ബാല്യകാലസഖി [Akshay._.Ak]

Posted by

എല്ലാരും കൂടെ മറിച്ചിട്ടു അവന്റെ കൈ പിടിച്ചു തിരിച്ചു വേദന കൊണ്ട് അവൻ കിടന്ന് പുളഞ്ഞു, വിടാനുള്ള റഫ്രീടെ വിസിൽ കേട്ടിട്ടും കുറച്ചു കഴിഞ്ഞാണ് അവർ അവനെ വിട്ടത് മെൽവിൻ എണീക്കാൻ നേരം ഒരു തെണ്ടി അവന്റെ പുറത്തിട്ടു ഒന്ന് ചവിട്ടി.പിന്നെ എല്ലാം ഒരു പുക പോലാരുന്നു നടന്നത്. ഞാൻ ആ ചവിട്ടിയവന്റെ നെഞ്ചുംകൂട് നോക്കി ഒറ്റ ചവിട്ടു പിന്നെ അവൻ എഴുന്നേൽക്കും മുമ്പേ അവന്റെ ദേഹത്തൊട്ടു ചാടി കയറി അവന്റെ മുഖത്തിട്ടു സർവ്വ ശക്തിയും എടുത്ത് ഇടിച്ചു പറിച്ചു അവന്റെ മൂക്ക് പൊട്ടി ചോര വന്നിട്ടും ഞാൻ നിർത്തിയില്ല പിന്നെ എല്ലാരുംകൂടെ എന്നെ ഒരുവിധം പിടിച്ചു മാറ്റി. എന്റെ ഉള്ളിലെ മൃഗം പുറത്തു വന്നാൽ എന്നെ നിയന്ത്രിക്കാൻ എന്നേ കൊണ്ട് പോലും സാധിക്കില്ല. ആ സംഭവത്തിനു എനിക്ക് ടിസി കിട്ടണ്ടതായിരുന്നു പാവം എന്റെ അച്ഛൻ ഞാൻ ഇടിച്ചവന്റെ വീട്ടിൽ പോയി അവരുടെ കാൽ പിടിച്ചട്ടാണ് എനിക്ക് എതിരെ ഒള്ള കംപ്ലയിന്റ് പിൻവലിച്ചത്. അങ്ങനെ ആ സംഭവത്തിനു ശേഷം ഞാൻ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ല. അങ്ങനെ +2ഒക്കെ കഴിഞ്ഞു റിസൾട്ട് ഒക്കെ വന്നു. വിചാരിച്ചതു പോലെ അഖിലിന് എല്ലാത്തിനും ഫുൾ A+. ഞാൻ എങ്ങനെ ഒക്കെയോ കോപ്പി ഒക്കെ അടിച്ചു ഒരു 3A+ തട്ടി കൂട്ടി അത് എന്റെ വീട്ടുകാർക്ക് ഭയങ്കര അതിശയം ആരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് എന്റെ ചേട്ടൻ ചേട്ടത്തിയേം അടിച്ചോണ്ട് വരുന്നത്. അയ്യോ ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ഞങ്ങളെക്കാൾ 10 വയസ്സിന്റെ വിത്യാസം ഒള്ളോണ്ട് തന്നെ പുള്ളിക്കാരൻ ഞങ്ങടെ കാര്യത്തിൽ തല ഇടാനെ വരില്ലാരുന്നു. പ്ലസ്ടു കഴിഞ്ഞു അവൻ പഠിച്ചതൊക്കെ അങ്ങ് ബാംഗ്ലൂർ ആണ്. MBA ഒക്കെ കഴിഞ്ഞു അവനു അവിടെ തന്നെ ജോലിം കിട്ടി. പിന്നീട് അവൻ അവിടെ തന്നെ ആരുന്നു. ഇടയ്ക്കു മാത്രെ നാട്ടിലേക്ക് വരാറ് ഒള്ളാരുന്നു. അങ്ങനെ ഈ പ്രാവിശ്യം വന്നപ്പോൾ അവന്റെ ഭാര്യേം ഒണ്ടാരുന്നു കൂടെ. അവന്റെ കൂടെ തന്നെ പഠിച്ചതാണ് ചേട്ടത്തി. പടുത്തം ഒക്കെ കഴിഞ്ഞു ജോലി ഒക്കെ ആയപ്പോഴാണ് ചേട്ടത്തിടെ വീട്ടുകാർ ചേട്ടത്തിടെ കല്യാണം ഒറപ്പിക്കുന്നത് ആ സമയത്താണ് ചേട്ടൻ ചേട്ടത്തിയേം വിളിച്ചോണ്ട് നാട്ടിലോട്ടു വരുന്നതും, രജിസ്റ്റർ മാര്യേജ് ചെയ്യുന്നതും അതിനു ശേഷം ചേട്ടത്തിയേം വിളിച്ചോണ്ട് വീട്ടിലോട്ടു വരുന്നതും. അവൻ നേരത്തെ അമ്മയോട് എല്ലാം പറഞ്ഞിട്ട് ഉള്ളതുകൊണ്ടും അമ്മ അച്ഛനെ കൺവിൻസ് ചെയ്തത് കൊണ്ടും വീട്ടിൽ വലിയ എതിർപ്പുകൾ ഒന്നും ഇല്ലാരുന്നു. പിന്നീട് അച്ഛൻ ചേട്ടത്തിടെ വീട്ടുകാരെ ഒക്കെ വിളിച്ചു സംസാരിച്ചു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എല്ലാം പെട്ടന്ന് സോൾവ് ആയി. ചേട്ടനും ചേട്ടത്തിക്കും നല്ല ജോലി ഒണ്ടാരുന്നത് കൊണ്ടും ജോലി ബാംഗ്ലൂർ ആയതു കൊണ്ടും അവർ ബാംഗ്ലൂർ തന്നെ ഒരു വീട് എടുത്ത് അവിടൊട്ടു താമസവും മാറി.ഞങ്ങളെ കാത്തിരിക്കുന്ന ആ ദുരന്തത്തെ കുറിച്ച് ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടു അനുബന്ധിച്ചു കെട്ടുകാഴ്ച ഒക്കെ ഒണ്ടാരുന്നു.മുഴുവൻ ഏഴു കരയാണ് ഒള്ളത്. ഓരോ കരക്കും ഓരോ ഡ്രസ്സ് കോടാണ് . അഖിലിന് പണ്ട് മുതലേ ഉത്സവത്തിനോടൊന്നും താല്പര്യമില്ലാരുന്നു.ഞാൻ ഞങ്ങടെ കരയുടെ ഡ്രസ്സ് കോഡ് എടുത്ത കൂട്ടത്തിൽ അഖിലിന് ഉള്ളതും കൂടി എടുത്തിരുന്നു. എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം അവനും എന്റെ കൂടെ വരാമെന്നു സമ്മതിച്ചു. അങ്ങനെ ഞാനും അഖിലും ഒരുമിച്ചു ഉത്സവത്തിന് പോയി. ഞങ്ങടെ കരേടെ കൂടൊള്ള കെട്ടു കാഴ്ചക്ക് ഒപ്പമാണ് ഞങ്ങൾ ഉൽസവം നടക്കുന്ന മൈതാനത്തേക്ക് പോയത്. അങ്ങനെ മൈതാനത്തു ചെന്നുകഴിഞ്ഞു എല്ലാ കരയുടെ കെട്ടുകാഴ്ചയും മൈതാനത്തു നിരന്നു, ചെണ്ടമേളവും ഒക്കെ ആയി ഭയങ്കര ഓളം ആരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു……….

‌തുടരും

‌(എത്രമാത്രം നന്നായിട്ടുണ്ടെന്നു അറിയില്ല. ഏകദേശം കുറച്ചു മാസങ്ങളെ ആയിട്ടൊള്ളു ഈ സൈറ്റിൽ വായന തുടങ്ങീട്ട് അപ്പോൾ തൊട്ടുള്ള ആഗ്രഹമായിരുന്നു ഒരു കഥ എഴുതണം എന്നുള്ളത്. നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രം മുന്നോട്ടു പോകുന്നതാണ്.)

Leave a Reply

Your email address will not be published. Required fields are marked *