പറയാതെ കയറി വന്ന ജീവിതം 2 [അവളുടെ ബാകി]

Posted by

ആദ്യ ഭാഗത്തിന് തന്നെ സ്നേഹത്തിന് നന്ദി. കഥ തുടരുന്നു. ആദ്യഭാഗം വായിക്കാത്തവർ വായിച്ചതിനു ശേഷം കഥ തുടരുക. സ്നേഹത്തോടെ അവളുടെ ബാകി

പറയാതെ കയറി വന്ന ജീവിതം
Parayathe Kayari Vanna Jeevitham Part 2 | Author : Avalude Baakki

Previous Part

പക്ഷേ ഇതാരോടും പറയരുത് എനിക് നല്ല പേടിയുണ്ട്.

ഞാൻ: നിന്റെ വീട്ടിൽ ഒക്കെ സമ്മതിക്കുമോ.

മീനു: അപ്പൊൾ ചേട്ടന് എന്നെ ഇഷ്ടമാണോ.

സത്യം പറഞാൽ ചാറ്റ് ചെയ്തു സംസാരിച്ചും ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

ഞാനും അതേ എന്ന് പറഞ്ഞു.
പിറ്റേന്ന് ക്ലാസിൽ പോയ ഞാൻ ശെരിക്കും കിളി പോയ പോലെ ഇരിപ്പായിരുന്നു.

ആദ്യമായി ഒരാൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഇനി അവള് എന്നെ സ്നേഹിച്ചത് അവളുടെ ഭാഗ്യം ആണെന്ന് പറയുന്ന പോലെ എന്നെ സ്നേഹിക്കണം എന്ന ചിന്തയായിരുന്നു എനിക്ക്.

പിന്നീട് അവള് പറഞ്ഞു: “ഇതൊന്നും വേണ്ട ചേട്ടാ. നമ്മുക്ക് ഫ്രന്റ്സ് ആയിരുന്നാൽ മതി. എന്റെ ഫ്രണ്ട്സ് ഒക്കെ തടയുകയും വേണ്ടന്നു പറയുകയും ചെയ്യുവാ”.

ആദ്യമായി അനുഭവിക്കാൻ പോകുന്ന പ്രണയം ഇല്ലാതാകുമെന്ന് തോന്നിയപ്പോൾ എന്നിലെ സ്വാർത്ഥത ഉണർന്നു. ഞാൻ അവളെ ഒരു ഫ്രണ്ട് ആയി കാണാൻ തയ്യാറായില്ല.

അങ്ങനെ കുറെ ചോദിച്ചു ഞാനുമായുള്ള ലൗ വേണ്ടെന്ന് പറയിപ്പിച്ച ക്ലാസ്സിലെ കുട്ടി ആരാണെന്ന് അവളെ കൊണ്ട് പറയിപ്പിച്ചു.

അത് അവളുടെ ചങ്ക്‌ ആണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു പയ്യനായിരുന്നു.

പിറ്റേന്ന് തന്നെ ഇന്റർവെൽ ടൈമിൽ അവനെ ഭിത്തിയേൽ കേറ്റി. അവൻ എന്നോട് സോറി ഒക്കെ പറഞ്ഞു.

ഇനിയും അവളോട് മിണ്ടാൻ പോലും നിക്കരുതെന്ന് പറഞ്ഞ് ഞാൻ അവനെ പേടിപ്പിച്ച് തിരിച്ചു ക്ലാസിൽ പോയി.

ഇൗ സമയത്തൊന്നും ഞാൻ മീനുവിനെ കാണാൻ പോയില്ല. പക്ഷേ നടന്ന സംഭവം എല്ലാം അവള് അറിഞ്ഞു.

എന്റെ ആത്മാർത്ഥ കൊണ്ടാണ് ഞാൻ ക്ലാസിൽ വന്നു ദേഷ്യപ്പെട്ടത്തെന്ന് അവൾടെ ക്ലാസ്സിലെ കുട്ടികൾ അവളോട് പറഞ്ഞു. എന്നാലും ക്ലാസിൽ കേറി അവരുടെ ഇടയിൽ ഒരുത്തനെ തള്ളിയിട്ടും അവർ എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന കേട്ട ഞാൻ ഞെട്ടി.

പണ്ടേ എന്റെ ഹീറോയിസം ഇഷ്ടമായിരുന്നു അവൾക്ക്. അതുകൊണ്ട് ഞാൻ ക്ലാസിൽ കേറി പ്രശ്നം ഉണ്ടാക്കിയതിന് അവള് ഒന്നും പറഞ്ഞില്ല. അവൾടെ ക്ലാസിൽ കൂട്ടുകാരുടെ ഉപദേശം കൂടെ ആയപ്പോൾ അവള് എന്നോട് കൂടുതൽ അടുത്തു.

പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകൾ. അവള് ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയും ആയതു കൊണ്ട് തന്നെ വീട്ടിൽ നല്ലത് പോലെ എതിർക്കും എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും നല്ലത് പോലെ അറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *