എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Posted by

വിഷമത്തോടെ പറഞ്ഞു…
“”””ഹോ ശെരി ഞാൻ പോയിക്കോളാം ഇനി ഞാൻ പോവാത്തോണ്ട്
നീ മോശക്കാരിയാവണ്ട ഞാൻ അവൾ പറഞ്ഞത് ഉള്ളിൽ വെച്ചു
പറഞ്ഞു..
“””””അങ്ങനെ പറയല്ലേ ഡാ നീ എന്റെ കൂടെ എപ്പോളും ഉള്ളത്
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കാര്യമല്ലേ നീ എന്റെ അവസ്ഥ
മനസിലാകൂ. അവൾ എന്റെ സംസാരം കേട്ടു പറഞ്ഞു..
“””””ശെരി അമ്മുസേ ഞാൻ ചുമ്മാ പറഞ്ഞതാ നീ ചായ കുടിച്ചോ ???
ഞാൻ ആ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു
“””കുടിച്ചു ഡാ. സർ പിന്നെ എനിക്കുന്നതിനെ പറ്റി
ആലോചിക്കുന്നല്ലേ ഉള്ളു… ഡാ നീ എനിക്കൊരു ഹെല്പ്
ചെയ്യുമോ???
“””’’നീ കാര്യം പറ അമ്മുസേ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇ
മുഖവുര വേണ്ടാന്ന് കാര്യം പറ ?? ഞാൻ ദേഷ്യം അഭിനയിച്ചു
പറഞ്ഞു…
“””””എനിക്കൊരു 2000 രൂപ തരുമോടാ ഒരു അത്യാവശ്യ കാര്യമാണ്
അവൾ സ്വല്പം ചമ്മലോടെ ചോദിച്ചു…
“””””പൈസ തരാം പക്ഷേ ഒരു കണ്ടീഷൻ ഉണ്ട് ഞാൻ സ്വല്പം
ഗൗരവത്തോടെ പറഞ്ഞു
“”” എന്താ നിന്റെ?? കണ്ടീഷൻ പറ കേൾക്കട്ടെ അവൾ
എന്താന്നറിയാനുള്ള ദൃതിയിൽ ചോദിച്ചു…
‘””””””വേറെ ഒന്നുമല്ലടി പോത്തേ പൈസ എന്തിനാണെന്നു പറയണം
അത്രതന്നെ ഞാൻ തീർത്തു പറഞ്ഞു…
“””””നീ ശെരിക്കും പൊട്ടനാണോടാ ഞാൻ ഇത്രേം കാര്യങ്ങൾ
പറഞ്ഞിട്ടും നിനക്കു ഒന്നും മനസിലായില്ലേ അവൾ അതിശയത്തോടെ
പറഞ്ഞു..
!””””ആാാ ഞാൻ പൊട്ടനാ നിനക്കു പൈസ ഞാൻ ഒരു 11 മാണിയോട്
കൂടി ഇട്ടുതരാം പോരെ.? ഇനി ഞാൻ എണിറ്റു കുളിക്കട്ടെ ഇല്ലേൽ
ഷോപ്പിൽ പോകാൻ വൈകും ഞാൻ പോട്ടെ അമ്മുസേ ഞാൻ
അവളോട്‌ ചോദിച്ചു….
!””””ഡാ സോറി ഞാൻ അങ്ങനെ ഉദ്ദേശിച്ചു വിളിച്ചതല്ല പൊട്ടാന്നു
വിളിച്ചത് നിനക്കു ഫീലായെങ്കിൽ സോറി ഇനി ഉണ്ടാകില്ല. പൈസ തന്നില്ലേലും
സാരമില്ല നീ പിണങ്ങല്ലേ പ്ലീസ്. അവൾ വിഷമത്തോടെ പറഞ്ഞു .
“””””””ആര് പറഞ്ഞു എനിക്കു ഫീലയെന്നു അത് നിനക്കു തോന്നുന്നതാ
അമ്മുസേ ഞാൻ ഒന്നും സംഭവിക്കാത്ത പോലെ പറഞ്ഞു…
“”””””ഡാ നിന്നെ കാണാൻ വരാൻ വേണ്ടീട്ടാ ഞാൻ പൈസ ചോദിച്ചേ
അല്ലാതെ വേറെ ഒന്നിനുമല്ല മുടക്കല്ലേ . ഞാനും അർച്ചനയും കൂടി
വരാന്നു കരുതി നീ പിണങ്ങല്ലേടാ പ്ലീസ് അവൾ എന്റെ പിണക്കം
മാറ്റാൻ എന്നോണം പറഞ്ഞു…
“”””നീ വാ അമ്മുസേ എനിക്കും നിന്നെ കാണണം എന്നുണ്ട് ഇങ്ങു പോരെ
പൈസ ഞാൻ തരാം ഞാൻ സന്തോഷത്തോടെ പറഞ്ഞു..
“”””അയ്യടാ പോടാ പട്ടി ഞാൻ എന്ന് വിളിച്ചാലും നിനക്കു എന്നെ
മൂഡോഫാക്കണം നിനക്കു ഞാൻ തരുന്നുണ്ട്. അവൾ കുറച്ചു മുന്നത്തെ എന്റെ
സ്വഭാവം മനസിൽ വെച്ചോണ്ട് പറഞ്ഞു…
“”””ഓ നിനക്കു പിന്നെ പിണക്കം ഇല്ലാലോ ഫുൾ മോങ്ങലല്ലേ പോടീ
നിനക്കും ഞാൻ തരുന്നുണ്ട് പിന്നെ അർച്ചന വരാന്നു സമ്മതിച്ചോ
ഞാൻ സംശയത്തോടെ ചോദിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *