വീട്ടിൽ ചെന്നപ്പോൾ തന്നെ അമ്മ കുളിമുറിയിൽ ചൂടുവെള്ളം തന്നു. ഒന്നും മിണ്ടിയില്ലെങ്കിലും അമ്മക്കെൻ്റെ നടത്തത്തിൻ്റെ സ്റ്റൈൽ കണ്ടപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കാണണം. നന്നായിട്ട് കുളിച്ച് കിടന്നുറങ്ങി.
പിറ്റേദിവസവും പോയി, തലേ ദിവസത്തിൻ്റെ അതേ ആവർത്തനം. പിറ്റേ ആഴ്ചയിലെ ശനിയും ഞായറും കൂടി പോകേണ്ടി വന്നു. ആ ഞായറാഴ്ച ഇറങ്ങുമ്പോ അങ്ങേര് പറഞ്ഞു, അടുത്ത ശെനിയാഴ്ച അമ്മയേം കൂട്ടി പോരെ, അപ്പോയ്ന്റ്മെന്റ് ഓർഡർ ആകുമായിരിക്കും അപ്പോഴേക്കും. എൻ്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
ശെനിയാഴ്ച ഞങ്ങൾ പറഞ്ഞ സമയത്തിന് തന്നെ ഇറങ്ങി, പോയി ലെറ്റർ വാങ്ങി പെട്ടെന്ന് തിരിച്ചു പോരുക, അത്രേ ഉൺടായിരുന്നുള്ളൂ പ്ലാൻ. ചെന്നപ്പോൾ കൈമൾ സാറില്ല. എവിടെയോ പോയിരിക്കുകയാണത്രെ. അമ്മ അവിടുത്തെ ചേച്ചിയുടെ കൂടെ വർത്താനം പറഞ്ഞിരുന്നു. ഞാനാ വീടൊക്കെ ഒന്ന് നോക്കിക്കണ്ടു.
രണ്ടു മണിക്കൂറോളം എടുത്തിട്ടാണ് കൈമൾ സാർ തിരിച്ചു വന്നത്. വന്ന പാടെ കസേരയിലോട്ടിരുന്നും കൊണ്ട് പറഞ്ഞു, നിൻ്റെ കാര്യമൊക്കെ ശെരിയായി മോളെ, ലെറ്റർ ഇപ്പൊ വരും. ഒരൊപ്പിടാൻ കുറുപ്പിൻ്റെ വീട്ടിലേക്ക് കൊടുത്തുവിട്ടിരിക്കുവാ, കുറുപ്പ് സെക്രെട്ടറിയാണ് സമാജത്തിൻ്റെ.
സന്തോഷം കൊണ്ടൊന്നു തുള്ളിച്ചാടാൻ തോന്നി. കൈമൾ സാർ പറഞ്ഞു, നിങ്ങൾ മോളിലൊട്ടിരുന്നോ, ലെറ്റർ വന്നിട്ട് ഞാൻ അങ്ങ് കേറി വന്നേക്കാം. വിശക്കുന്നുണ്ടായിരുന്നു, അപ്പൊ അവിടുത്തെ ചേച്ചി പറഞ്ഞു, നിങ്ങൾ ചോറുണ്ടിട്ടിരുന്നോ മക്കളെ, അത് നന്നായെന്ന് തോന്നി.
ഊണും കഴിഞ്ഞു ഞങ്ങൾ മുകളിലെ ഓഫീസ് മുറിയിലേക്ക് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കുറെ ഫയലുകളും പുറകിൽ വെച്ച് സൈക്കിളിൽ വീട്ടിലേക്ക് വരുന്ന കണ്ടു. അയാൾ പോയിക്കഴിഞ്ഞതും കൈമൾ സാർ എ ഫയൽ കെട്ടുമായി മുകളിക്ക് കയറി വന്നു.
തുടരും……