിക്കും………………”………….ആത്രേയാ ദേഷ്യത്തോടെ ജെയിംസിനോട് പറഞ്ഞു…………….
ആത്രേയാ അവിടെ കൂടി നിന്ന ജനങ്ങൾക്ക് നേരെ തിരിഞ്ഞു………….
“അപ്പൊ ഷോ ഓവർ…………..”………..അതും പറഞ്ഞു ജെയിംസിനെയും കൊണ്ട് ആത്രേയാ കോളനിക്ക് പുറത്തേക്ക് നടന്നു……….
പോകുന്ന വഴിയിൽ ശിവറാം ഒന്ന് തിരിഞ്ഞുനോക്കി…………..