” ഇല്ല.. നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല. ആരുമൊന്നും അറിയുകയുമില്ല. . പകരം നീ ഞങ്ങൾ പറയുന്നത് പോലെ കേൾക്കണം… ”
ഹരിയുടെ വാക്കുകലിൽ അവൾ ആശ്വാസം കൊണ്ടു…….. അവളത്തിനു സമ്മതം മൂളി….
എല്ലാ പ്ലാനിങ്ങിനും ഒടുവിൽ ആ കുട്ടിയെ സ്വന്തം വീട്ടിൽ ആക്കിയിട്ടാണ് ഞങ്ങൾ തിരികെ മടങ്ങിയത്…
====***====****=====***
” നന്ദുവേട്ടനൊരു കാര്യം അറിഞ്ഞോ? ”
പതിവിലും സന്തോഷത്തോടെ പിറ്റേന്ന് ഓടി മുറിയിലേക്ക് കയറി വന്ന ദേവു ചോദിച്ചു…
” എന്താ…? ”
” അയാളില്ലേ? ആ രാഘവൻ. അയാളെ ഇന്നലെ പോലീസ് പിടിച്ചു….”
” പോലീസോ എന്തിനു…? ”
അത്ഭുതത്തോടെ ഞാൻ ചോദിച്ചു..
” ഏതോ ഒരു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചു എന്ന്…. കാശിന്റെ പേരിൽ വീട്ടിൽ വിളിച്ചു വരുത്തി. ”
” അയ്യോ എന്നിട്ട്..? . ”
” എന്നിട്ടെന്താ. ആ കൊച്ചിന് ഇത്തിരി തന്റേടം കൂടുതലായിരുന്നു എന്ന തോന്നുന്നേ… കൈയിൽ കിട്ടിയ എന്തോ കൊണ്ട് തലക്കടിച്ചു എന്നു. ഇപ്പൊ ആശുപത്രിയിലാ അയാൾ. ആ കൊച്ചു കേസ് കൊടുത്തിട്ടുണ്ടെന്നു. ഇത് കഴിഞ്ഞാൽ അയാളെ പോലീസ് കൊണ്ടു പോകുമെന്ന കേട്ടത്. ”
സംഭവിച്ചതൊന്നും അറിയാത്ത മട്ടിൽ ഞാൻ അവളെ നോക്കി.
ഉള്ളിലെ കള്ളത്തരം അവളറിയാതിരിക്കാൻ ഞാൻ കഴിവതും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാറ്റിനും പിന്നിൽ ഞാനാണെന്ന സത്യം അവളറിയുന്നതു നല്ലതല്ലെന്ന് നേരത്തെ തോന്നിയതാണ്…
” ദൈവം ഉണ്ട് നന്ദുവേട്ട… അയാൾക് അങ്ങനെ തന്നെ വേണം.. ജയിലിൽ നിന്നിറങ്ങാതിരുന്നാൽ മതിയായിരുന്നു.അയാൾ … ഏതായാലും ഈ ചെക്കൻ കലി തുള്ളി അങ്ങോട്ട് ചെല്ലുന്നതിനു മുൻപേ അയാളെ പോലീസ് കൊണ്ടോയല്ലോ.. ഭാഗ്യം… ”
ആശ്വാസത്തോടെ അവളതു പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കയായിരുന്നു…