പറയാതെ കയറി വന്ന ജീവിതം 3 [അവളുടെ ബാകി]

Posted by

“മീനു എന്നോട് ക്ഷമിക്കൂ. ഇന്നലെ മിസ്സ് എന്നെ എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെല്ലാം പറഞ്ഞപ്പോൾ കൺട്രോൾ പോയതാ. ഞാൻ ഇനി ഒരിക്കലും അതിനെ പറ്റി പറയില്ല.”

“എന്നാലും വേണ്ട ചേട്ടാ. ഞാൻ മെസ്സേജ് അയക്കാം. ഇന്ന് മുതൽ വിളിക്കേണ്ട, ഞാൻ എടുക്കില്ല.”

ഇത്രയും പറഞ്ഞിട്ട് അവള് പോയി.

ഞാൻ അവളുടെ കാലു പിടിക്കുന്നത് പോലെ കെഞ്ചി. എന്നിട്ടും അവള് സമ്മതിക്കുന്നില്ല. മെസ്സേജ് അയക്കുന്നതും mm മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് അവള് വന്നു എന്നോട് സംസാരിക്കാൻ നിന്നു. സാധാരണ എന്നോടൊപ്പം ഇരിക്കുന്നവൽ എന്റെ മുന്നിലായി നിൽക്കുകയാണ് ചെയ്തത്.

അപ്പൊൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവള് എന്റെ കയ്യിൽ പിടിച്ചു ദയനീയമായി പിടി വിടീപ്പിച്ച്.

“ഇതൊന്നും വേണ്ട ഏട്ടാ ഇനി.
മുങ്ങാൻ പോകുന്ന കപ്പൽ ഇത്ര ശ്രമിച്ചാലും മുങ്ങുക തന്നെ ചെയ്യും”

പിറ്റേന്ന് ഞാൻ അവളുടെ ക്ലാസിന്റെ മുന്നിൽ ചെന്നവളെ വിളിച്ചു.

അവള് ഇറങ്ങി വന്നു

“ചേട്ടാ എനിക്ക് പഠിക്കാൻ ഉണ്ട്”

കുറച്ചു നാൾ മുന്നേ വരെ ഞാൻ പുറത്ത് ചെന്നാൽ എല്ലാ വർകും കളഞ്ഞിട്ട് എന്റെ കൂടെ വരുന്നവളായിരുന്നു.

അടുത്ത ദിവസം അവളുടെ പിറന്നാൾ ആയിരുന്നു. ഞാൻ എന്ന് ഉച്ചയ്ക്ക് തന്നെ പോയി അടുത്ത ദിവസത്തേക്ക് കേക്ക്‌ ഓർഡർ ചെയ്തു.

എന്റെ ഇഷ്ടം പോലെ അവളുടെയും ഇഷ്ട നിറം ആയ നീല ചുരിദാറും ഒരു നീല സാരിയും വാങ്ങി. പിന്നെ ഗിഫ്റ്റ് ഷോപ്പിൽ പോയി നല്ല ഒരു ഗ്ലാസ്സ് നിർമ്മിതമായ ഒരു പ്രണയത്തിന്റെ എന്ന് തോന്നിക്കുന്ന ഒരു ശിൽപവും വാങ്ങി ഞാൻ അവളുടെ പിറന്നാൾ ഒരു ആഘോഷം ആക്കാൻ വേണ്ടി എല്ലാം ചെയ്തു.

Hostel warden ആയ മിസ്സിനെന്നെ വല്യ കാര്യം ആയതുകൊണ്ടും ഞങ്ങളുടെ ബന്ധം അറിയാവുന്നത് കൊണ്ടും മിസ്സിനോഡ് അന്ന് അവിടെ പായസം വക്കാൻ പറഞ്ഞു എല്ലാ സാധനങ്ങളും വാങ്ങി കൊടുത്തു. അങ്ങനെ എന്റെ അക്കൗണ്ടിലെ കുറെ പൊടിച്ച് അവളുടെ ബിർത്ഡേ ആഘോഷമായി നടത്താൻ തീരുമാനിച്ചു.

അങ്ങനെ എല്ലാം സെറ്റ് ചെയ്തു അവളെ വിളിക്കാൻ പോയി.

അവള് എന്റെ കൂടെ ഒരകലം പാലിച്ചു നിന്നു അപ്പോഴും.

ഇടക് എന്നെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *