ഗ്രാൻഡ് മാസ്റ്റർ [VAMPIRE]

Posted by

ഔട്ടുണ്ട്….

താൻ ഒരു ദുർബല ഹൃദയനാണെന്ന്
മനസ്സിലാക്കിയിരുന്നത് കൊണ്ട് എനിക്ക് വലിയ
നിരാശയില്ല.. പക്ഷേ ഒരവസരം കൂടി ഞാൻ തരാം…

നാളെ രാവിലെ വീണ്ടും റ്റാറ്റ സുമോ അതേ
സമയത്ത് അവിടെ കാണും.. നാളെ വരുമ്പോൾ
അഡ്വാൻസ് കിട്ടിയ തുകയും കൊണ്ട് വരുക…

രണ്ടാമതും തന്നെക്കൊണ്ട് ഇതിന് സാധികുന്നില്ലെങ്കിൽ ആ പണം വണ്ടിയിലേക്കിട്ടിട്ട് പോവുക… ആ മാന്യത കാട്ടുമല്ലോ…

തയ്യാറെങ്കിൽ മാത്രം, ഈ പേപ്പറിന്റെ താഴെ വലത് കോൺ കീറി തിരികെ വെക്കുക….

ഇല്ലെങ്കിൽ പിന്നെയൊരിക്കലും എന്നിൽ നിന്ന്
നിർദ്ദേശം ലഭിക്കില്ല….

സിദ്ധാർത്ഥൻ രണ്ടാമതൊന്നാലോചിക്കാതെ, ആ
കടലാസിന്റെ കോണ് കീറി വെച്ചു….

അല്പം ബ്രാൻഡി അകത്താക്കിയിട്ടാണ്
സിദ്ധാർത്ഥൻ വെളുപ്പിനെ ഇറങ്ങിയത്….
എന്ത് വന്നാലും പിന്തിരിയില്ല എന്നവൻ
ഉറപ്പിച്ചിരുന്നു… എന്നാലും, കിട്ടിയ അഡ്വാൻസും
കൂടെ എടുത്തു….

പരിഭ്രമത്തോടെയാണെങ്കിലും, അവൻ ചാടി വീണ് ദീപക്കിന്റെ മുഖത്തേക്ക് പഞ്ഞി വെച്ചു…

ഒന്ന് കുതറാൻ പോലുമാവുന്നതിന് മുമ്പ് ദീപക്ക്
ബോധം കെട്ട് വീണു… സിദ്ധാർത്ഥൻ ചുറ്റും നോക്കി….

പാർക്കിൽ ആരും തന്നെയില്ല, ഭാഗ്യം….

അവൻ ദീപക്കിനെ വലിച്ചെടുത്ത് റ്റാറ്റ സുമോയുടെ പിൻ സീറ്റിലേക്കിട്ടു…. വണ്ടി സ്റ്റാർട്ട് ആക്കി പഴയ കപ്പൽശാല ലക്ഷ്യമാക്കി വിട്ടു…

പത്ത് പതിനഞ്ച് മിനിട്ടെടുത്തു, സിദ്ധാർത്ഥന്റെ
ശ്വാസം നേരെ വീഴാൻ….

ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അവൻ വണ്ടി
നിർത്തി…. ദീപക് പിന്നിൽ ബോധം കെട്ട്
കിടക്കുകയാണ്….

അവൻ വണ്ടിയുടെ ബോക്സിൽ നിന്ന് അടുത്ത
നിർദ്ദേശങ്ങളടങ്ങിയ കടലാസെടുത്തു വായിച്ചു..

പഴയ കപ്പൽശാലയ്ക്കടുത്തുള്ള സെമിത്തേരിയിൽ എത്താൻ ഇനിയും കുറഞ്ഞത് ഇരുപത് മിനിറ്റ് എങ്കിലും എടുക്കും.. ഒന്നാലോചിച്ച ശേഷം,

Leave a Reply

Your email address will not be published. Required fields are marked *