”സർ….”
”ഓ വന്നോ തമ്പ്രാക്കന്മാർ.ഇനിയും കണ്ടില്ലെങ്കിൽ താലപ്പൊലി ആയി അങ്ങോട് വരാൻ നിൽകർന്നു ”
സർ ഞങ്ങളെ നോക്കി പറഞ്ഞു .
മാങ്ങ -”ഇയാൾക്കെന്താടാ പ്രാന്ത് ആയോ.നമ്മളെ കണ്ടിട് മനസിലായില്ലേ ആവോ .”
ഞാൻ -”മിണ്ടാതെ നിൽക്കട”
”ക്ലാസ്സിൽ അത്യാവശ്യം പഠിക്കും എന്നുള്ളത് കൊണ്ട് സമയത് ക്ലാസ്സിൽ കേറണ്ട എന്നാരേലും പറഞ്ഞിട്ടുണ്ടോ.”
”ഇല്ല സർ ”
”കേറി ഇരിക് ”
അയാൾ ഒരു പുച്ച്ചതോടെ പറഞ്ഞു.
”നോക്കികോട ഇങ്ങനെ പോയ ഇയാളെ ഞാൻ വല്ല കിണറ്റിലും എറിഞ്ഞ കൊല്ലും ആടുതോമയെ പോലെ.”
”ന്താ മനോജേ അവടെ ”
”ഒന്നുല സർ ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് പറയുവാർന്നു ”
”ഹ്മ്മ് ”
”ഇയാൾ ന്തൊരു പൊട്ടനാടോ ”
”നീ ഇനിയും അയാളുടെ വായെന്ന് കേൾക്കാൻ നിൽക്കണോ ”
”യെ ചുമ്മാ ഡാ ”
”ഹ്മ്മ് ”
അപ്പോഴേക്കും ബെൽ അടിച്ചു
”ഓഹ് ഇന്നത്തെ കോട്ട കഴിഞ്ഞു ”
ഞാൻ -”ഹാ..ഒന്നും മനസിലായില്ല”
മാങ്ങ -”ഓ പിന്നെ ഇവടെ ഇരുന്നവർക് ന്തേലും മനസിലായ പോലെ .ഇനി ആരാ
ആരായിരിക്കും”
ഞാൻ അവന്റെ മുഖത്തു നോക്കി ചിരിച്ചു
”കെമിസ്ട്രി അല്ലേ.ദൈവമേ സർ വന്നിട്ടുണ്ടാവണേ…”
അവൻ മുഴുമിപ്പിക്കും മുൻപേ സർ ക്ലാസ്സിൽ കേറി
സത്യം പറയാലോ..ആളൊരു സംഭവമാ.അവന്റെ മുൻപിൽ മസിൽ പിടിച്ച നില്കുമെങ്കിലും വന്നാ നാൾ മുതൽ ഞനും അയാളിൽ ഒരു നോട്ടം ഇട്ടതാര്ന്നു.നമ്മടെ വിനീത് ശ്രീനിവാസനെ പോലൊരു ചുള്ളൻ സർ.കൂടുതൽ വിവരികേണ്ടല്ലോ.സർ വന്ന് കുശലം ഓക്കേ ചോദിച്ചു ക്ലാസ് എടുത്ത് തുടങ്ങി.ക്ലാസ്സിലെ സകല പെൺപിള്ളേരും അയാളെ വായിനോക്കി ഇരുപ്പായിരുന്നു.കൂട്ടത്തിൽ ഞങ്ങളും.പെട്ടെന്ന് ആയിരുന്നു ആ വിളി വന്നത്.എന്റെ സ്വപ്നലോകങ്ങളെ എല്ലാം തകർത്തെറിഞ്ഞു കൊണ്ട് സർ എന്നെ പൊക്കി
പടച്ചോനേ…എന്ത് പുല്ലാപ്പണോ ആവോ ഞാൻ ആണേൽ ക്ലാസ്സിലും ശ്രദ്ധിച്ചില്ല.
(തുടരും )
ആദ്യത്തെ പരീക്ഷണം ആയത്കൊണ്ട് തെറ്റുകൾ ഉണ്ടാകും.നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി പറഞ്ഞു പ്രോത്സാഹിപ്പിക്കണംന്ന് അഭ്യർത്ഥിക്കുന്നു.