എങ്കിലും ഞങ്ങൾ പരസ്പരം അതൊന്നും ചിന്തിക്കാതെ തന്നെ സ്നേഹിച്ചു.
ഒരു ദിവസം അവള് എന്നെ രാവിലെ ക്ലാസിൽ കേറാൻ സമ്മതിക്കാതെ വിളിച്ചോണ്ട് പോയി. അവൾക്ക് എന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയണം എന്ന് പറഞ്ഞു.
ഞാൻ കൂട്ടുകാരന്റെ വണ്ടി വാങ്ങി അടുത്തുള്ള കോഫീ ഷോപ്പിൽ പോയി.
മീനു: ചേട്ടാ.
ഞാൻ: എന്താ ഡീ എന്തോ കാര്യമായിട്ട് പറയണം എന്ന് പറയുന്നു. വിളിച്ചിട്ട് വന്നിട്ട് പറയാൻ ഇത്ര മടി.
മീനു : ചേട്ടാ ഞാൻ പറയുന്നത് നന്നായി കേൾക്കണം. എനിക്ക് ചേട്ടനെ വല്യ ഇഷ്ടമാണ്. പിരിയുന്ന കാര്യം ആലോചിച്ചിട്ട് തന്നെ പേടിയാണ്. അതുകൊണ്ടാണ് ഇത്ര സീരിയസ് ആയിട്ട് തന്നെ ഇൗ കാര്യം പറയണം എന്ന് ഞാൻ കരുതിയത്.
ഞാൻ: നീ കാര്യം പറ.
മീനു: ഞാൻ ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു ഇതിനെപ്പറ്റി.
ഞാൻ: നീ intro ഇട്ടു വലിച്ചു നീട്ടാതെ കാര്യം പറയെഡീ. എന്തായാലും പറഞ്ഞോ.
മീനു: ചേട്ടാ. എനിക് നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു.
ഞാൻ അത് കേട്ട് കുറച്ച് ഉറക്കെ തന്നെ ഒന്ന് ചിരിച്ചു.
മീനു: ചേട്ടാ. ഞാൻ പറയുന്നത് കേൾക്.
ഞാൻ: ആ പറ എന്ന് ചിരിച്ചോണ്ട് തന്നെ പറഞ്ഞു.
മീനു: ചേട്ടാ അവൻ മരിച്ചു.
ഞാൻ ഒരു ഞെട്ടലോടു കൂടി നോക്കി
ഞാൻ: എന്ത് പട്ടിയതാ.
മീനു : ഒരു ബസ് അപകടം ആയിരുന്നു.
ഞാൻ: പോയവർ പോയി. അതിനു ഓർത്തിരിക്കേണ്ട.
മീനു: അതല്ല ചേട്ടാ. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യവും ചേട്ടൻ അറിയണം എന്നെനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാ ഞാൻ ഇത് പറഞ്ഞത്.
ഞാൻ: അത് സാരമില്ല. നീ ഇനി അതിനെ പറ്റി ഓർക്കേണ്ട. ബാക്കി എനിക് കേള്ക്കുകയും വേണ്ട. എന്റെ കൂടെ നോക്കുമ്പോൾ ഇപ്പൊൾ നടക്കുന്നത് മാത്രം എനിക്ക് അറിഞ്ഞാൽ മതി.
മീനു : love you ചേട്ടാ.
ഞങ്ങൾ അവിടുന്ന് ഇറങ്ങി. നേരെ ഞങ്ങൾ ഇപ്പോഴും ഇരിക്കുന്ന സ്ഥലത്ത് ചെന്നു.
മീനു: ക്ലാസിൽ കേരേണ്ടെ. ഞാൻ പോവാ.
അവള് ക്ലാസ്സ് ലക്ഷമാകി നടന്നുതുടങ്ങി.
ഞാൻ പുറകിൽ നിന്ന കയ്യിൽ പിടിച്ചു വലിച്ച്. അവള് നേരെ എന്റെ ദേഹത്തേക്ക് വീണു.