” പിന്നല്ലേ.. അല്ലെങ്കിൽ എന്നെ പോലെ ഒന്നും ഇല്ലാത്തൊരു പെണ്ണിനെ ഇങ്ങനെ സ്നേഹിക്കുവോ…. എന്റെ നന്ദുവേട്ടൻ പഞ്ച പാവമാ….. ”
എന്റെ കവിളിലൂടെ തഴുകി അവൾ പറഞ്ഞു.
” എന്റെ പെണ്ണിന് അതിന് എന്താ ഒരു കുറവ്…? ”
” അതിന് എനിക്കെന്താ നന്ദുവേട്ട ഉള്ളത്? ”
ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.
” നന്ദുവേട്ടന് തരാൻ എന്റെ കൈയിൽ ഒന്നുല്ലല്ലോ… ? ” വിറയലോടെ
എന്റെ കണ്ണുകളിലെക്ക് ഉറ്റുനോക്കിയവൾ പറഞ്ഞു നിർത്തുമ്പോൾ എന്റെ ചുണ്ടിൽ വിരിഞ്ഞത് പുഞ്ചിരി ആയിരുന്നു.
” എന്റെ ഈ ജന്മം തീർന്നാലും തീരാത്തത്ര സ്നേഹം ഇല്ലേ എന്റെ പെണ്ണിന്റെ ഈ മനസ്സ് നിറയെ… അതിൽ കൂടുതലൊന്നും വേണ്ട എനിക്ക്…. ”
എന്നെ ഇറുകെ കെട്ടിപ്പിടിക്കയല്ലാതെ അവളൊന്നും മറുത്തു പറയാൻ നിന്നില്ല. അവൾക്കറിയാം എന്റെ മറുപടി അത് തന്നെ ആയിരിക്കാം എന്ന്…
” പോകുന്നതിനു മുൻപ്. എനിക്ക് ചെറിയമ്മയെ ഒന്നു കാണണം നന്ദുവേട്ട…. ”
മൗനം വെടിഞ്ഞവൾ ആവശ്യപ്പെട്ടു.
” നാളെ പോകാം…. ”
**==**===***===
പിറ്റേന്ന് ഞാനെന്റെ വാക്കു പാലിച്ചു ദേവുവിനെ ചെറിയമ്മയെ കാണാൻ കൊണ്ടു പോയി.. എന്നത്തേയും പോലെ സ്നേഹത്തോടെ അവരെന്നെയും എതിരേറ്റു..
മുൻപ് മനസ്സിൽ ഒളിപ്പിച്ചു വച്ച സ്നേഹം അവരിന്നു ഒരു മറയും കൂടാതെ ദേവുവിന് നൽകുന്നുണ്ട്. സ്വന്തം മകളാണെന്ന് പലപ്പോഴും പറയുമെങ്കിലും അത് നാവിൽ നിന്നു വെറുതെ വന്ന വാക്കല്ല എന്നവർ ഓരോ നിമിഷവും തെളിയിക്കുക ആയിരുന്നു…
അടുത്ത ദിവസത്തെ യാത്രയെ പറ്റി ദേവു ആണ് അവരോട് സൂചിപ്പിച്ചത്. അല്പം വിഷമം തോന്നിയെങ്കിലും അവർക്കും തോന്നിയിരിക്കാം അതാവും നല്ലതെന്നു.. അവരുടെ വിശേഷങ്ങൾ കെട്ടു നിൽക്കേ ഞാൻ പതിയെ ബാത്‌റൂമിൽ ഒന്നു കയറി ….
” നാട്ടിൽ ഒക്കെ പോകുമ്പോൾ മോനെ സൂക്ഷിച്ചോണെടീ പെണ്ണെ… നല്ല നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോൾ ആണുങ്ങൾക്ക് ഒക്കെ ഒരിളക്കം കൂടുതലാ… ”