ഛെ… സ്വപ്നം ആയിരുന്നോ
ഞാൻ താടി ചൊരിഞ്ഞ് എഴുന്നേറ്റു. റൂമിന്റെ പുറത്തേക്ക് നടന്നു. അമ്മ രാവിലെ കഴിക്കാൻ ഉള്ളത് ധിർധിയിൽ ഉണ്ടാക്കുകയാണ്. അച്ഛൻ കുളിച്ച് റെഡി ആയി സോഫയിൽ ഇരുന്ന് പത്രം വായിക്കുന്നു. എന്നെ കണ്ട് അമ്മ പറഞ്ഞു.
“ഇപ്പോ ആണോഡാ എഴുന്നേൽക്കുന്നത്. വേഗം റെഡി ആവ് . നീ എന്താ നനഞ്ഞിരിക്കുന്നത്.”
” ചേച്ചി രാവിലെ തന്ന പണിയാ… നല്ലൊരു സ്വപ്നം ആയിരുന്നു. വെള്ളം ഒഴിച്ച് തകർത്തു”
“ആഹ് അതേതായാലും നന്നായി. വേഗം റെഡി ആവ്.”
“ആഹ് ഇപ്പൊ റെഡി ആവാ…”
ഞാൻ നേരെ നടന്നത് അടുക്കളയിലേക്ക് ആണ്. ഫ്രിഡ്ജ് തുറന്ന് അതിലെ തണുത്ത വെള്ളം എടുത്ത് കുറച്ച് കുടിച്ചു.ശേഷം വെള്ളം എടുത്ത് മുന്നോട്ട് നടന്നു. ചേച്ചിയുടെ മുന്നിൽ എത്തിയിട്ട് ഒന്ന് എത്തി നോക്കി. അവള് ബാഗിൽ തുണി ഒക്കെ പാക്ക് ചെയ്യുകയാണ്. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് പോയി. അവള് ഒരു ചുരിദാർ ആണ് ഇട്ടായിരുന്നത്. ഞാൻ കുപ്പി തുറന്ന് ചുരിദാറിന്റെ പിൻകഴുത്തിലുടെ ആ വെള്ളം കമുത്തി. അവള് പെട്ടേന്നു ഷോക് അടിച്ച പോലെ ഒറ്റ ചാട്ടം ചാടി. ഞാൻ അവളെ നോക്കി തുരു തുരെ ചിരിച്ചു. അവള് എന്നെ കട്ടിലിലേക്ക് പിടിച്ച് ഇട്ട് എന്നെ തല്ലാൻ തുടങ്ങി. ഞാൻ തിരിച്ചും. ഞങളുടെ തല്ല് കൂടലിന്റെ സൗണ്ട് കേട്ട് അമ്മ അടുക്കളയിൽ നിന്നും പാഞ്ഞ് എത്തി.
“രണ്ടും കൂടെ രാവിലെ തന്നെ തുടങ്ങിയോ. ”
“നോക്ക് അമ്മേ എന്റെ ചുരിദാറിൽ കൂടെ ഒക്കെ വെള്ളം ആക്കി. ഇനി ഇത് മാറ്റണ്ടെ.”
“ഹാ… അത് ശെരി രാവിലെ എന്റെ മേത് ഒരു ബക്കറ്റ് വെള്ളം ആണ് ഒഴിച്ചത് ഞൻ ഇത്രയല്ലെ ചെയ്തള്ളു”
“ഐസ് വെള്ളം ആയിരുന്നു അമ്മ . എന്റെ മേക്കപ്പ് ഒക്കെ പോയി.”
“ഹ ഹ ഹ… അപ്പോ പോക്ക് ഇന്ന് വൈകിട്ട് ആകും. ”
“പോടാ തെണ്ടി”
“ഡാ വേഗം പോയി കുളിച്ചേ… ഡി പോയി ഡ്രസ്സ് മാറ്റി റെഡി ആവ്”
ഞാൻ പിന്നെ അവിടെ നിന്നില്ല . കുളിമുറിയിലേക്ക് നടന്നു. പോകുന്നതിനു മുമ്പ് അവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. അവള് തിരിച്ചും. ഇൗ തല്ല് ഇവിടെ പതിവാണ്. അവളുടെ മുഖം കാണാൻ കീർത്തി സുരേഷിന്റെ ലുക്ക് ആണ്.
കുളിമുറിയിൽ കയറി ഡ്രസ്സ് ഒക്കെ ഊരി ഷവരിൻെറ ചോട്ടിൽ നിന്ന് കുളിക്കാൻ തുടങ്ങി.എന്റെ കുളി കഴിയാൻ ഒരു ഒന്നൊന്നര മണിക്കൂർ വേണ്ടി വരും. അപ്പോ ആ സമയം കൊണ്ട് നമുക്ക് എന്നെ പരിചയപ്പെടാം.