🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀ഹോസ്റ്റൽ മുറിക്കുള്ളിൽ തന്റെ പതിവ് ജനാലക്കടുത്ത് നിലാവും നോക്കി കുളിർകാറ്റ് കൊണ്ട് ഇരിക്കുകയായിരുന്നു മായ….
ഫോൺ ബെഡിൽ ഇട്ട് ഇയർഫോൺ ഊരികൊണ്ട് ദിയ ചോദിച്ചു…ദിയ: എന്താ കിടക്കാൻ പ്ലാൻ ഇല്ലെ… അതോ ഇന്നലത്തെ പോലെ അവിടെ ഇരുന്ന് ഉറങ്ങാൻ ആണോ പരിപാടി..??
മായ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മറുപടി പറയാൻ ആരംഭിച്ചു…
മായ: ഇല്ല ഇന്ന് നേരത്തെ കിടക്കണം.. ഇന്നലത്തെ ക്ഷീണം ഉണ്ട്…
ദിയ: ഹോ.. അപ്പോൾ ഇന്ന് എഴുത്തില്ലെ..??
മായ: ഇന്നില്ല.. നാളെ വായിച്ചിട്ട് എല്ലാവരുടെയും അഭിപ്രായം വരട്ടെ എന്നിട്ട് വേണം രണ്ടാം ഭാഗം പ്ലാൻ ചെയ്യാൻ…
ദിയ: ഓകെ.. ഓകെ.. എന്നാ വന്ന് കിടക്കാൻ നോക്ക്…
മായ ബെഡിൽ ദിയക്ക് അരികിൽ ചെന്ന് കിടന്നു…
മായ: നീയും ഷൈനും എന്താ പ്ലാൻ ചെയ്യുന്നത്..??
ദിയ: അറിയില്ല.. അവന് വല്ലതും അറിയുമോ ചോദിക്കണം.. പടം വരക്കാനോ പാടാനോ എന്തേലും ഒക്കെ..
മായ: എനിക്ക് ഉറപ്പുണ്ട് ഈ പ്രോഗ്രാം കഴിയുമ്പോഴേക്കും നിങ്ങളുടെ വഴക്ക് ഒക്കെ മാറും..
ദിയ: ആർക്കറിയാം അവന്റെ സ്വഭാവം മാറിയാൽ ചിലപ്പോൾ ഓകെ ആവുമായിരിക്കും.. മതി.. മതി ഉറങ്ങാൻ നോക്ക്….
🌀🌀🌀🌀🌀🌀🌀🌀🌀🌀
മറ്റൊരിടത്ത് ഷൈനും ആൻഡ്രുവും നല്ല ഹാർഡ്കോർ ഗെയിമിങിൽ ആയിരുന്നു.. സമയം പോകുന്നതും ഉറങ്ങണം എന്നതും ഇരുവരും പാടെ മറന്നിരുന്നു… ക്ലോക്കിലെ വലിയ സൂചിയും ചെറിയ സൂചിയും ഒക്കെ പലവട്ടം കറങ്ങി വന്നിട്ടും ഇരുവരും അതൊന്നും അറിഞ്ഞത് പോലും ഇല്ല….
🌀🌀🌀🌀🌀🌀🌀🌀
രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം തീർത്ത് മായയും ദിയയും പതിവ് പോലെ കോളജിലേക്ക് പുറപ്പെട്ടു.. എന്നാൽ ഇന്ന് മായയുടെ മുഖത്ത് പതിവിൽ നിന്നും വിത്യസ്തമായി ഒരു ടെൻഷൻ ഉള്ളതായി ദിയ കണ്ടു.. ചിലപ്പോൾ നോവൽ ഇറങ്ങാൻ ഉള്ളതിന്റെ ആയിരിക്കും എന്ന് കരുതി അവൾ അത് ചോദിക്കാൻ ഒന്നും പോയില്ല…
അങ്ങനെ പതിവ് സമയത്ത് തന്നെ ഇരുവരും കോളജിൽ എത്തി.. പാർക്കിങ്ങിൽ വണ്ടി നിർത്തി ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാവരും തന്നെ തന്നെ നോക്കുന്നതായാണ് ദിയക്ക് തോന്നിയത്… ചിലർ ഒക്കെ ചിരിക്കുന്നും ഉണ്ടോ..??
ദിയ: എന്റെ മുഖത്ത് എന്തേലും ഉണ്ടോ..??
മായ: ഇല്ല.. എന്താ..??
ദിയ: അല്ല.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്ന പോലെ..
മായ: അത് തോന്നിയതാവും…
അങ്ങനെ അവർ ഇരുവരും ക്ലാസ്സിൽ എത്തി… ബാഗ് ബെഞ്ചിൽ വച്ച് ദിയ പറഞ്ഞു..