“എന്റെ പേര് മനു. 18വയസ്സ്. +2 ന് പഠിക്കുന്നു. കാണാൻ വലിയ കുഴപ്പം ഒന്നും ഇല്ല. നല്ല ഉറച്ച ശരീരവും മസിലും.അത്യാവശ്യം പ്രോപോസൽസ് ഒക്കെ വരുന്നുണ്ട് . പക്ഷേ അതിലൊന്നും അല്ല എന്റെ കണ്ണ്. നാഷണൽ ബോക്സിങ് ചാമ്പ്യൻ ആവണം എന്നാണ് എന്റെ സ്വപ്നം. കഴിഞ്ഞ വർഷം ഞാൻ അണ്ടർ 18 സ്റ്റയ്‌റ്റ് champion boxing ആയിരുന്നു. ഇൗ വർഷം നാഷണൽ ബോക്സിങ് ടൂർണമെന്റിൽ സെമി ഫൈനൽ ജയച്ചു. ഇനി 2 ആഴ്ച കൂടി കഴിഞ്ഞാൽ ഫൈനൽ ആണ്.
അച്ഛന്റെ പേര് അനൂപ് അമ്മ ഗീത. ലൗ മെര്യേജ് ആയിരുന്നു.രണ്ടുപേരും അനാഥർ ആയിരുന്നു.അതുകൊണ്ട് ഒളിച്ചോടി പോകുമ്പോൾ വണ്ടിക്ക് പിന്നാലെ 10-50 വണ്ടികൾ ചൈസ് ചെയ്തു വന്നില്ല,കൊലരിന് പിടിക്കാൻ അമ്മായിയപ്പൻ ഉണ്ടായിരുന്നില്ല, വിലക്ക് പിടിച്ച് കയറ്റാൻ ഒരു അമ്മയും ഉണ്ടായിരുന്നില്ല. അമ്മ ഹൗസ് വൈഫ് ആണ്. അച്ഛൻ 6 കൊല്ലം സിംഗപ്പൂർ ആയിരുന്നു.അവിടുന്ന് ജീവിതകാലം മുഴുവൻ ജീവിക്കാൻ ഉള്ള കാശും ഉണ്ടാക്കി നാട്ടിലേക്ക് പോന്നു.ഇപ്പൊ ഇവിടെ ടൗണിൽ ഒരു തുണിക്കട ഇട്ടിരിക്കുന്നു. ഇൗ ടൗണിൽ ഉള്ളതിൽ വച്ച് ഏറ്റവും വലിയ തുണിക്കടയിൽ ഒന്നാണ് ഞങളുടെ ടെക്സ്റ്റൈൽസ് shop.
നല്ല ലാബത്തോടെ ആണ് മുന്നോട്ട് പോകുന്നത്. പിന്നെ ഉള്ളത് ചേച്ചി ആണ്. മാളവിക ഞാൻ മളു എന്ന് വിളിക്കും. ഞങൾ ഇപ്പോളും തല്ലാണ്. പക്ഷേ അതിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം ആണ്. ചേച്ചി എന്നതിന് ഉപരി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവള്. ഞങ്ങൾക്ക് ഇടയിൽ രഹസ്യങ്ങൾ ഇല്ല. എന്നെക്കാളും 5 വയസ്സ് മൂത്തത് ആണ് ചേച്ചി. ചേച്ചി ഇപ്പൊ pg കഴിഞ്ഞ് നിൽക്കുന്നു. ഇപ്പൊ 23 വയസ്സായി. പഠിത്തം കഴിയട്ടെ എന്നൊക്കെ പറഞ്ഞ് കുറച്ച് കാലം അച്ഛനെ സോപിട്ടും ഒക്കെ ചേച്ചി മുങ്ങി നടന്നു. പിന്നെ വന്ന കുറെ ആലോജന അവള് തന്നെ മുടക്കി. അവൾക്ക് അടുത്ത് നിന്ന് തന്നെ ഉള്ള ആരെങ്കിലും മതി എന്നാണ് പറയുന്നത്. കാരണം വേറെ ഒന്നും അല്ല. ഞങ്ങളെ വിട്ട് ഒരുപാട് ദൂരത്തേക്ക് അവൾക്ക് പോവാൻ കഴിയില്ല.ഇപ്പൊ അവൾക്ക് ഒരു ബന്ധം ശരിയായിട്ടുണ്ട്. അടുത്ത മാസം കല്യാണം ആണ്.
എന്തുകൊണ്ടും സന്തുഷ്ടമായ ജീവിതം ആയിരുന്നു എന്റേത്.ഇന്ന് ഞങൾ ഊട്ടിയിലേക്ക് ടൂർ പോവുകയ.ഒരു 3 ദിവസത്തെ ട്രിപ്പ്.അതിന്റെ ഒരുക്കം ആണ് ഇപ്പൊ നടക്കുന്നത്.”
ഷവർ ഓഫ് ചെയ്തു തല തോർത്തി പുറത്ത് വന്നു. ഇടാൻ ഉള്ള ഡ്രസ്സ് അമ്മ കട്ടിലിനു മുകളിൽ വച്ചിട്ടുണ്ട്. ഞൻ കണ്ണാടി നോക്കി മുടി ചീവാൻ തുടങ്ങി.