മായ: ഹാ.. നിങ്ങള് സംസാരിച്ച് തീരുമാനിക്ക്…
ദിയ: എനിക്ക് തോന്നുന്നില്ല ഇത് വർക്ക് ഔട്ട് ആകും എന്ന്.. അവന്റെ സ്വഭാവവും പെരുമാറ്റവും ഒന്നും എനിക്ക് തീരെ പിടിക്കുന്നില്ല…
മായ: നീ എന്തിനാ എല്ലാം ഇങ്ങനെ നെഗറ്റീവ് ആയി കാണുന്നത്..?? നീ നോക്കിക്കോ ഒക്കെ റെഡി ആകും…
ദിയ: ആയാൽ മതി… കിടക്കാൻ നോക്ക്… ഇനിയിപ്പോ ഫൗണ്ടേഷൻ കഴിഞ്ഞാൽ അല്ലേ മാഗസിൻ ഒക്കെ വരൂ അതോണ്ട് ഇപ്പൊ തിരക്കിട്ട് എഴുതൊന്നും വേണ്ടല്ലോ..
മായ: അത് ശരിയാ.. അല്ലെങ്കിലും ഈ കഥയുടെ സെക്കൻഡ് ഹാൾഫ് ട്വിസ്റ്റ് ഫൗണ്ടേഷൻ കഴിഞ്ഞാലേ ഉണ്ടാകൂ….
മായ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ദിയയുടെ കൂടെ കയറി കിടന്നു.. അവളുടെ സംസാരത്തിൽ ചില മുള്ളുകൾ അനുഭവപ്പെട്ടു എങ്കിലും ദിയ അത് കാര്യമാക്കിയില്ല…
തലേ ദിവസത്തെ ഉറക്ക ക്ഷീണം നന്നായി ഉള്ളത് കൊണ്ട് മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ ഷൈനും ആൻഡ്രുവും ഫുഡ് കഴിച്ചപാടെ കയറി കിടന്നു…..
🌀🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ വിഷ്ണു പതിവ് സമയത്ത് തന്നെ ക്ലാസ്സിൽ എത്തി… നേരത്തെ വരുന്ന ചില പഠിപ്പിസ്റ്റ് പെൺപിള്ളേരും ആൺ പിള്ളേരും ഒഴിച്ചാൽ കാര്യമായിട്ട് ആരും ക്ലാസ്സിൽ ഇല്ല… സത്യം പറഞ്ഞാൽ വിഷ്ണുവിന് വേണ്ടത് ഷൈനിനെയും കൂട്ടുകാരെയും ആയിരുന്നു…
അവൻ പതിവ് പോലെ പാർക്കിങിലേക്ക് നടന്നു.. എന്നിട്ട് അവിടെ ഉണ്ടായിരുന്ന ഒരു ബുള്ളറ്റിന് മുകളിൽ കയറി ഇരുന്നു..
കണ്ണാടിയിൽ നോക്കി വെറുതെ മുടി ഒക്കെ ശരിയാക്കി ഇരുന്നപ്പോൾ ആണ് ദിയയും മായയും വരുന്നത് കണ്ടത്..
ദിയ വണ്ടി നിർത്തി ഇറങ്ങി വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.. സത്യത്തിൽ ഇവളിപ്പോ എന്തിനാ എന്റെ അടുത്ത് വരുന്നത് എന്ന ഒരു ഭയം വിഷ്ണുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.. അടുതെത്തിയത്തും ദിയ ചോദിച്ചു..
ദിയ: വിഷ്ണു.. നിന്റെ കൂട്ടുകാരൻ വന്നില്ലേ… ആ ഷൈൻ…???
വിഷ്ണു: ഇല്ല ദിയ.. അവര് വരുന്ന ടൈം ആകുന്നെ ഒള്ളു…
ദിയ: ഹും.. ശരി…
അത്രേം പറഞ്ഞ് ദിയ മായയുടെ കൂടെ ക്ലാസിലേക്ക് നടന്നു.. അപ്പോൾ വിഷ്ണു ശ്വാസം ഒന്ന് നേരെ വിട്ടു…
അവൻ തിരിഞ്ഞ് നോക്കിയതും അതാ വരുന്നു അടുത്ത മാരണം.. അർജുനും കൂട്ടുകാരും…
ഈ കാലമാടൻ എന്തിനാ എന്റെ അടുത്തേക്ക് വരുന്നത് എന്ന് ചിന്തിച്ച് തീരും മുന്നേ അർജുൻ വിഷ്ണുവിന്റെ അടുത്ത് എത്തിയിരുന്നു…
അർജുൻ: ടാ.. എന്താടാ നിന്റെ കൂടെ ഉള്ളവന്മാർ ഒക്കെ എവിടെ..??
വിഷ്ണു: വരുന്നേ ഒള്ളു…
അർജുൻ: നിന്റെ ക്ലാസിൽ പുതിയ ഒരു പയ്യൻ വന്നിട്ടുണ്ടോ..??
വിഷ്ണു: ഉണ്ട്..
അർജുൻ: എന്താ അവന്റെ പേര്..??