വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി]

Posted by

അടുപ്പമില്ലാത്തവരുമായോ അതികം സംസാരിക്കില്ല. രമ്യയുമായിട്ട് നല്ല കമ്പനിയാണ്. അതുകൊണ്ട് തന്നെ അവളിലെ വായടിയെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളാണ് രമ്യ. എന്നാലും എല്ലാം അവര്‍ മാത്രമുള്ള സമയത്ത് മാത്രമാണ്. പൊതു സ്ഥലങ്ങളില്‍ മിണ്ടാതെ ഇരുക്കുക മാത്രമേ ചെയ്യുകയുള്ളു.
അവര്‍ വേദിയില്‍ നിന്ന് ക്യാന്‍റിന്‍ ലക്ഷ്യമാക്കി നടന്നു. ഗ്രീഷ്മ മിണ്ടാതെ തന്നെ നടന്നു. അപ്പോഴും രമ്യയുടെ മനസ്സില്‍ ആ കണ്ണുകള്‍ ആയിരുന്നു. കുറച്ച് നടന്ന് അവള്‍ ഒന്ന് തിരിഞ്ഞ് നോക്കി. അതാ ആ ചെക്കന്‍ തങ്ങളുടെ പിറകെ വരുന്നുണ്ട്. അവള്‍ക്ക് വളരെ സന്തോഷം തോന്നി. എന്നാല്‍ തന്‍റെ പിറകെ നടക്കുന്നത് എന്തിനാണ് എന്നറിയാന്‍ വലിയ ആഗ്രഹം തോന്നി. അവര്‍ ഗൗണ്ടിന് അടുത്തുള്ള ആലിന് ചുവട്ടിലെത്തിയപ്പോ ഗ്രീഷ്മയുടെ കൈയില്‍ പിടിച്ച് നിന്നു. അവളെ ആല്‍ത്തറയില്‍ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു.
ടീ… ഞാനിപ്പോ വരാം… നീ ഒരു രണ്ടു മിനിറ്റ് ഇവിടെയിരിക്ക്…
എങ്ങോട്ടാ… ഞാനും വരാം…
അതൊക്കെ വന്നിട്ട് പറയാം.. നീ തല്‍ക്കാലം ഇവിടെയിരിക്ക്…
ശരി… പോസ്റ്റ് ആക്കാതെ പെട്ടെന്ന് വന്നോണ്ടു.
വരാം…. അവള്‍ തിരിഞ്ഞ് നടന്നു. അവന് നേരെ നടന്നു. നടക്കുക എന്ന് പറഞ്ഞാല്‍ പരമാവധി വേഗത്തില്‍ തന്നെയായിരുന്നു. അവളുടെ തിരിച്ച് പോക്ക്. അവള്‍ പെട്ടെന്ന് അവന്‍റെ അടുത്തെത്തി. അവന്‍റെ കൈയില്‍ പിടിച്ച് അടുത്ത മരത്തിന് അടിയിലേക്ക് മാറി നിന്നു. അവന്‍ അത്ഭുതത്തോടെ അവളെ നോക്കി. എന്നാല്‍ അവളുടെ കൈ അത്രയും വേഗത്തിലാണ് അവനെ വലിച്ച് കൊണ്ട് പോയത്…. അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവള്‍ മരത്തിന് ചുവട്ടിലെത്തി അവന്‍റെ മുഖത്തേക്ക് നോക്കി…
താന്‍ എന്തിനാ എന്‍റെ പുറകെ വരുന്നത്? അവള്‍ ചോദിച്ചു.
ഞാന്‍… തന്‍റെ പിറകെയോ…. അവന്‍ തിരിച്ച് ചോദിച്ചു.
ഹാ… ഞാന്‍ കണ്ടു. താന്‍ ഓഡിറ്റോറിയത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നത്. പിന്നെ ഇങ്ങോട്ട് പോരുമ്പോള്‍ താന്‍ എന്‍റെ പിറകെ വരുകയും ചെയ്യുന്നു. അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
ശ്ശെടാ… ഞാന്‍ നിന്‍റെ പിറകെയാ വന്നത് എന്ന് തന്നോടാരാ പറഞ്ഞത് അവന്‍ അവളോട് ചോദിച്ചു.
ഇത് ഇനി ആരു പറയാന്‍.. ഞാന്‍ കണ്ടതല്ലേ…
പെങ്ങളെ… ഞാന്‍ നിന്‍റെ പിറകെയല്ല വന്നത്… അവന്‍ പറഞ്ഞു ഒരു ചെറിയ സമയം നിന്നു. ആ വിളി കേട്ടപ്പോ അവളുടെ കിളി പാറിപ്പൊകുന്ന പോലെ തോന്നി. മുഖം വിഷമത്തിലേക്ക് പോയി
പിന്നെ…. അവള്‍ അറിയാതെ ചോദിച്ചു പോയി….
ഞാന്‍ ചിന്നുവിന്‍റെ പിറകെയാണ് വന്നത്…. അവന്‍ പറഞ്ഞു.
ചിന്നുന്‍റെയോ…. അവള്‍ അതിശയിച്ച് നിന്നു..
ഹാ… ആ ഗ്രീഷ്മയുടെ പിറകെ… (ഗ്രീഷ്മയുടെ വിട്ടില്‍ വിളിക്കുന്ന പേരാണ് ചിന്നു.)
തനിക്കെങ്ങനെ അവളെ അറിയാം… അവള്‍ സംശയത്തോടെ ചോദിച്ചു.
അവന്‍ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് വിശദിക്കരിക്കാന്‍ തുടങ്ങി.ഈ സമയം ആല്‍ത്തറയില്‍ തലെ ദിവസത്തെ കാര്യങ്ങള്‍ ആലോചിച്ചിരിക്കുകയായിരുന്നു ചിന്നു. പെട്ടെന്ന് അവള്‍ക്ക് രമ്യയുടെ ഓര്‍മ്മ വന്നു. അവള്‍ പോയിട്ട് കുറച്ച് നേരമായല്ലോ… അവള്‍ മനസ്സില്‍

Leave a Reply

Your email address will not be published. Required fields are marked *