മായ: എന്തായിരിക്കും ഷൈനും അരവിന്ദിന്റെ ചേച്ചിയും തമ്മിൽ പ്രശ്നം..??
ഇത് കേട്ടതും ദിയ മറുപടി ഒന്നും പറയാതെ മായയുടെ മുഖത്തേയ്ക്ക് തന്നെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി… ഇത് കണ്ടപ്പോൾ എന്തോ പന്തികേട് മണത്ത മായ ചോദിച്ചു..
മായ: എന്താ ഇങ്ങനെ നോക്കുന്നത്..??
ദിയ: അല്ല.. ഞാൻ കുറച്ച് നേരായിട്ട് നോക്കുന്നുണ്ട്.. എന്താ മോളുടെ ഉദ്ദേശം..??
മായ: എന്ത് ഉദ്ദേശം..??
ദിയ: നിനക്കെന്താ ആ ഷൈനിന്റെ കാര്യത്തിൽ ഇത്ര ഉത്ക്കണ്ഠ…?? അവൻ ആരാ നിന്റെ.???
മായ: എനിക്ക് ഉത്ക്കണ്ഠ ഒന്നും ഇല്ല.. വെറുതെ ചോദിച്ചതാ.. നീയും കണ്ടതല്ലേ അവർ സംസാരിച്ചത്..
ദിയ: ഒന്നും ഇല്ലേൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ പൊന്ന് മോളെ.. ഇടിച്ച് ഞാൻ മൂന്തേടെ ഷൈപ്പ് മാറ്റും..??
ദിയ അത് തമാശക്ക് പറഞ്ഞത് ആണെങ്കിലും മായ അതിൽ പിടിച്ച് ഒരു മറു ചോദ്യം ചോദിച്ചു…
മായ: അതെന്താ.. നിനക്ക് വല്ലതും ഉണ്ടോ അവനോട്..??
ദിയ: അതിന് ദിയ വേറെ ജനിക്കണം.. പിന്നേ പ്രേമം.. അതും അവനെ പോലെ ഒരു തരികിടയോട്…
ദിയ അത് പറഞ്ഞപ്പോൾ മായക്ക് അൽഭുതം ഒന്നും തോന്നിയില്ല… കാരണം അവളുടെ സ്വഭാവം ഈ ലോകത്ത് വേറെ ആരെക്കാളും മായക്കേ അറിയൂ…
എന്നാൽ ഒരിക്കൽ അവൾ ഇത് തിരുത്തി പറയും എന്ന് തന്നെ മായ വിശ്വസിച്ചു….
അപ്പോളേക്കും അധ്യാപകൻ വന്ന് ക്ലാസ്സ് ആരംഭിച്ചു… എല്ലാവരും ക്ലാസ്സിൽ ശ്രദ്ധിക്കാനും ഇടക്കൊക്കെ അഭിനയിക്കാനും തുടങ്ങി…
വിശന്ന് ഒരു പരുവം ആയിരുന്നു എല്ലാവരും.. അങ്ങനെ അതികം താമസിയാതെ തന്നെ പകുതി ദിവസം അവസാനിച്ച് ലഞ്ച് ബ്രേക്ക് ആയി….
അരവിന്ദ്: എല്ലാവരോടും കൂടി പറയാണ്.. ഇന്ന് എന്റെ ചിലവ്…
ആൻഡ്രൂ: വളരെ സന്തോഷം…
ഷൈൻ: അപ്പോ എവിടെ പോകാം..??
വിഷ്ണു: ഇവിടെ അടുത്ത് ഒരു ചൈനീസ് റെസ്റ്റോറന്റ് ഉണ്ട്. അവിടെ പോയാലോ..??
അരവിന്ദ്: ഓകെ…
അങ്ങനെ പ്ലാൻ ഒക്കെ ഇട്ട് നാല് പേരും പുറത്തേക്ക് നടന്നു…
പതിവ് പോലെ മായ ഷൈനിനെ നോക്കുന്നുണ്ടായിരുന്നു… അത് അതിവിദഗ്ധമായി ആൻഡ്രൂ കാണുകയും ചെയ്തു..
ഇതിനെക്കുറിച്ച് ഷൈനിനോട് സംസാരിക്കാൻ തന്നെ ആൻഡ്രൂ തീരുമാനിച്ചു.. പക്ഷേ ഇപ്പൊൾ അല്ല സമയം ആകട്ടെ…
അങ്ങനെ അവർ നാല് പേരും ഒരുമിച്ച് പുറത്തേക്ക് നടന്നു..