ബാല്യകാലസഖി 2 [Akshay._.Ak]

Posted by

ബാല്യകാലസഖി 2

Baalyakalasakhi Part 2 | Author : Akshay | Previous Part

 

(ആദ്യം തന്നെ നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊള്ളുന്നു.ഈ ഭാഗവും നിങ്ങൾക്കു ഇഷ്ടമാകുമെന്നു കരുതുന്നു.കഥ വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രയങ്ങൾ പറയുക…..)അഖിൽ…….ഞാൻ എഴുനേറ്റു ലൈറ്റ് ഇട്ടു.എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ സഹോദരൻ എന്നെ വിട്ടു പോയെന്നു .അവൻ മരിച്ചിട്ടു രണ്ടു മാസം ആകുന്നു….മനഃസമാധാനമായി ഒന്ന് ഉറങ്ങീട്ടു നാളുകളായി കണ്ണടച്ചാൽ ചോരയിൽ വാർന്നു കിടക്കുന്ന അഖിലിന്റെ മുഖമാണ് മനസിലേക്ക് ഓടിവരുന്നത് .അഖിലിൻറെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു….
*******************************************
(അഖിൽ ചെണ്ടമേളത്തിൽ ലയിച്ചു നിക്കുവാരുന്നു .ജീവിതത്തിൽ ആദ്യമായാണ് അവൻ ഇങ്ങനെ പുസ്തകമല്ലാത്ത ഒരു കാര്യം ആസ്വദിച്ചു നിൽക്കുന്നത് ഞാൻ കാണുന്നത് .അതുകൊണ്ടുതന്നെ അവനെ വിളിക്കാതെ ഞാൻ ഐസ്ക്രീം മേടിക്കാൻ പോയി.ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു കരക്കാർ തമ്മിൽ വഴക്ക് ഉണ്ടാകുന്നത്.ഉന്തലിനും തള്ളലിനും ഒടുവിൽ ഇടി ആയി.അത് ഒരു കുത്തിലാണ് അവസാനിച്ചത് .ഒന്നും അറിയാത്ത എന്റെ അഖിലാണ് അവരുടെ വഴക്കിനു ഇര ആയത്.തിരിച്ചു വരുമ്പോൾ ഞാൻ കാണുന്നത് ചോരയിൽ വാർന്നു കിടക്കുന്ന അഖിലിനെ ആണ് .എന്റെ കണ്ണിലേക്കു ഇരുട്ടു കേറുന്ന പോലെ തോന്നി .കയ്യിലിരുന്ന ഐസ്ക്രീം വലിച്ചു എറിഞ്ഞു എന്റെ മുമ്പിൽ നിന്നവരെ ഒക്കെ പിടിച്ചു തള്ളിക്കൊണ്ട് ഞാൻ അഖിലിന് അരികിലെത്തി.അവനെ എടുത്ത് ഞാൻ എന്റെ മടിയിൽ കിടത്തി…അവൻ എന്തോ എന്നോട് പറയാൻ വന്നപ്പോഴേക്കും അവന്റെ ബോധം പോയിരുന്നു….. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലാരുന്നു…ആരുടെ ഒക്കെയോ സഹായത്താൽ അവനെ ഞാൻ ആശുപത്രിയിൽ എത്തിച്ചു…പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…അതേ എന്റെ സഹോദരൻ എന്നെ വിട്ടു പോയി…..എന്റെ ശരീരം മുഴുവൻ തളരുന്നതായി എനിക്ക് തോന്നി .ഞാൻ കാരണം എന്റെ അഖിൽ…..
അഖിലിന്റെ മരണ ശേഷം ഞാൻ ആരോടും മിണ്ടാതെ ആയി.എന്റെ റൂം വിട്ടു ഞാൻ പുറത്ത് ഇറങ്ങാതെ ആയി.അഖിലിന്റെ ചടങ്ങുകൾക്ക് പോലും ഞാൻ റൂം വിട്ടു പുറത്ത് വന്നിരുന്നില്ല.ഡിപ്രെഷന്റെ ആരംഭം എന്നിൽ കാണാൻ തുടങ്ങിയതും അച്ഛനും അമ്മയും എന്നെ ഒരു സൈക്കാട്രിസ്റ്റിനെ കൊണ്ടുപോയി കാണിച്ചു.ഞാൻ വീണ്ടും പഴേത് പോലെ ആവേണമെങ്കിൽ എനിക്ക് ഈ ചുറ്റുപാടിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ഡോക്ടർ പറഞ്ഞു .അങ്ങനെ അച്ഛനും അമ്മയും വളരെ ദുഖത്തോടെ ആണേലും എന്നെ ചേട്ടന്റെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു .ഇനി ഒള്ള എന്റെ ഉപരി പഠനം അവിടെ തന്നെ മതി എന്നും അവർ തീരുമാനിച്ചു .ആദ്യം ഞാൻ എതിർത്തെങ്കിലും,എനിക്കും ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി.അങ്ങനെ ചേട്ടൻ വന്നു എന്നെ ബാംഗ്ലൂരെക്കെ കൂട്ടികൊണ്ട് വന്നു.)

Leave a Reply

Your email address will not be published. Required fields are marked *