അശ്വതി: എന്നിട്ട് ഇവന്റെ മുന്നേ രണ്ട് പേര് വന്നല്ലോ.. അവരെ പരിചയപ്പെടാൻ എന്തേ പോകാഞ്ഞത്..??
കാവ്യ: ആര് ആ തല്ല് കൊള്ളിയും കൂടെ ഉള്ള കുരങ്ങനുമോ..?? അവനെ ഒക്കെ കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് ആണെന്ന്…
ആമി: നീ അങ്ങനെ പുചിക്കുക ഒന്നും വേണ്ട.. ഷൈൻ തന്നെ ആണ് ലുക്ക്.. പിന്നെ ഷൈൻ അർജ്ജുനെ വെല്ലുവിളിചിരിക്കുക അല്ലേ.. അത് കഴിഞ്ഞിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ മതി…
സംഭാഷണത്തിൽ പങ്കെടുത്തില്ല എങ്കിലും മായയും ദിയയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു… ഷൈൻ അർജ്ജുനെ വെല്ലുവിളിച്ച കാര്യം ഒക്കെ അപ്പോൾ ആണ് അവർ അറിയുന്നത്.. രണ്ട് പേർക്കും കൂടുതൽ അറിയാൻ ആകാംഷ ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ദിയ അവരുടെ ഇടയിൽ കയറി ചോദിച്ചു കൂടെ ചെവിയോർത് മായയും..
ദിയ: ആരാ അർജ്ജുനെ വെല്ലുവിളിച്ചത്??
ആമി: ഷൈൻ…
ദിയ: എന്ത് വെല്ലുവിളി..?? എപ്പോൾ ആയിരുന്നു..??
ആമി: ഇന്ന് രാവിലെ കാന്റീനിൽ വച്ച്.. ഷൈൻ അങ്ങോട്ട് കേറി ചെന്നതാ… എല്ലാരും കരുതി ഉഗ്രൻ ഒരു ഫൈറ്റ് കാണാം എന്നാ.. പക്ഷേ അർജുൻ പറഞ്ഞു ഫൗണ്ടേഷൻ ഡേക്ക് ബോക്സിങ് മത്സരത്തിൽ വച്ച് ആകാം എന്ന്… എല്ലാരും ഇപ്പൊ അതിന്റെ ത്രില്ലിൽ ആണ്…
ദിയ മനസ്സിൽ ഓർക്കാൻ തുടങ്ങി..
ഇത്രേം സംഭവങ്ങൾ ഒക്കെ ഇതിന്റെ ഇടക്ക് ന്നടന്നോ… ഇവൻ ആള് എന്തൊരു മണ്ടൻ ആണ്..?? അഹങ്കാരം കേറി ആളുകൾക്ക് ഇങ്ങനെ പ്രാന്താവുമോ..?? ആഹ്.. രണ്ടെണ്ണം കിട്ടുമ്പോ പഠിച്ചോളും..
മനസ്സിൽ ഇത്രേം ആലോചിച്ച് കൊണ്ട് ദിയ തിരിഞ്ഞതും കാണുന്നത്.. ബെഞ്ചിൽ ഇരുന്നു വിരൽ കടിച്ച് കൊണ്ട് എന്തോ നിഘൂഢമായി ആലോചിക്കുന്ന മായയെ ആണ്.. ദിയ അവളുടെ തോളിൽ തട്ടി വിളിച്ചു…
ദിയ: എന്ത് പറ്റി മോളെ..?? റിലേ പോയി ഇരിക്കുന്നെ..??
മായ: ഞാൻ ആ ബോക്സിങ് മത്സരത്തെ കുറിച്ച് ആലോചിച്ച് ഇരിക്കുക ആയിരുന്നു…
ദിയ: നീ എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്??
മായ: ഷൈനിന് അർജ്ജുനെ തോൽപ്പിക്കാൻ ഒക്കുമോ.??
ദിയ: അവനായിട്ട് ചോദിച്ച് വാങ്ങിയതല്ലെ അനുഭവിക്കട്ടെ… അതിനു നീ എന്തിനാ ഇങ്ങനെ വേവലാതി പെടുന്നത്..??
മായ: ഏയ് ഒന്നൂല്ല…
മായ വീണ്ടും ആലോചനയിൽ മുഴുകി… ദിയക്ക് എവിടെയൊക്കെയോ മായയിൽ ചെറിയ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു എങ്കിലും വ്യക്തമായ കാരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അവൾ തൽക്കാലം അത് വിട്ടു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀