ഇത് വരെ ചുരിദാര്‍ നോക്കി തലയും താഴ്ത്തി ഇരുന്ന അവള്‍ക്ക് ഇപ്പൊ
അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല .
അവന്റെ കണ്ണുകള്‍ക്ക് എന്തോ കാന്ത ശക്തി ഉള്ളത് പോലെ അവള്‍ക്ക് തോന്നി കാരണം ..അതവളുടെ ഹൃദയത്തെ എന്തിനാണ് എന്നറിയാതെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.അവന്‍ ആ ചുരിദാറുമായി കൌണ്ടറിനു പുറത്തെ മിററിന് മുന്‍പിലായി നിന്നൂ .. കണ്ടോ ശരീഫ എന്റെ സെലക്ഷന്‍ മോശമായില്ലല്ലോ അല്ലെ ?
ശരീഫ ഇങ്ങോട്ടൊന്നു വന്നെ ..
അവള്‍ യാന്ത്രികമായി ആ മിററിനടുത്തേക്ക് നടന്നു .
ഇതൊന്നു മേല്‍ വെച്ച് നോക്കൂ ..
അവള്‍ അത് തന്റെ മേല്‍ വെച്ച് നോക്കുവാനായി വാങ്ങുമ്പോഴേക്കും വിഷ്ണു അവളുടെ പിറകിലേക്ക് കയറി നിന്ന് അവളുടെ ഷോള്‍ഡറില്‍ വെച്ച് നോക്കിയിരുന്നു .
വിഷ്ണു വിന്റെ പെട്ടെന്നുള്ള ആ നീക്കം അവള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല . എങ്കിലും അവള്‍ ഒന്നുമൊന്നും പറഞ്ഞില്ല . അവള്‍ മുന്‍പിലും അവന്‍ പിറകിലുമായി രണ്ടു പേരും കണ്ണാടിക്ക് മുന്‍പില്‍ അങ്ങനെ നിന്ന് .
അവള്‍ക്ക് നാണം കൊണ്ട് തല ഉയര്ത്താനെ കഴിഞ്ഞില്ല ..
ഇങ്ങനെ താഴോട്ട് മാത്രം നോക്കിയാല്‍ എങ്ങിനെയാണ് ചുരിദാര്‍ ന്റെ ഭംഗി കാണുക. ഒന്ന് തല ഉയര്ത്തൂ ശരീഫ .
അവള് പതിയെ തല ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കി .
അവളുടെ മുഖമാകെ എന്ത് കൊണ്ടോക്കെയോ ചുവന്നു തുടുത്തിരുന്നു.
ആഹ ..ചുരിദാറിലുള്ള പൂ പോലെ ശരീഫയുടെ മുഖംവും ചുവന്നല്ലോ .
എങ്ങിനെ ഉണ്ട് എന്റെ സെലക്ഷന്‍ .
കൊള്ളാമോ ?
അവള്‍ അതിനു തലയാട്ടുക മാത്രം ചെയ്തു .
കാരണം എന്തൊക്കെയാണ് തന്നില്‍ സംഭവിക്കുന്നത് എന്നറിയാതെ ഒരു പാവ നിശ്ചലയായു പോയിരുന്നു.
ശരീഫ ഇതൊന്നു പിടിച്ചെ ..
അവള്‍ അവന്‍ പിടിച്ച പോലെ തന്നെ ചുരിദാര്‍ തനിയെ പിടിച്ചു കണ്ണാടിക്ക് മുന്നില്‍ തന്നെ നിന്നൂ ..
വിഷ്ണു അവളുടെ പുറകില്‍ നിന്നും മുന്‍പോട്ടു കയറി നിന്നു .
പാദം മുതല്‍ അവളുടെ ശിരസ്സിനെ ആവരണം ചെയ്തിരിക്കുന്ന ഹിജാബ് വരെ ഒന്ന് കണ്ണോടിച്ചു . ചുളിവുകള്‍ വീണിട്ടുണ്ട് എന്ന് പറഞ്ഞു
വിഷ്ണു ചുരിദാര്‍ പതിയെ തടവി തുടങ്ങി ..
അത് കൂടെ ആയപ്പോ ശരീഫയുടെ ശരീരമാകെ ഒരു വൈദ്യുത പ്രവാഹമുണ്ടായി . സാരമില്ല ഇങ്ങനെ കണ്ടാല്‍ അറിയാമല്ലോ?..
അവള്‍ എങ്ങിനെയെക്കൊയോ പുറത്തു വന്ന ശബ്ദത്തില്‍ പറഞ്ഞു ഒപ്പിച്ചു .
അത് പറ്റില്ല ..
ഇത് ഞാന്‍ ശരീഫക്ക് വേണ്ടി സെല്കറ്റ് ചെയ്തതല്ലേ ?
അപ്പൊ എനിക്കെല്ലാം പെര്‍ഫെക്റ്റ് ആയി കാണണം .
അവള്‍ ഒന്നും മിണ്ടിയില്ല ..
അവള്‍ക്കതിനു കഴിയുമായിരുന്നില്ല.