അവൻ തിരിഞ്ഞുനോക്കി…………..
സമർ……………
അത് സമറാണെന്ന സന്ദേശം തലച്ചോറിലേക്ക് എത്തുന്നതിന് മുൻപ് അവന്റെ മുഖത്ത് ആദ്യ അടി വീണിരുന്നു……………
അവൻ നിലത്തേക്ക് വീണു………….
അവന്റെ കയ്യിലുണ്ടായിരുന്ന ബാഗ് തെറിച്ചു നിലത്ത് വീണു…………..
രവിക്ക് കിട്ടിയ അടിയുടെ സ്ട്രോങ്ങ് ഒരു തരിപ്പ് പോലെ മൂന്നാമന്റെ ചെവിയിലേക്ക് ഒഴുകിയെത്തി…………..
“രവി……………”………..മൂന്നാമൻ രവിയെ വിളിച്ചു………….
പക്ഷെ അതിന് മറുപടി ഇല്ലായിരുന്നു………….
അല്ലെങ്കി തന്നെ ചെകുത്താനെ മുന്നിൽ കാണുമ്പോ കണ്ട എപ്പനാച്ചിയുടെ വിളിക്ക് മറുപടി കൊടുക്കാനുള്ള ആമ്പിയർ അവനുണ്ടാകുമോ………….
“സമർ…………..”………….രവി കൈകൂപ്പി സമറിനെ തൊഴുതു…………..
സമർ വീണുകിടക്കുന്ന ബാഗ് ഒന്ന് കാലുകൊണ്ട് തട്ടി നോക്കി………….
ബാഗിൽ നിന്ന് സ്നൈപ്പറിന്റെ പാർട്സ് നിലത്തേക്ക് വീണു………….
സമർ അതുകണ്ട് രവിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു……………
ചെകുത്താന്റെ ചിരി……………..
രവി പേടിച്ചു വിറച്ചു………..
അവന് ഇനിയും ഓടാനുള്ള കരുത്തോ ധൈര്യമോ ഇല്ലായിരുന്നു…………
“മൈലുകൾക്കപ്പുറം മരണം കാണുന്നതല്ല എന്റെ സ്റ്റൈൽ…………മരണം നേർക്കുനേർ കാണുന്നതാണ് എന്റെ സ്റ്റൈൽ…………”………….സമർ കണ്ണടച്ചുകൊണ്ട് രവിയോട് പറഞ്ഞു…………..
രവി ഭയത്തിൽ കണ്ണും തള്ളി നിന്നു……….
അവൻ എണീക്കാനൊരുങ്ങി……………
അവന്റെ തലയുടെ സൈഡിലായി സമറിന്റെ കാൽ പതിഞ്ഞു…………..
തന്റെ തല കഴുത്തിൽ നിന്ന് തെറിച്ചുപോയതുപോലെ രവിക്ക് തോന്നി………….അവൻ തലയിൽ ഒന്ന് കൈവെച്ചുനോക്കി………..
ഭാഗ്യം……….അവിടെ തന്നെ ഉണ്ട്…..
വീണുകിടന്ന രവിയുടെ ഷർട്ടിൽ പിടിച്ചുകൊണ്ട് സമർ രവിയെ കലുങ്കിൽ കൊണ്ടുപോയി ഇടിച്ചു…………
രവിയുടെ തല പൊളിഞ്ഞു………….
സമർ അവനെ തൂക്കി നേരെ നിർത്തി…………
രവിയുടെ മുഖം ചോരയാൽ കുതിർന്നിരുന്നു………….
സമർ തന്റെ മുഷ്ടി ചുരുട്ടി രവിയുടെ മുഖത്ത് തുടരെ തുടരെ രണ്ടുമൂന്ന് ഇടി ഇടിച്ചു………….
രവിയുടെ മുഖം ഉള്ളിലേക്ക് കുഴിഞ്ഞുപോയി…………
സമർ രവിയുടെ കണ്ണുകളിലേക്ക് നോക്കി…………..
അതിൽ തുള്ളി ജീവൻ ഇപ്പോഴും ബാക്കി കിടക്കുന്നത് സമർ കണ്ടു…………..
ഒരെണ്ണം കൂടി കൊടുത്തു………….
സ്വാഹ………….
രവി നിശ്ചലനായി നിലത്തേക്ക് പതിച്ചു…………..