“ഡാ… ”
“എന്നാടി…”
“നല്ല രസം ഉണ്ടാർന്നുല്ലെ”
“മ്മ്… അച്ഛന്റെ കിലികളാരവം ഒഴിച്ചാൽ ബാക്കി ഒക്കെ പെർഫെക്റ്റ് ആയിരുന്നു.”
“ചെലപ്പോ ഞൻ നിന്റെ കൂടെ വരുന്ന അവസാന ട്രിപ്പ് ആവും അല്ലേ ഇത്”
“അതെന്നാടി അങ്ങനെ പറഞ്ഞെ. നിന്നെ ഉഗാണ്ടെക്ക് ഒന്നും അല്ലല്ലോ കെട്ടിച്ച് വിടുന്നത്.
“സത്യം പറഞ്ഞാ എനിക്കിപ്പോൾ ഒരു കല്യാണം കഴിക്കണം എന്നൊന്നും ഇല്ലാർന്നുടാ… നിങ്ങടെ ഒക്കെ ഒപ്പം കുറച്ച് വർഷം കൂടി ഇങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കണം എന്നാർന്നു എന്റെ ആഗ്രഹം.”
“അത്തെന്നാടി നിന്നെ വല്ല ജയിലിലേക്ക് വല്ലതും ആണോ വിടുന്നത്. നിനക്ക് കല്യാണത്തിന് സമ്മതം അല്ലെങ്കിൽ പിന്നെ എന്തിനാ സമ്മതിച്ചത്. നമ്മുടെ വല്ല കാര്യത്തിനും അച്ചൻ എതിര് നിന്നിട്ടുണ്ടോ”
“അതല്ലടാ ഇത്രേന്ന് വച്ചാ അച്ചനേം അമ്മെനെയും വിഷമിപ്പിക്കാ.അവർക്കും കാണില്ലേ ആഗ്രഹങ്ങൾ.അതാ അടുത്ത് നിന്ന് ഒരു ആലൊജന വന്നപ്പോ ഞൻ സമ്മതം മൂളിയത്.”
“നീ കെട്ടിപ്പോയി എന്ന് വച്ച് ഞങൾ നിന്നെ ഉപേക്ഷിച്ചു എന്നല്ല. ഞങൾ ഇപ്പൊ പുറത്ത് പോകുമ്പോളും നിന്നെയും കൊണ്ടോകും.”
“എന്റെ കെട്ടിയോൻ സമ്മതിച്ചില്ലേലോ.”
“അവനോട് പോയി പണി നോക്കാൻ പറയും. ഞങ്ങടെ ചേച്ചിക്കുട്ടി ഇല്ലാതെ ഞങൾ എങ്ങും പോകില്ല.”
ഞാൻ പറഞ്ഞതിന് അവള് ഒരു ചിരി മാത്രം തിരിച്ച് തന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് ഞാൻ കണ്ടൂ
“എടി കോപ്പെ… ശോകം ആവൻ ആണ് പരിപാടി എങ്കിൽ എടുത്ത് വെളിയിൽ കളയും ഞൻ.”
“പോടാ തെണ്ടി. ”
അതും പറഞ്ഞ് എന്റെ കയിലേക്ക് ഒരു കുത്ത് തന്ന് കുലുങ്ങി ചിരിച്ചു. സംഭവം അവളോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അവളെ പിരിയുക എന്നത് ചങ്കിൽ കത്തി കുത്തി ഇറക്കുന്നതിന് സമം ആണ്. കുഞ്ഞ് നാൾ മുതൽ അവള് എന്നെയോ ഞാൻ അവലേയോ പിരിഞ്ഞ് ഇരുന്നിട്ടില്ല. അവളെ