വിഷ്ണു: ഏയ് ഇല്ല ബ്രോ.. ദിയേടെ കാര്യം ആയത് കൊണ്ട് ആരും വിശ്വസിക്കില്ല..
അരവിന്ദ്: അതെന്താ..??
വിഷ്ണു: ദിയയുടെ സ്വഭാവം വച്ച് അവള് ആരേം പ്രേമിക്കാൻ ഒന്നും നിക്കില്ല.. പിന്നെ ഷൈനും ദിയയും വന്നപ്പോ മുതലേ വഴക്ക് അല്ലേ അതോണ്ട് ഇതൊന്നും ആരും അത്ര കാര്യം ആയി എടുക്കില്ല..
ആൻഡ്രൂ: ആ അതും നേരാണ്.. അല്ല ഇനി നീ പറഞ്ഞ പോലെ അവള് അറിഞ്ഞൊണ്ട് എങ്ങാനും..??
ഷൈൻ: ഏയ് അത് ഞാൻ വെറുതെ പറഞ്ഞതാ.. ദിയ എന്തായാലും ഇത് അറിഞ്ഞ് കാണില്ല.. എനിക്ക് തോന്നുന്നത് മായ പറഞ്ഞത് സത്യാവും എന്നാ.. ചിലപ്പോ റാൻഡം ആയി രണ്ട് പേര് ഇട്ടതാവും…
ആൻഡ്രൂ: ആ അങ്ങനെ ആയാൽ കൊള്ളാം…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഇതേ സമയം ക്യാന്റീനിൽ കൂട്ടുകാരുടെ കൂടെ ഇരിക്കുകയായിരുന്നു അർജുൻ.. അപ്പോളാണ് അർജുന്റെ ഒരു കൂട്ടുകാരൻ ഗൗതം മാഗസിനുമായി അവന്റെ അരികിലേക്ക് വന്നത്…
ഗൗതം: അർജുൻ നീ ഇത് കണ്ടോ..??
അർജുൻ: എന്താടാ..??
ഗൗതം മാഗസിനിൽ നോവൽ ഭാഗം എടുത്ത് അർജുന്റെ കയ്യിൽ കൊടുത്തു…
അർജുൻ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി മുഴുവൻ വായിച്ചു… വായിച്ച് തീർന്നതും ചെയറിൽ നിന്നും എഴുന്നേറ്റ് എന്തോ ആലോചിച്ചു കൊണ്ട് പറയാൻ ആരംഭിച്ചു…
അർജുൻ: അപ്പോ മായയുടെ പുതിയ നോവൽ.. നായകൻ ഷൈൻ.. നായിക ദിയ.. കൊള്ളാം…
ഗൗതം: അതെ.. ദിയ എഴുതുന്ന ആത്മകഥ എന്നപോലെ ആണ് എഴുതിയിരിക്കുന്നത്.. ജീവിതത്തിൽ അവിചാരിതമായി കണ്ടുമുട്ടുന്ന ഒരാളോട് തോന്നുന്ന ഒരു ഇഷ്ടം.. ആളുടെ പേര് ഷൈൻ… നോവൽ അവസാനിക്കുന്നത് നല്ല ത്രില്ലിംഗ് ആയിട്ടാണ്.. ദിയ ഷൈനിനെ പ്രോപ്പോസ് ചെയ്യുന്ന ഭാഗത്ത്…
ഇനിയിപ്പോ ഫൗണ്ടേഷൻ തീരാതെ പുതിയ പബ്ലിഷിംഗ് ഒന്നും ഉണ്ടാകില്ല.. അതോണ്ട് ഒരുമാസം കഴിയാതെ ആർക്കും നോവലിന്റെ ക്ലൈമാക്സ് വായിക്കാൻ പറ്റില്ല..
അർജുൻ: അത് മായ വെറുതെ എഴുതിയ ഒരു കഥ തന്നെ ആയിരിക്കും… ഇനിയിപ്പോ അല്ലെങ്കിലും ഈ കഥക്ക് ക്ലൈമാക്സ് ഉണ്ടാകില്ല..
ഗൗതം: അതെന്താ..??
അർജുൻ: ഈ ഫൗണ്ടേഷൻ തീരുന്ന വരെ അവൻ ഈ കോളേജിൽ ഉണ്ടാവൂ… പിന്നെങ്ങനെ കഥയിലെ ദിയ ഷൈനിനെ പ്രോപ്പോസ് ചെയ്യും…
അർജുൻ മുകളിലേക്ക് നോക്കി വെറുതെ ചിരിച്ചു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀