പിരിഞ്ഞിരുന്നിട്ടുണ്ടെഗിൽ അത് ബോക്സിങ്നു വേണ്ടി ആണ്.എനിക്ക് ഒരു ചെറിയ മുറിവ് പറ്റുന്നത് പോലും അവൾക്ക് സഹിക്കുമായിരുന്നില്ല.അവള് പോകുന്നതിനു മുമ്പ് അവളെ പരമാവതി സന്തോഷിപ്പിക്കാൻ ആണ് എന്റെ ഉദ്ദേശം. അതിന്റെ ഒരു ഭാഗം ആണ് ഇൗ ട്രിപ്പ് ഞാൻ അച്ഛനോട് പറഞ്ഞ് സമ്മതിച്ചത്.
“നീ എന്താടാ ആലോചിക്കുന്നത്.”
“ഒന്നും ഇല്ലടി. ”
“ഇൗ ഡി വിളി നിർത്തിക്കോ. അല്ലെങ്കിൽ എന്റെ കെട്ടിയവനെ വിട്ട് തല്ലിക്കും ഞാൻ.”
“എന്ന പിന്നെ ചേച്ചിക്ക് ഉഴിച്ചിൽ പഠിക്കാ”
“പോടാ നാറി… ”
“ഹ ഹ ഹ…”
“നോക്കി ഓടിക്ക് എനിക്ക് ഉറക്കം വരുന്നു ഞാൻ ഉറങ്ങുവാ…”
“ആ… ചേച്ചി ഉറങ്ങിക്കോ ഞൻ കുണ്ട് ഉണ്ടോ എന്ന് നോക്കട്ടെ”
“കുണ്ടിൽ ചാടിച്ചാ കുത്തും ഞാൻ”
അതും പറഞ്ഞ് അവള് സീറ്റ് പുറകിലേക്ക് ആക്കി കിടന്നുറങ്ങി
കയ് തരിക്കുന്നുണ്ടാർന്ന്. തണുപ്പ് ഒക്കെ പോയി ഒരു മീഡിയം ടെമ്പറെച്ചർ ആയിട്ടുണ്ട്..അവർ 3 പേരും നല്ല ഒറക്കം ആണ്. സമയം രാത്രി 12 ആയി. ഇനി ഒരു രണ്ടര മണിക്കൂർ കൂടി യാത്ര ചെയ്താൽ വീട് എത്തും.റോഡിൽ വല്ലപ്പോഴും വല്ല ksrtc യോ ലോടിയോ കാണാം . ഞാൻ വണ്ടി പരമാവതി സ്പീഡ് കൂട്ടി. കാരണം എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. സ്പീഡിൽ പോയാൽ പെട്ടെന്ന് വീട് എത്താല്ലോ. വണ്ടി കൊറച്ചുകൂടി മുന്നോട്ട് പോയപ്പോ എവിടുന്നോക്കയോ കൊറേ പോലീസ് സൈറൺ കേൽക്കുന്നു. എവിടെയോ എന്തോ പ്രശനം ഉണ്ട്. ഞാൻ അത് കാര്യം ആക്കാതെ മുന്നോട്ട് പോയി. പെട്ടെന്ന് ഒരു വളവിൽ നിന്ന് ഒരു ലോറി ചീറി പാഞ്ഞ് വരുന്നു. പിന്നാലെ പൊലീസ് വണ്ടികളും ഉണ്ട്. ആ വണ്ടി ഞങ്ങടെ നേരെ ആണ് പാഞ്ഞ് വരുന്നത്. ഞാൻ വണ്ടി വേകം ഒതുക്കാൻ നോക്കി. പക്ഷേ ആ ശ്രമം പരാജയത്തിൽ ആണ് കലാശിച്ചത്. ആ ലോറി ഞങ്ങടെ കാറിൽ ശക്തിയായി അടിച്ചു . കാർ ഇടിച്ച ആഘാതത്തിൽ പറക്കാൻ തുടങ്ങി. പിന്നെ കൊറച്ച് നേരം സ്ലോമോഷനിൽ ആണ് ഞാൻ കണ്ടത്. ചേച്ചിയുടെ മുക്കിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്. അച്ഛനും അമ്മയും അലരുന്നുണ്ട്. കൻമുന്നിൽകൂടെ എന്റെ മൊബൈലും വണ്ടിയിൽ ഇരുന്ന പ്ലാസ്റ്റിക് പൂക്കളും ഊട്ടിയിൽ നിന്ന് ചേച്ചിക്ക് വാങ്ങിയ കുപ്പിവളകളും പാറി നടക്കുന്നു. ആ ഒരു സെക്കൻഡിൽ ദൈവം എനിക്ക് കാണിച്ചത് എന്റെ സന്തോഷത്തിന്റെയും എന്റെ സ്വപ്നത്തിന്റെ അവസാനം ആയിരുന്നു. വണ്ടി റോഡിലൂടെ തെറിച്ച് ഉരുളാൻ തുടങ്ങി. എയർ ബാഗ് ആവശ്യം വന്ന സമയത്ത് നശിച്ചു. വണ്ടി ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. വണ്ടിക്ക് ചുറ്റും മൊത്തം രക്തം. എൻജിനിൽ നിന്ന് പുക വരുന്നുണ്ട്.ഇതിനെല്ലാം മുമ്പ് തന്നെ ഞാൻ ഒരു വലിയ ഉറക്കത്തിലേക്ക് പോയി കഴിഞ്ഞിരുന്നു.
(തുടരും)
പാർട്ട് 2 ഏറെ കുറെ കഴിഞ്ഞതിനാൽ ഉടൻ പ്രതീക്ഷിക്കാം. സ്നേഹ പൂർവ്വം DK