ഹൃദയനുരാഗം [D_Cruz]

Posted by

ഞാൻ -” അല്ല രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു.എന്താണൊരു ഇളക്കം.”മാങ്ങ -” എന്ത് ഇളക്കം?”

ഞാൻ -” അല്ലേൽ ക്ലാസ്സിൽ പോവാൻ മടി കാട്ടി ഇരിക്കാറുള്ള നിനക്കു ഇപ്പോ അവടെ എതാൻ ഭയങ്കര ഉത്സാഹമാണല്ലോ.?”

മാങ്ങ -” യെ അങ്ങ്നെ ഒന്നും ഇല്ല നിനക്കു തോന്നുന്നതാകും.”

ഞാൻ -” മോനെ എന്നോട് നീ കള്ളം പറയല്ലേ…
നിന്റെ ചാട്ടം എവിടേക്കാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.”

മാങ്ങ -” എടാ എനിക്കും നിനക്കും ക്ലാസ്സിലെ പെണ്പിള്ളേരെകാളും കൂടുതൽ ഇഷ്ട്ടം ആൺപിള്ളേരോടാണെന്ന് നിനക്കു അറിയാലോ”

ഞാൻ -” ഉവ്വ് അതിന് ?”
മാങ്ങ -” അത് …”
ഞാൻ -” നീ പറയടാ ”
മാങ്ങ -” നമ്മടെ പുതിയ കെമിസ്ട്രി സർ ഇല്ലേ ”
ഞാൻ -” ഇപ്പോ മനസിലായി മോന്റെ അസുഖം”
മാങ്ങ -”എന്തസുഖം ”
ഞാൻ -”മാങ്ങ ഉള്ള മാവിൽ തന്നെ കല്ലെറിയണം ”
മാങ്ങ -” ഓ നീ വല്യ പുണ്യാളൻ ആവുകയൊന്നും വേണ്ട അയാളെ നിനക്കും ഒരു നോട്ടം ഇല്ലേ.”
ഞാൻ -”നോക്കിട് എന്ത് അകനാ അയാൾക് താല്പര്യം ക്ലാസ്സിലെ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരോടും പിന്നെ കാശുള്ള വീട്ടിലെ ആൺപിള്ളേരോടും ആണ് .ഇത് രണ്ടും നമക് ഇല്ലാലോ അപ്പോ നോക്കി വെള്ളം ഇറക്കാൻ യോഗം ഉള്ളു.”

മാങ്ങ -” ഓ പിന്നെ അല്ലേൽ അയാൾ നിന്റെ കൂടെ അങ് വന്ന് കിടന്നിട്.എടാ നോക്കി വെള്ളമിറക്കാനും കളയാനും ആരുടേം അനുവാദം വേണ്ടല്ലോ.”

ഞാൻ -” എന്നാലും ഡാ ”
മാങ്ങ -” ഓ നീ വല്യ പുണ്യാളൻ.നിനക്കു ദിവ്യ പ്രേമം അല്ലേ പിടിക്കു.കെട്ടിപ്പൂട്ടി വച്ചോ നീ ..ഇപ്പോ വരും സ്വർഗത്തിന്ന്”

”അഹ് ഡാ ഞാൻ കെട്ടിപ്പൂട്ടി വച്ചോളാം
മിണ്ടാതെ നടക്കുന്നുണ്ടോ.ഇനി എന്തേലും നീ മിണ്ടിയാൽ വായയിൽ പൂക്കുല ഇട്ട് കുത്തും ഞാൻ (നാട്ടിൻ പുറങ്ങളിൽ പറഞ്ഞു വരുന്ന ഒരു പ്രയോഗം ആണത് ).

”എടാ അനുവേ നോക്കടാ.നമ്മടെ കുണ്ടൻപിള്ളയുടെ കടയുടെ മുൻപിൽ ഒരു ബെൻസ് ”

ഞാൻ -”ശരിയാണല്ലോ.ഇങേർക് ഇത്രയും പിടിപാട് ഉണ്ടായിരുന്നോ.”
”എന്തായാലും വാ പതിവ് മുടക്കേണ്ട
കുണ്ടൻപിള്ളേ……..”
നങ്ങ്ൾ രണ്ടാളും കടയുടെ മുൻപിൽ നിന്ന് ഉറക്കെ വിളിച്ചു കൂവി.

ഇത് കുട്ടൻപിള്ളയുടെ ചായക്കട.സോറി അങ്ങനെ പറയുന്നത് അയാൾക് കുറച്ചിൽ ആണ്.റെസ്റ്ററെന്റ്.അങ്ങനെ പറയുന്നതാ അയാൾക് ഇഷ്ട്ടം.കടയുടെ മുൻപിൽ ഒരു ബോർഡും ഉണ്ട്.5 സ്റ്റാർ ഹോട്ടൽ ആണെന്ന പുള്ളിടെ വിചാരം.
സൗണ്ട് തോമ സിനിമ ഇറങ്ങിയേ പിന്നെ നങ്ങ്ൾ കരക്കാരെല്ലാം കുണ്ടൻ പിള്ളേ ന്നാണ് വിളിക്ക. ആളൊരു പാവമാ.എനിക്കും മാമനും എല്ലാം ഭയങ്കര സഹായമാ.
നങ്ങ്ൾ അകത്തു കയറിയതും അകത്തു നിന്ന് ഒരാൾ പുറത്തേക്

Leave a Reply

Your email address will not be published. Required fields are marked *