ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ,കുളിച്ച് അവിടം ചുറ്റിക്കാണാൻ റെഡി ആയി. അച്ഛൻ സ്വേറ്റ്റർ ഒക്കെ ഊരി വരുന്നുണ്ടായിരുന്നു.
” നിങ്ങള് എന്താ മനുഷ്യ ഇങ്ങിനെ വരുന്നത്. ആ sweater എടുത്ത് ഇട്. നല്ല തണുപ്പ് ഉണ്ട്. വല്ല പണിയും പിടിക്കും”
” എടി… ഇത്രേം ദൂരം വന്നത് ഇവിടെ മൂടി പുതച്ച് വെറുതെ കണ്ട് പോവാൻ അല്ല. ഇവിടത്തെ തണുപ്പും കിളികളുടെ കളകളാരവവും ഒക്കെ കേട്ട് ആസ്വദിച്ച് നടക്കാനാ”
” കളകളാരവം ഒക്കെ കേട്ട് വന്നോ. പനിച്ചിട്ട് വീട്ടിൽ പോവാ.”
അച്ഛൻ അതൊന്നും കൂട്ടാക്കിയില്ല. അച്ഛൻ കൂൾ ആയി വെളിയിൽ ഇറങ്ങി പോയി. ഞങൾ അവിടത് മനോഹരമായ സ്ഥലം കണ്ട് നടക്കാൻ തുടങ്ങി.അച്ഛൻ കയ് രണ്ടും കെട്ടി വിറച്ച് നടക്കുന്നുണ്ടായിരുന്നു. പല്ല് കടകടാന്ന് അടിക്കുന്ന ശബ്ദം ഞങ്ങൾക്ക് കേൾക്കായിരുന്നു.
” കളകളാരവം എങ്ങനെ ഉണ്ട് ചേട്ടാ”
” പോടി”
ഞാനും ചേച്ചിയും അത് കണ്ട് ചിരിച്ചു. പോകുന്ന വഴി ഒരു sweater വാങ്ങി അച്ഛന് കൊടുത്തു.വൈകീട്ട് ഞങൾ തിരിച്ച് റൂമിൽ എത്തി. അച്ഛന് തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്. പനി വരുന്നുണ്ട് എന്ന് തോനുന്നു.
” നിങ്ങളോട് അപ്പോലെ പറഞ്ഞതല്ലേ വേണ്ടാന്നു. ഇപ്പൊ കണ്ടോ പനി പിടിച്ചു. ”
അച്ഛന് ഒരു ചുക്ക് കാപ്പി വാങ്ങി കൊടുത്ത് ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് നോക്കുമ്പോ അമ്മയും തുടങ്ങിയിരിക്കുന്നു തുമ്മലും ചീറ്റലും.അമ്മയെയും അച്ഛനെയും rest എടുക്കാൻ പറഞ്ഞിട്ട് ഞങൾ അവിടം ചുറ്റിക്കാണൻ പോയി.2:00 യോട് കൂടി ഞങൾ റൂമിൽ എത്തി.
നാളത്തെ പോക്ക് ഇന്ന് വൈകിട്ട് ആക്കാം എന്ന് തീരുമാനിച്ചു. കാരണം ചിലപ്പോ നാളേക്ക് രണ്ടുപേർക്കും പനി കൂടിയാൽ യാത്ര ബുദ്ധിമുട്ട് ആവും. ഒരു 5:00 മണിയോട് കൂടെ ഞങൾ റൂം വെകേറ്റ് ചെയ്തു ഇറങ്ങി. ഞാൻ ആണ് വണ്ടി ഓടിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും ദൂരം കാർ ഓടിച്ച് പരിചയം ഇല്ലായിരുന്നു.
അവസാനം അവിടുന്ന് ഇറങ്ങി വണ്ടിയിൽ കയറി. ഞങ്ങടെ കൂടെ ഉണ്ടായിരുന്ന അണ്ണന് ഒരു 2000 രൂപ tip കൊടുത്ത് യാത്ര പറഞ്ഞ് ഇറങ്ങി.കൊറേ മുന്നോട്ട് പോയപ്പോ ഒരു ഹോട്ടൽ കണ്ട്. അവിടുന്ന് കഴിക്കാൻ ഉള്ള ഫുഡ് പാർസൽ വാങ്ങി.
അമ്മയും അച്ഛനും പിന്നിലും ഞാനും ചേച്ചിയും മുന്നിലും ഇരുന്നു. വൈകാതെ യാത്ര തുടർന്നു.ഭക്ഷണം കഴിച്ച് അച്ഛനും അമ്മയും നീർത്തെ ഉറങ്ങി.
രാത്രി ആയത് കൊണ്ട് കൊറേ ചരക്ക് വണ്ടികൾ ഉണ്ട്.ചില സ്ഥലത്ത് റോഡ് ചേരുതായത്കൊണ്ട് ഓവർടേക്ക് ചെയ്യാൻ നല്ല മുധിമുട്ടുണ്ട്.