” എനിക്ക് കിച്ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ….
ഞാൻ കിച്ചേട്ടനെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ ഒരുപാട് തരേച്ചി കിച്ചേട്ടനെ സ്നേഹിക്കുന്നുണ്ട്, ചേച്ചി ഇന്നലെ കരഞ്ഞത് പോലെ വേറെ ഒരിക്കലും കരഞ്ഞു ഞാൻ കണ്ടിട്ടില്ല അത് കൊണ്ടാ അനന്തേട്ടനോട് ഞാൻ എല്ലാം പറഞ്ഞെ, എന്റെ ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കരുത് ” അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോ എന്താ മറുപടി പറയേണ്ടത് എന്ന് കിച്ചന് അറിയില്ലായിരുന്നു.
” ഇത്തവണ ചേച്ചിജയിച്ചു, പക്ഷെ ഞാൻ കാത്ത് ഇരിക്കും അടുത്ത ജന്മം എങ്കിലും എനിക്ക് കിച്ചേട്ടന്റെ പെണ്ണ് ആവണം ” അത് പറഞ്ഞപ്പോ അവളുടെ ശബ്ദം ഇടാറി. കണ്ണുകൾ തുളുമ്പി അവൾ അവിടെ നിന്ന് ഓടി മറഞ്ഞു. കിച്ചൻ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അവളെ നോക്കി നിന്നു. പിന്നെ ആ റൂമിൽ കയറി, കുറച്ചു നേരത്തെ കാത്തിരിപ്പിനു ഒടുക്കം താര വന്നു, കുറെ നേരം അവർ പരസ്പരം ഒന്നും പറഞ്ഞില്ല. പിന്നെ ആവേശത്തോടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി, അവരുടെ ചുണ്ടുകളിൽ കണ്ണീരിന്റെ ഉപ്പ് കലർന്നു. അവർ ആ കട്ടിലിൽ കയറി കിടന്നു.
” കിച്ചാ ” അവൾ വിളിച്ചു അവൻ മൂളി
” നമുക്ക് ഇന്ന് ഒന്നും ചെയ്യണ്ട, ഇങ്ങനെ അങ്ങ് കെട്ടിപിടിച്ചു കിടക്കാം ” അവൾ അത് പറഞ്ഞപ്പോ അവന് അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു, രണ്ടു പേരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
***
” കിച്ചാ എന്ത് ആലോചിച്ച് ഇരിക്കുവാ ഉറങ്ങുന്നില്ലേ?? ” താര യുടെ ശബ്ദം ആണ് അവനെ വർത്തമാന കാലത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
” ഉറങ്ങാൻ നോക്ക്, നാളെ രാവിലെ പോണ്ടേ ഫ്ലൈറ്റ് മിസ്സ് ആവും ” എന്നും പറഞ്ഞ് താര വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
‘എല്ലാം മാറിയിരിക്കുന്നു, എന്റെ വിദശ വാസം അവസാനിച്ചു ഞങ്ങൾ തിരികെ നാട്ടിലേക്ക് പോവാൻ പോണു. പണ്ടത്തെ പോലെ അല്ല ഞാൻ നാട്ടിൽ വന്ന് ഇറങ്ങുമ്പോൾ എന്നെ പിക് ചെയ്യാൻ വരാൻ ഒരുപാട് ആളുകൾ ഉണ്ട്, അച്ഛൻ ഏട്ടന്മാർ അനന്ദു അങ്ങനെ അങ്ങനെ..’ കിച്ചൻ ഓർത്തു.
താര വന്ന് ഒരു മാസം കൊണ്ട് തന്നെ കിച്ചനും ഏട്ടന്മാരും ആയുള്ള പ്രശ്നങ്ങൾ എല്ലാം തീർത്തു. പ്രശ്നം എന്ന് പറയാൻ ഒന്നും ഇല്ലായിരുന്നു കിച്ചനെ ദ്രോഹിചു