ശോ ….നിങ്ങളോട് കഥ പറഞ്ഞു നിന്ന് നേരം പോയതറിഞ്ഞില്ല.
ഇതെല്ലം തീർത്ത് മാമന് കഞ്ഞിയും കൊടുത്തിട് വേണം എനിക്ക് സ്കൂളിൽ പോവാൻ.
10 ക്ലാസ്സിൽ നല്ല മാർക്കോടുകൂടി ജയിച്ചതുകൊണ്ട് അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടി.അത്‌കൊണ്ട് ഇപ്പോഴും പഠനം നടക്കുന്നുണ്ട്.
”മാമാ …..ശബ്ദം ഒന്നും കേൾകുന്നില്ലലോ..എവടെ ..”
ഞാൻ സൈക്കിൾ പുറത്തു ചാരി നിർത്തി അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു.
”ഇവടെ ഉണ്ടടാ..ചത്തിട്ടില്ല ”
”ച്ചെ…ഞാൻ കരുതി അങ് പോയി ന്ന്”
”പോണംന്നൊക്കെ ആഗ്രഹം ണ്ട്.ഇങ്ങനെ നരകിച്ച് നിനക്കും ഒരു ഭാരമായി ഇങ്ങനെ കിടക്കുമ്പോൾ..”
”പിനേ…നല്ല ഭാരമാ പ്രേതേകിച് കുളിപ്പിക്കുമ്പോൾ…എന്റെ പൊന്നു മാമ നിങ്ങൾ അങ്ങൊട് പോയ പിനെ ഈ വീട്ടിലെ വരുമാനം നിലക്കുലെ.എല്ലാ മാസവും വരുന്ന നിങ്ടെ പെൻഷൻ മുടങ്ങിയാൽ പിന്നെ ഞാൻ പട്ടിണി ആയിപ്പോവുലേ.”
”ഒന്ന് പോടാ ..ആ കാശുകൊണ്ട് എന്റെ തൈലം വാങ്ങാൻ പോലും തികയില്ല എന്ന് എനിക്കാറായ.”
”ഹഹ നിങ്ങൾ മിണ്ടാതെ ഈ കഞ്ഞി അങ് കുടിച്ചേ..എനിക്ക് ഇപ്പോഴേ നേരം വഴുക്കി ”
”ഡാ അനൂപേ ….”
”ഓഹ് വന്നോ മാങ്ങ ”
എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അവൻ മനോജ്.ഞാൻ അവനെ മാങ്ങ എന്ന വിളിക്ക.സുഹൃത്തു മാത്രം അല്ല എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയ അവൻ. അവനറിയാതെ ഒരു രഹസ്യം പോലും എന്റെ ജീവിതത്തിൽ ഇല്ല.
”ഡാ നി അവടെ കഥാപ്രസംഗം നടത്തികൊണ്ടിരിക്കണോ.ഇപ്പോ തന്നെ ഒരുപാട് വഴുക്കി.ഫസ്റ്റ് പിരീഡ് കണക്കാ അത് ഓർമ വേണം.”
”ധാ വരുന്നു ഡാ…കിടന്ന് ചാവണ്ട.”
ഞാൻ വേഗം ഷർട്ട് മാറ്റി കയ്യിൽ കിട്ടിയ രണ്ട് നോട്ടുബുക്ക് എടുത്ത് ഇറങ്ങി.
മാങ്ങ – ”എന്തായിരുന്നു മാമനും മരുമോനും കൂടി രാവിലെ തന്നെ.”
ഞാൻ -”ഓഹ് അത് സ്ഥിരം കലാപരിപാടികൾ”
മാങ്ങ -”ഹ്മ്മ് …വേഗം വാ.”