അവർ ജീപ്പിന്റെ അടുത്തേക്ക് ചെന്നു………….
“തമ്പ്രാട്ടി ഇനി ആ വായ കൊണ്ട് മഴയെ കുറിച്ച് ഒന്നും മൊഴിയല്ലേ………..പ്ലീച്ച്‍……………”………..സമർ ജീപ്പിൽ കയറുന്നതിന് മുൻപ് ഷാഹിയോട് കൈകൂപ്പി അപേക്ഷിച്ചു………….
അവൻ ചോദിക്കുന്നത് കണ്ട് ഷാഹിക്ക് ചിരി വന്നു…………പക്ഷെ അവൾ അത് പുറത്തു കാണിച്ചില്ല………….
“ഓക്കേ………….പരിഗണിക്കാം……………”……….ഷാഹി കണ്ണടച്ച് പറഞ്ഞുകൊണ്ട് ജീപ്പിലേക്ക് കയറി………….
സമർ അവളുടെ പറച്ചിൽ കണ്ടു ചിരിച്ചു…………
അവർ വീണ്ടും യാത്ര തുടർന്നു…………….
■■■■■■■■■■■■■■■■■■■■■
സമയം രാവിലെ….
കളക്ടർ ഓഫീസ്…………
അപേക്ഷ കൊടുക്കാനും മറ്റുമായി നിരവധിപേർ ഓഫീസിന് മുന്നിൽ കൂടിയിട്ടുണ്ട്………….അതുകൊണ്ട് തന്നെ നല്ല തിരക്കുമുണ്ട്…………
ഒരു വയസ്സുള്ള കിളവി ആ തിരക്കിൽ പെട്ട് മുന്നോട്ട് നീങ്ങുന്നു……….
ഹെല്പ് ഡെസ്കിന്റെ അടുത്ത് ഒരു ആൾ ഇരിക്കുന്നുണ്ട്…………
കിളവി അയാളുടെ അടുത്തെത്തി………..
“മോനേ……….ഇതൊന്ന് ശരിയാക്കണമായിരുന്നു മോനേ………”………….കിളവി അയാളോട് അപേക്ഷിച്ചു…………എന്നിട്ട് കടലാസ് അയാൾക്ക് നേരെ നീട്ടി…………
അയാൾ ആ അപേക്ഷ പേപ്പർ വാങ്ങി ഒന്ന് നോക്കി…………
എന്നിട്ട് അത് ആ കിളവിയുടെ കയ്യിൽ കൊടുത്തു…………
“ഇത് എത്രാമത്തെ തവണയാണ് തള്ളേ നിങ്ങളോട് പറയുന്നത്……….നിങ്ങൾക്ക് വീടിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ട സഹായം കിട്ടില്ലായെന്ന്…………”………….അയാൾ ദേഷ്യത്തോടെ ആ തള്ളയോട് പറഞ്ഞു…………
“അങ്ങനെ പറയല്ലേ മോനെ……….വീട്ടിലാകെ വെള്ളമാ……… മഴ പെയ്തിട്ട് ഒന്ന് കിടക്കാൻ പോലും പറ്റുന്നില്ല…………..എനിക്ക് വേറെ ആരും ഇല്ല മോനെ………..”……….ആ കിളവി അയാളുടെ അടുത്ത് ചെന്ന് പതിയെ ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു…………
പെട്ടെന്ന് അയാൾ ആ കൈ തള്ളിമാറ്റി………..എന്നിട്ട് ആ കിളവിയെ പതിയെ തള്ളി………….
തള്ളലിന്റെ ശക്തിയിൽ കിളവി നിലത്തേക്ക് വീണു…………..
ആ അപേക്ഷ കടലാസ് നിലത്തേക്ക് വീണു……….മണ്ണിൽ നനഞ്ഞു…………….
“കിടക്കാൻ പറ്റുന്നില്ലെങ്കിൽ പോയി ചാവ് തള്ളേ………. വയസ്സ് കുറേ ആയല്ലോ……………”………….അയാൾ ആ കിളവിയോട് ആക്രോശിച്ചു………….
ആ കിളവി അവിടെ കിടന്ന് കരഞ്ഞു…………
“സഹായം അർഹിക്കുന്നവരെ സഹായിക്കാനാ നിങ്ങൾ ഉള്ളത്………..അത് അർഹിക്കാത്തവർക്ക് കൊടുക്കാനാ നിങ്ങളുടെ നെട്ടോട്ടം…………”……….ആ കിളവി കരഞ്ഞുകൊണ്ട് പറഞ്ഞു…………..