Life of pain 2 💔 [beginning the pain] [DK]

Posted by

” See guy.A new guest has come to our family. His name is Anjali from Kerala. Everyone welcome her.”

ഇതും പറഞ്ഞ് ബോസ്സ് തിരിച്ച് ഓഫീസിൽ പോയി. എല്ലാവരും അഞ്ജലിയെ പരിചയപ്പെടാൻ തുടങ്ങി. എനിക്ക് പിന്നെ ആ പതിവ് ഇല്ലാത്തത് കൊണ്ട് ഞാൻ അതിനു നിന്നില്ല.

കൊറേ പേരെ പരിചയപ്പെട്ട് അവള് എന്റെ അടുത്ത് വന്നിരുന്നു. എന്റെ അടുത്ത കാബിനിൽ ആണ് അവള് ഇരുന്നിരുന്നത്. നല്ല കളിയും തമാശയും ഒക്കെ ആണ് പുള്ളി.

രാഹുലിൻറെ കഴുകൻ കണ്ണുകൾ അവളുടെ മേലേക്ക് വരുന്നത് ഞാൻ നോക്കി നിന്നു.

“ഹലോ മാഷേ…” അവള് എന്നെ തട്ടി വിളിച്ച് ചോദിച്ചു

“എന്താ ജാടയാണോ… എന്റെ പേര് അഞ്ജലി ഇഷ്ട്ടം ഉളളവർ എന്നെ അഞ്ചു എന്ന് വിളിക്കും.”

എന്റെ നേരെ കയ്‌നീട്ടികൊണ്ട് അവള് ചൊതിച്ചു.

“ഹലോ അഞ്ജലി മൈ name is മനു. Nice to meet you”
ഇത്രയും പറഞ്ഞ് അവളുടെ shake hand ഞാൻ നിഷേധിച്ച് മുഖം തിരിച്ച് ജോലി തുടർന്നു.

” ഓ… ആ സാധനത്തിനോട് എന്ത് ചോദിച്ചിട്ടും കാര്യം ഇല്ല. അത് ജോസഫ് സർ ഇവിടെ വാങ്ങി വച്ചിരിക്കുന്ന യന്ത്രം ആണ്. വികാരം ഒന്നും ഇല്ല. നീ വേറെ ആരെയെങ്കിലും കൂട്ട് കൂടാൻ നോക്ക്.” അവളുടെ അടുത്ത് വന്ന് രൂപ പറഞ്ഞ്.

“എന്തടി ഇത് ഒരാളുടെ മുന്നിൽ വച്ചാണോ അവരെ കുറ്റം പറയണത്” അഞ്ചു കണ്ണുരുട്ടി രൂപയോട് പറഞ്ഞു.

ഓ.. അതിനു അങ്ങനെ ഒരു വികാരം ഒന്നും ഇല്ലാടി . എന്ത് പറഞ്ഞാലും അതും കേട്ട് ഇങ്ങിനെ ഇരിക്കും.”
അവള് മറുപടി പറഞ്ഞു.

അത് കേട്ട് അടുത്ത് ഉണ്ടായിരുന്നു കൊറേ പേര് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല് അതിൽ അഞ്ജലിയുടെ ശബ്ദം ഇല്ലായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ജോലി തുടർന്നു. അഞ്ജലി എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണിൽ സഹതപതിനെ ഭാവം.

അന്ന് പല തവണ അവള് എന്നോട് കൂട്ട് കൂടാൻ ശ്രമിച്ച് കൊണ്ടിരുന്നു.ഞൻ എല്ലാരോടും ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.

എന്നിരുന്നാലും തന്നോട് ഇത് വരെ എങ്ങനെ ആരും ഇവിടെ കൂട്ടുകൂടാൻ ഉത്സാഹം കാണിച്ചിരുന്നില്ല . അവള് അതിന് മുതിരുന്നുണ്ടായിരുന്ന്. ഇടയ്ക്ക് ഞൻ അവളെ ശ്രേധിക്കുണ്ടായിരുന്ന്. വായാടി ആണ്. എന്നൽ എന്നാവരോടും ഇല്ല. രാഹുൽ പിന്നാലെ വരുമ്പോൾ അവള് ഒഴിഞ്ഞ് മാറുന്നുണ്ടായിരുന്നു. അവൾക്ക് വേഗം ആൾക്കാരെ മനസിലാക്കുന്നുണ്ടായിരുന്ന കഴിവ് ഉണ്ടായിരുന്നു.

കൂട്ട് കൂടാൻ അവള് പരിശ്രമിച്ചു എങ്കിലും എന്നിൽ നിന്ന് വെറും അവോയ്ഡ് മാത്രം ആണ് അവൾക്ക് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *