പ്രണയരാഗം [Romantic idiot]

Posted by

ഇത് എന്റെ ആദ്യത്തെ കഥയാണ്. തെറ്റുകളും കുറവുകളും ഉണ്ടാകും അതൊക്കെ ക്ഷമിക്കുക

❣️പ്രണയരാഗം❣️

Pranayaraagam | Author : Romantic idiot

ഞാൻ വീണ്ടും ആ ദിവസത്തിലെ കാര്യങ്ങൾ ആലോചിച്ചു. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം ജീവിതത്തിൽ ആദ്യമായി ഒരു പിറ പെണ്ണിന്റെ കൈയിൽനിന്നും അടികിട്ടി. അതും മനസാ വാചാ അറിയാത്ത കാര്യത്തിന് ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് ഇന്നു ബസിൽ ചേച്ചിയുടെ ഒപ്പം പോയത്. ഞാൻ ആദ്യമേ പറഞ്ഞതാണ് കാർ എടുക്കാമെന്ന് അപ്പോൾ ആണ് ബസിൽ പൊയ്ക്കുമ്പോൾ ഒക്കെയേ ജീവിതത്തിൽ പുതിയ പുതിയ അനുഭവങ്ങൾ കിട്ടു എന്ന ചേച്ചിയുടെ വാദം. ചേച്ചിയെ വിഷമിക്കണ്ട എന്നു ഞാനും കരുതി.
എന്നെ പരിചയ പറ്റില്ലാലോ ഞാൻ ഹരി ഇഷ്ടം ഉള്ളവർ എന്നെ ഹരികുട്ടൻ എന്നു വിളിക്കും. ഇപ്പോൾ 20 വയസായി +2 കഴിഞ്ഞു 2 കൊല്ലം വെറുതെ കളിച്ചു നടന്നു കളഞ്ഞു. ഇപ്പോൾ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ എടുത്തു. ചേച്ചിയുടെ നിർബന്ധം കാരണമാണ് വീണ്ടും പഠിക്കാൻ പോകുന്നത് എനിക്ക് വലിയ ഇന്ട്രെസ്റ് ഒന്നും ഇല്ല. എനിക്ക് എപ്പോളും യാത്ര ചെയ്യാൻ ആണ് ഇഷ്ടം. പുതിയ പുതിയ സ്ഥലങ്ങൾ കാണുക ഭാഷകള്ളും സംസ്കാരംകള്ളും പഠിക്കുക അത് ഓക്കേ ആണ് എന്റെ ആഗ്രഹങ്ങൾ പക്ഷേ ചേച്ചി പറഞ്ഞാൽ ഞാൻ ദികരിക്കാറില്ല. ചേച്ചി എന്നു പറഞ്ഞാൽ എന്റെ സ്വന്തം ചേച്ചി ഒന്നും എല്ലാ ചേട്ടന്റെ ഭാര്യ ആണ്.ചേട്ടനെ കുറച്ചു പറഞ്ഞാൽ പുള്ളി മിസ്റ്റർ പെർഫെക്ട് ആണ്. കുടിയില്ല വലിയില്ല പഠിത്തത്തിന്റെ കാര്യം പറയുകയേ വേണ്ട പഠിച്ച സ്കൂളിലും കോളേജിലും എല്ലാം ഫസ്റ്റ് ആയിരുന്നു. എന്നാൽ ഞാൻ നേരെ തിരിച്ചായിരുന്നു. അത് അങ്ങനെ ആണല്ലോ ഒരുവീട്ടിൽ ഒരു പഠിപ്പിയും ഒരു ഉഴപ്പനും ഉണ്ടാകുമലോ എന്റെ വിട്ടിൽ അത് ഞാൻ ആണു. ചേട്ടന്റെയും ചേച്ചിയുടെയും ലവ് മാര്യേജ് ആയിരുന്നു. ഇവരുടെ ഇഷ്ടം മനസിലായപ്പോൾ രണ്ടു വീട്ടുകാർക്കും കല്യാണത്തിന് സമ്മതം ആയിരുന്നു.

എന്റെ അച്ഛൻ ആണ് എന്റെ സൂപ്പർ ഹീറോ. എന്റെ ജീവിതത്തിൽ എല്ലാ തീരുമാനം എടുക്കാനുള്ള അവകാശവും അച്ഛൻ എനിക്ക് തന്നിട്ട്. പുള്ളി ബിസിനസ്‌ ഓക്കേ ചേട്ടനെ ഏല്പിച്ചു ഇപ്പോൾ കളിച്ചു നടക്കുവാ. ക്ലബ്‌ വായനശാല വീട് ഇതാന്നു പുള്ളിയുടെ ഇപ്പോളത്തെ ലോകം. ഒരു ഡീസന്റ് മനുഷ്യൻ. പണ്ട് പുള്ളി എന്നെകളും മോശമായിരുന്നു എന്റെ അമ്മ ജീവിതത്തിൽ വന്നതോടെ ആണ് അച്ഛൻ ലൈഫിൽ ഭാഗ്യം വന്നതും അച്ഛൻ നന്നായതും. എന്നാൽ അത് അധികം നീണ്ടു നിന്നില്ല എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത് അത് കഴിഞ്ഞു അച്ഛനെ ബന്ധുക്കൾ വേറെ കല്യാണത്തിന് നിർബന്ധിച്ചു എങ്കിലും പുള്ളി അതിന്നു തയാർ ആയില്ല എന്റെ അമ്മയെ ആരെ കൊണ്ടും പകരം വക്കാൻ ആകില്ല എന്നാണ് പുള്ളി അന്ന് പറഞ്ഞത്. കല്യാണം കഴിഞ്ഞു ചേച്ചി വന്നപ്പോൾ അമ്മയുടെ സ്ഥാനം ചേച്ചി ഏറ്റടുത്തു. ഇപ്പോൾ എന്നെ പറ്റിയും ഫാമിലിയെ പറ്റിയും ഏകദേശം മനസിലായില്ല.

രാവിലെ അഞ്ജനയുടെ ഫോൺ കാൾ കേട്ടാണ് ഞാൻ ഉണരുന്നത്
ഞാൻ : എടി നീ മനുഷനെ ഉറങ്ങനും സമതികിലെ?

Leave a Reply

Your email address will not be published. Required fields are marked *