”എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാൻ ഇപ്പോഴും പണിക്കു പോയേനെ ”
”അത് പിന്നെ എനിക്കാറായില്ലേ…ഇതും വെച്ച ഇവടെ കിടന്നോളു.മരുന്ന് ഞാൻ വന്നിട് തരാം. ഇനിയും വഴുകിയ കരക്കാരുടെ തെറി മൊത്തം ഞാൻ കേൾക്കേണ്ടി വരും.ഞാൻ ഇറങ്ങാ.. ”
”പുറത്തു നല്ല മഞ്ഞ് ഉണ്ടെടാ…തലയിൽ വല്ലോം ഇട്ടിട് പോ ”
”ആഹ്ഹ ശരി…”
ഹായ്.,നിങ്ങൾക് എന്നെ മനസിലായില്ല ലെ.എന്റെ പേര് അനൂപ്.അടുപ്പമുള്ളവർ അനു എന്ന് വിളിക്കും.സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ.
എനിക്ക് 5 വയസുള്ളപ്പോ എന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു.
ഇപ്പോ നിങ്ങൾ അകത്തു കണ്ട ഭാസ്കരൻ നായർ.പുള്ളി എന്റെ അമ്മയുടെ വകയിലുള്ള ഒരു ചേട്ടന് ആണ്.അച്ഛന്റേം അമ്മടേം മരണശേഷം ഭാസ്കരൻമാമൻ ആണ് എന്നെ വളർത്തിയതും വലുതാക്കിയതും എല്ലാം.
പണ്ട് മുതലേ ഊരുചുറ്റൽ ആയിരുന്നു പുള്ളിയുടെ മെയിൻ ഹോബി. അത് കൊണ്ട് തന്നെ മാമൻ കല്യാണം കഴിച്ചിട്ടില്ല. ആകെ ഉള്ള സമ്പാദ്യം എന്ന് പറയാൻ പുറമ്പോക്ക് പറമ്പിലെ ആ ചെറിയ വീട് മാത്രം ആണ്. ഇനി വേറെ ഏതേലും നാട്ടിൽ ചിന്ന വീടുണ്ടോ എന്നൊന്നും അറിയില്ല.എന്തായാലും ഇത്രയും കാലമായിട് പുള്ളികാരനെ തിരക്കി ആരും ഇത് വഴി വന്നിട്ടില്ല.ആകെ വരുന്നത് പെൻഷൻ കാശുമായി വരുന്ന പോസ്റ്മാൻ ആണ്.ആ പൈസ അങേരുടെ മരുന്നിനും കുഴമ്പിനു പോലും തികയില്ല.അത്‌കൊണ്ട് തന്നെ ചെറിയ രീതിയിൽ ഉള്ള പത്രമിടാനും പാൽ കൊടുക്കാനും ഓക്കേ ഞാൻ പോകാറുണ്ട്.ഈ രാവിലെ മഞ്ഞത്തുള്ള പോക്ക് തന്നെ അതിന് വേണ്ടി ആണ്.ഇത് കഴിഞ്ഞിട് വേണം എനിക്ക് സ്കൂളിൽ പോകാൻ.കാണാൻ അത്ര ചന്തം ഒന്നും ഇല്ലെങ്കിലും പഠിക്കാൻ എനിക്ക് നല്ല ഇഷ്ട്ടം ആയിരുന്നു.അല്ല ..എങ്ങനെ ചന്തം ഉണ്ടാവാനാ
10 വയസിൽ തുടങ്ങിയതാ ഈ ഓട്ടം 3 നേരം കഞ്ഞിവെള്ളം കുടിച്ചു ചെറ്റകുടിലിൽ കിടക്കുന്ന എനിക്ക് ഉണ്ണിമുകുന്ദന്റെ ചന്തം വേണം എന്ന് പറഞ്ഞ നടക്കുമോ.
എന്നാലും കാണാൻ അത്രക് മോശം ഒന്നും അല്ലാട്ടോ.അമ്മയെ കണ്ട ഓർമ പോലും ഇല്ലെങ്കിലും ‘അമ്മ നല്ല സുന്ദരി ആയിരുന്നു എന്ന് മാമൻ പറഞ്ഞു കേട്ടിട്ടുണ്ട്.അത്‌കൊണ്ട് തന്നെ കാണാൻ അത്യാവശ്യം നിറം ഓക്കേ ഉണ്ട് എനിക്ക്. തടി ഇല്ലാതെ മെലിഞ്ഞ ശരീരം,ഒറ്റ വാക്കിൽ പറഞ്ഞ സ്ലിം ബ്വൂട്ടി.
സിംപതി കൊണ്ടാണോ അതോ എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണോ അറിയില്ല,നാട്ടിലെ എല്ലാവർക്കും എന്നെ ഭയങ്കര കാര്യമാ..എനിക്കും അത് പോലെ തന്നെയാ..എല്ലാവരേം ഇഷ്ടമാ..പ്രേതേകിച് പുരുഷന്മാരെ.