” ഇല്ല ! അങ്ങനെ സംഭവിക്കില്ല. നിങ്ങള് എന്നെ പറ്റിക്കുകയാ. അവർക്ക് ഒന്നും ഇല്ല ഒന്നും ഇല്ല”
“ഞാൻ എന്തിനാടാ നിന്നെ പറ്റിക്കുന്നത് ഞൻ പറഞ്ഞത് സത്യം ആടാ. നീയും മരിച്ചു എന്നാ ഞങൾ കരുതിയത് പക്ഷേ നീ അത്ഭുതകരമായി രക്ഷപ്പെട്ടു.”
അത് കേട്ടതും ചങ്ക് കിടന്നു പൊടിയാൻ തുടങ്ങി. തല മൊത്തം കറങ്ങുന്ന പോലെ ഒരു ഫീൽ. എന്നെ ജീവനോടെ വച്ചതിനു ഞാൻ ദയവത്തെ പഴിച്ചു. എന്റെ സന്തോഷവും എന്റെ ജീവിതവും എന്റെ കുടുംബം ആണ്. ഒരു പെണ്ണിന്റെ പുറകെയും ഞാൻ പോയിട്ടില്ല. അവർ ആയിരുന്നു എന്റെ ലോകം അവർ അല്ലാതെ എനിക്കൊരു ലോകം ഇല്ല. ഇൗ അവസ്ഥയിൽ എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ദയ്‌വം ഒരാളെ പോലും ബാക്കി വച്ചില്ല.
ഒരു ആയിരം കത്തി ഒരുമിച്ച് ചങ്കിൽ ഇറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ല എന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.അടിവയറ്റിൽ നിന്ന് ഒരു വിറയൽ പോലെ.തന്നെ എന്തിന് കോമയിൽ നിന്ന് തിരിച്ച് കൊണ്ടുവന്നു. തിരിച്ച് വന്ന എന്റെ ഓർമകൾ നശിപ്പിച്ചുകൂടായിരുന്നോ. ഞാൻ ദൈവത്തെ സ്വയം പഴിച്ചു. എല്ലാം എന്റെ പിഴവാണ്. അവരെ പിറ്റെ ദിവസം കൊണ്ടുവന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.എന്റെ കൂട്ടുകാരും ഗോപാലേട്ടനും എന്നെ മാറി മാറി ആശ്വസിപ്പിച്ചു. അൽപ നീരത്തിന് ശേഷം ഞാൻ ആ കട്ടിലിലേക്ക് തല ചുറ്റി വീണു.
പിറ്റെ ദിവസം ഞൻ ഡിസ്ചാർജ് ആയി.ക്യാഷ് കൗണ്ടറിൽ ക്യാഷ് അടച്ചു.ഇനി ഒരു മാസം കഴിഞ്ഞ് ഒരു ചെച്ച് up മാത്രം ഉണ്ട്. അത്ര മാത്രം പറഞ്ഞു. രാജീവ് എന്റെ തുണികൾ എല്ലാം താങ്ങി നടന്നു.ആദി മെഡിക്കൽ ഫയൽ ഒക്കെ നേരെ ഒരു കവറിൽ ഇടുന്നു. ഞങളുടെ മുന്നിൽ ഒരു കാർ വന്നു നിന്നു . ഞങൾ അതിൽ കയറി. കാർ എന്റെ വീട് ലക്ഷ്യം ആക്കി നീങ്ങി. ഒരു സെക്കൻഡ് പോലും വായ അടക്കാത്ത ഞാൻ ആ കാറിൽ നിശ്ശബ്ദൻ ആയിരുന്നു. പുറം കാഴ്ചകൾ എനിക്ക് ഒട്ടും പഴകിയിട്ടില്ല. വണ്ടി എന്റെ വീട്ടു മുറ്റത്ത് വന്നു നിന്നു. എനിക്ക് വീണ്ടും ഓർമകൾ എന്നെ വേട്ടയാടാൻ തുടങ്ങി. ചെവിയിൽ ചേച്ചിയുടെ ചിരിയും അച്ഛന്റെ ഉപദേശവും അമ്മയുടെ ശകാരവും ഒരുമിച്ച് ചെവിയിൽ മുഴങ്ങി. പുറത്ത് ഞൻ അത് പ്രകടിപ്പിച്ചില്ല എങ്കിലും എനിക്ക് എന്തോ വട്ട് പിടിക്കുന്ന ഒരു ഫീൽ. ഞാൻ ആ വീട്ടിലേക്ക് കേറി ചെന്ന് മുൻ വാതിൽ തള്ളി തുറന്നു. വാതിൽ തുറന്നപ്പോൾ തന്നെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും ചിരിച്ച് നിൽക്കുന്ന 3 ഫോട്ടോകൾ തൂങ്ങി കിടക്കുന്നു. അതിൽ മാലയും അതിന്റെ അടുത്ത് ഒരു ചെറിയ നില വിലക്ക് കത്തിക്കാതെ വച്ചിരിക്കുന്നു. എനിക്ക് പിടിച്ച് നിൽക്കാൻ ആയില്ല . ഞാൻ നിലത്ത് മുട്ട് കുത്തി അലറി കരയാൻ തുടങ്ങി.
കൂട്ടുകാർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ വേദന അങ്ങനെ അവസാനിക്കുന്നത് അല്ലായിരുന്നു.അവർ കൊറച്ച് ദിവസം എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞു. ഞാൻ അവരെ അവരുടെ വീട്ടിലേക്ക് അയച്ച്. എനിക്ക് വേണ്ടി കൊറേ ഓടിയതാണ് പാവങ്ങൾ. അവർ ഇനി ഇല്ലാ എന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ അതൊന്നും അത്ര എളുപ്പം അല്ലായിരുന്നു. രാത്രികളിൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണ് അടച്ചാൽ രക്തത്തിൽ കിടക്കുന്ന ചേച്ചിയുടെ മുഖം.ഒരു മനോ രോഗിയെ പോലെ ഞൻ ആ റൂം മൊത്തം നടക്കാൻ തുടങ്ങി.