ഹരികാണ്ഡം 3 [സീയാൻ രവി]

Posted by

ചെന്നിരുന്നു, അവളെ പിടിച്ചടുത്തിരുത്തി, ഓരോ കോഫി പറഞ്ഞു. ചുമ്മാ അവളുടെ നേരെ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

എടാ, നീ എന്നെ പ്രേമിക്കാൻ പോവാണോ, കണ്ടിട്ടങ്ങിനെ തോന്നുന്നല്ലോ. അവൾ കുഴഞ്ഞ് കൊണ്ട് ചോദിച്ചു. അതെന്നെടീ എനിക്ക് നിന്നെ പ്രേമിച്ചൂടെ, ഞാൻ ഒരു മറുചോദ്യമിട്ടു.

അവളുടെ ഉത്തരം ഉടൻ വന്നു, അതിനു കൊറേ പ്രശ്ങ്ങളുണ്ട് മോനേ, ഒന്ന് – ഞാൻ കല്യാണം കഴിച്ചതാണ്, രണ്ട് – കുട്ടി ഒന്നായി, മൂന്ന് – നിന്നെക്കാളും 2 വയസു മൂപ്പുകൂടുതൽ ആണ്. ഞാൻ വെറുതെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. ഇതൊന്നും എനിക്കൊരു പ്രശ്നമല്ല എൻ്റെ വനജേ, ചുമ്മാ പ്രേമിച്ചേക്കാം. ഞാൻ ചിരിച്ചു നിർത്തി.

എന്നാലും ശെരിയാകില്ല കുട്ടാ, നീ ഇതൊരു സീരിയസ് കാര്യമായി എടുക്കണ്ട. നിനക്ക് ചേർന്ന ഒരു പെണ്ണിനെ ഞാൻ തന്നെ കണ്ടുപിടിച്ചു തന്നോളാം. അതുവരെ നീ ഇങ്ങനെ എൻ്റെ രണ്ടാം കെട്ട്യോനായി നടന്നോടാ. ഞാൻ ചിരിച്ചു. അപ്പോളേക്കും കോഫി വന്നു. അതും കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു, അല്ല നീ അന്ന് പറഞ്ഞ ആ മൂന്നുപേർ ആരൊക്കെയാ, ഞാൻ അവളുടെ എക്സ്പീരിയൻസ് കഥകൾ കേൾക്കാനൊരു പൂതി.

രാവിലെ ആയതു കൊണ്ടാകും കോഫി ഷോപ്പിൽ തിരക്ക് കുറവായിരുന്നു അടുത്തുള്ള സീറ്റുകൾ കാലിയായിരുന്നു കൊണ്ടാകും അവൾക്ക് പറയാനൊരു ബുദ്ധിമുട്ടുണ്ടാവില്ല ഞാൻ ഒന്നുകൂടി അടുത്തിരുന്നു അവൾക്ക് കാതോർത്തു

എടാ, പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായിട്ടാണ് ഒരാൾ തൊട്ടത്. വെക്കേഷന് അമ്മയുടെ വീട്ടിൽ പോയപ്പോൾ ആയിരുന്നു അത് അമ്മാവൻ്റെ മകൻ, ഏട്ടൻ അന്ന് കോളേജിൽ പഠിക്കുകയായിരുന്നു. ഏട്ടൻ എന്നെ തൊട്ടിട്ടും പിടിച്ചിട്ടുമേ ഉള്ളൂ. ഞങ്ങൾ ശെരിക്കും ഇഷ്ടപ്പെട്ടിരുന്നു, കല്യാണം കഴിക്കണമെന്നായിരുന്നു ഞങളുടെ ആഗ്രഹം. അവൾ പറഞ്ഞു നിർത്തിയിട്ടു കോഫി ഒരു സിപ് എടുത്തു.

ഒരു ദീർഘനിശ്വാസത്തോടെ അവൾ തുടർന്നു. അമ്മയ്ക്കും അമ്മായിക്കും അറിയാമായിരുന്നു ഞങ്ങളുടെ ഇഷ്ടം. ബിഎഡ് കഴിഞ്ഞപ്പോൾ അമ്മ അമ്മാവനോടൊന്നു സൂചിപ്പിച്ചു. അപ്പോഴേക്കും ഏട്ടന് ബോംബേയിൽ ജോലിയായിരുന്നു. അവൾ എന്തോ ഓർത്തൊന്നു ചിരിച്ചിട്ട് ചോദിച്ചു. എടാ, എല്ലാവരുടെയും ജീവിതത്തിൽ ഒരു വില്ലൻ ഉണ്ടാകും. ആരാ നിനക്ക് ഇതുവരെ വില്ലൻ?

ഞാൻ ചിരിച്ചിട്ട് പറഞ്ഞു, ഇത് വരെ എന്നെ പൂട്ടാൻ പറ്റിയ വില്ലാനൊന്നും വന്നിട്ടെല്ലെടീ പെണ്ണെ, നിനക്കോ. അവൾ ചിരിച്ചിട്ട് തുടർന്നു. അമ്മാവനായിരുന്നു ഇപ്പോഴും എപ്പോഴും എൻ്റെ വില്ലൻ. അമ്മ ഞങ്ങളുടെ ഇഷ്ടം പറഞ്ഞപ്പോൾ അമ്മാവൻ കണ്ണും പൂട്ടി എതിർത്തു. കാരണമായി പറഞ്ഞത് എനിക്ക് ജോലിയില്ല എന്നായിരുന്നു, പക്ഷെ ശെരിക്കുമുള്ള കാരണം സ്ത്രീധനം കിട്ടില്ല എന്നുള്ളതായിരുന്നു.

ഞങ്ങൾ ഒളിച്ചോടിയാലോ എന്നൊക്കെ ഓർത്തതാ, പിന്നെ സകലരേയും വെറുപ്പിച്ചു ജീവിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ വേണ്ടെന്നു വെച്ചു. ഏട്ടൻ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല, അമ്മാവന് അതിനുള്ള ദേഷ്യം ഒക്കെ എന്നെ കാണുമ്പോ തീർക്കും. ഞങ്ങൾ കല്യാണം കഴിക്കാത്തത് ഒരു നഷ്ടബോധം ആയി ഞങ്ങൾ കൊണ്ടു നടക്കുന്നു. അവളുടെ സ്വരത്തിൽ നിരാശ വളരെയധികം പ്രകടമായിരുന്നു.

ഞാൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു സാരമില്ലെടീ വിധി ആണെന്ന് കരുതിയാ മതി, നമുക്ക് വിധിച്ചിട്ടുള്ളതേ നമുക്ക് കിട്ടൂ, ഞാൻ എന്തൊക്കെയോ പറഞ്ഞു കുറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അല്പസമയം എടുത്തു അവൾ നോർമൽ ആവാൻ, അവൾ അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു അത് ശരിയാണ് അതു നടന്നിരുന്നെങ്കിൽ നിന്നെ എനിക്ക് കാണാൻ പറ്റില്ലായിരുന്നല്ലോ. ഞാൻ ഏട്ടൻ്റെ ഒപ്പം ബോംബെക്ക് പോയേനെ.

ഞാനൊന്നു ചിരിച്ചു അത് എൻ്റെ ഭാഗ്യമാണെന്ന് കൂട്ടിക്കോളൂ അവൾ പിന്നെയും പറഞ്ഞു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *