രാവിലെ പതിവുപോലെ എഴുന്നേറ്റു. ഭക്ഷണം പുറത്തിരിക്കുന്നുണ്ട്. എടുത്ത് കഴിച്ചു, പുറത്തിറങ്ങി സ്കൂട്ടറിനടുത്തേക്ക് നടന്നു. സ്കൂട്ടറിന് മുകളിരുന്നാരോ പേപ്പർ വായിക്കുന്നു.
ഒരു പെൺകുട്ടിയാണ്, സൽവാർ ടോപ് ആണ് വേഷം. നെയിൽ പോളിഷിട്ട കാൽവിരലുകൾക്ക് നല്ല നീളം, രോമമില്ലാത്ത കണങ്കാലുകളിൽ കനം കുറഞ്ഞ ഒരു സ്വർണ്ണ പാദസരം ആ കാലുകൾക്കു മാറ്റു കൂട്ടി. ഇതാരാണാവോ, ഒന്ന് മുരടനക്കി.
പേപ്പർ താഴ്ത്തി ആ കുട്ടിയെന്നെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി. സ്കൂട്ടർ എടുക്കണമായിരുന്നു, ഒന്ന് ചമ്മി ചിരിച്ചവൾ ചാടിയിറങ്ങി. ഞാൻ ഹരി, ഇവിടെ മോളിലാണ് താമസം, സ്കൂളിൽ മാഷാണ്. ആരാ, ഞാൻ ചോദിച്ചു നിർത്തി. വരിയൊത്ത പല്ലുകൾ കാട്ടി ചിരിച്ചുകാണിച്ചിട്ടവൾ പറഞ്ഞു, എൻ്റെ അമ്മായിയാണ് ഇവിടെ താമസിക്കുന്നെ, പേര് അഞ്ജന. എന്ത് ചെയ്യുന്നു, MA കഴിഞ്ഞു, ജോലിക്കു നോക്കുന്നുണ്ട്, അവൾ പറഞ്ഞു നിർത്തിയിട്ടു അകത്തേക്ക് കയറിപ്പോയി.
അപ്പോൾ ഈ കുട്ടിക്കാണ് കല്യാണം എന്ന് ചേച്ചി അന്ന് പറഞ്ഞത്. ഐശ്വര്യമുള്ള പെൺകുട്ടി, ആരായാലും ഭാഗ്യവാനാണ് അവളെ കിട്ടുക എന്നോർത്ത് ഞാൻ സ്കൂട്ടർ എടുത്തു.
സ്കൂളിൽ എത്തിയപ്പോഴാ അറിഞ്ഞേ, ഇന്നെന്തോ സ്റ്റാഫ് യൂണിയൻ പണിമുടക്കാണ്. വന്നവരൊക്കെ തിരിച്ചു പോകാൻ തുടങ്ങുന്നു. കുട്ടികളൊക്കെ ആരവത്തോടെ വീടുകളിലേക്കു മടങ്ങുന്നു. വനജ അവിടിരുന്ന് കുട്ടികളുടെ എന്തോ ഇമ്പോസിഷൻ നോക്കുന്നുണ്ട്
നീ പോകുന്നില്ലെടീ, ഞാൻ ചോദിച്ചു. ഇതൊന്ന് നോക്കിത്തീർത്തിട്ടു പോകാമെന്നു വിചാരിച്ചു. എടീ ഒരു സിനിമയ്ക്കു പോയാലോ, ജയറാമിൻ്റെ സമ്മർ ഇൻ ബേത്ലഹേം കൊള്ളാമെന്നു കേട്ടു. അവൾ സംശയത്തിൽ എന്നെ ഒന്നു നോക്കി, അത് ശെരിയാവില്ലെടാ, നമ്മൾ ഒരുമിച്ചു പോയാൽ. ഞാൻ വഴി പറഞ്ഞു, ഒന്നിച്ചു പോകണ്ട, നീ ബസിൽ പോരെ, ടൌൺ തുടങ്ങുന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. ഞാൻ അവിടുന്ന് പിക്ക് ചെയ്തോളാം നിന്നെ. നിർബന്ധിക്കേണ്ടി വന്നെങ്കിലും അവൾ സമ്മതിച്ചു.
പ്ലാൻ ചെയ്ത മാതിരി വനജ ടൗണിലേക്കുള്ള ബസിൽ കയറി. ഞാൻ പുറകേ സ്കൂട്ടർ ഓടിച്ചു. ഇടയ്ക്ക് കോയക്കുട്ടീടെ കടയിൽ നിർത്തി ഒരു പോകയെടുത്തു. അബ്ദുള്ള മാഷുണ്ടായിരുന്നു കടയിൽ, എങ്ങോട്ടാ മാഷെ എന്ന്ചോദിച്ചപ്പോൾ എന്തായാലും ഒരു അവധി കിട്ടിയതല്ലേ, ഒന്ന് ടൌൺ വരെ പോകാമെന്ന് വിചാരിച്ചു. ഒന്നുരണ്ടു ഷർട്ട് വാങ്ങണം. ഞാൻ മാഷിനോട് വിട പറഞ്ഞ് സ്കൂട്ടർ എടുത്തു.
ഞാൻ ചെല്ലുമ്പോഴേക്കും വനജ ബസ്സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു. സ്കൂട്ടർ നിർത്തിയതും അവൾ വന്നുകയറി തോളിൽ പിടിച്ച് ചേർന്നിരുന്നു. എടാ സിനിമ വേറെ ഒരു ദിവസമാകട്ടെ, ഉച്ചത്തേക്ക് വീട്ടിൽ പോകാം. ഞാൻ തലയാട്ടിക്കൊണ്ടു സ്കൂട്ടർ ഓടിച്ചു. ഞാൻ ഒരു ഇടത്തരം കോഫിഷോപ്പിലേക്കാണ് പോയത്. അന്ന് നിർമലച്ചേച്ചിയുടെ കൂടെ വന്നപ്പോൾ കണ്ടു വെച്ചിരുന്നു.