ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Posted by

ഇവളുടെയോ പുറകെ വന്നാൽ നിന്റെ തന്തയ്ക്കു കൊളുത്താൻ പോലും നിന്നെ ഞാൻ ഇട്ടുകൊടുക്കില്ല കേട്ടോ……ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്…..ഇനി നിന്നെ ആ കോളേജിൽ പോലും കാണരുത്…. കേട്ടോടാ…..  ”

അവൾ കൂടെയുള്ളത് കാരണം ഹൈ റേഞ്ച് ചീത്തയൊന്നും ഞാൻ വിളിച്ചില്ല…….
ഞാൻ അമ്മുനേം ചേർത്ത് പിടിച്ചു അവിടെ നിന്നും ഇറങ്ങി……….

എന്റെ ബൈക്കിൽ ഒരുപാട് നാളുകൾക്കു ശേഷം അവളേം കൊണ്ട് സമാധാനമായി ഞാൻ യാത്രചെയ്തു…… അവളാണെങ്കിൽ അതിലേറെ ഹാപ്പി ആയിരുന്നു……..എന്നേം മുറുകെ പിടിച്ചു വീണ്ടും സന്തോഷത്തിന്റെ നാളുകളിലേക്ക് ഞാൻ അവളെയും കൊണ്ട് യാത്രയായി………..

***********************

കറക്കം എല്ലാം കഴിഞ്ഞ് 3 മണി ആയപ്പോൾ തന്നെ ഞങ്ങൾ അവളുടെ വീട്ടിലെത്തി……. മമ്മി ആണേൽ എല്ലാം കേൾക്കാനായിട്ട് ത്രില്ലടിച്ചു നിൽപ്പുണ്ടായിരുന്നു………
വള്ളി പുള്ളി വിടാതെ അത്രയും ഞാൻ പറഞ്ഞു കേൾപ്പിച്ചു……

”  എടാ ചെറുക്കാ നീ വല്ല സിഐഡി പണിക്ക് പോടാ കാഞ്ഞ ബുദ്ധി ആണ് നിനക്ക് നല്ല കാശും കിട്ടും……. ”

”  ആഹ് ആലോചിക്കാതില്ല….. ”

ഞാൻ ചിരിച്ചു……..

ഇതെല്ലാം കേട്ട് അവൾ വായും പിളർന്നു ഇരിക്കുവാണ്‌…..മമ്മിയ്ക്കും എല്ലാം അറിയാമായിരുന്നു എന്ന് അവൾ അപ്പോഴാണ് അറിയുന്നത്      ……….

”  എടാ എന്നാലും ചെയ്ത്ത് ആയിപോയി….അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് നീ എന്താ എന്നോട് പറയാത്തത്……..”

”  ഞാനാ അവനോട് പറഞ്ഞെ ഒന്നും ഞാൻ  അറിഞ്ഞെന്നു അവളോട് പറയണ്ട എന്ന്…… അത് കഴിഞ്ഞല്ലോ ഇനി അതെപറ്റി ഒരു സംസാരം വേണ്ട നീ പോയി ഡ്രസ്സ്‌ മാറ്റ്……”

നല്ല അമ്മേം മോനും എന്ന് പറഞ്ഞുകൊണ്ട് അവൾ അകത്തേക്കു പോയി….

മമ്മി പതുകെ എന്നോട് ചോദിച്ചു………

”  ടാ നീ പറഞ്ഞോ………  ”

”  ഇല്ല…….  ”

ഞാൻ ചമ്മലോടെ പറഞ്ഞു…….

”   എന്റ ദൈവമേ ഇങ്ങനൊരു പോത്ത്……. നിനക്ക് അല്ലാത്തതിന് ഭയങ്കര ധൈര്യം ആണല്ലോ ഇതിനെന്താ നിനക്ക്…. ഇനി അത് ഞാൻ പറയണോ…… ”

മമ്മി തലയ്ക്കു കൈ വെച്ചു………

”  യ്യോ യ്യോ…. കൊളമാക്കല്ലേ…… അതിനും ചില പ്ലാൻ ഉണ്ട് ആദ്യം അവളുടെ ഉള്ളിലുള്ള എന്നെ കുറച്ചൂടെ ഉറപ്പിക്കണം അപ്പൊ പറയാം….”

”   പെട്ടന്ന് വേണം എന്തായാലും…….. ഇല്ലെങ്കിൽ ഞാൻ പറയും പൊട്ടാ………. ”

”   എന്റെ മമ്മിയെ അതൊന്നും വേണ്ട ഇത്രയൊക്കെ പ്ലാൻ ചെയ്ത മാതിരി നടന്നില്ലേ ഇനിയും അതുപോലെ നടന്നോളും മമ്മി ഒന്ന് സമാധാനിക്കൂ…..”

അപ്പോഴേക്കും അമ്മു അവിടേക്ക് വന്നു…….

Leave a Reply

Your email address will not be published. Required fields are marked *