Rose [VAMPIRE]

Posted by

“ഏതാ? യെല്ലോ ഓർ ഓറഞ്ച്?”

മാർട്ടിൻ യെല്ലോ എന്നു പറഞ്ഞു…

അവൾ അത് അയാൾക്കുനേരെ നീട്ടി….

അയാൾ അതു വാങ്ങി , മെല്ലെ അവൾക്കൊപ്പം അതിന്റെ കവർ തുറന്ന് അതു വായിലാക്കി നുണയാൻ തുടങ്ങി…

“ഇനി കൂട്ടാവോ എന്നോട്….?”

“അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിന്
മാർട്ടിന്റെയെന്നല്ല ആരുടെ ഹൃദയമാണ്
കവരാതിരിക്കാൻ കഴിയുക..?”

മാർട്ടിൻ തലകുലുക്കി… അവർ തമ്മിലുള്ള
സൗഹൃദം ഉടലെടുത്തത് അവിടെനിന്നായിരുന്നു…

“മിട്ടായി കൊടുത്താ കൂട്ടാവാത്ത
കൊച്ചുങ്ങളില്ലെന്നാ ഫാദർ പറഞ്ഞേ…”

“മിടുക്കി…….”

അൽപ്പമകലെ നിന്ന് ഇതെല്ലാം
വീക്ഷിച്ചുകൊണ്ടിരുന്ന ഫാദർ വിൻസെന്റ്
മനസ്സിൽ മന്ത്രിച്ചു….
“അതാണു കുഞ്ഞുങ്ങളുടെ സ്നേഹം…..!
ഏതൊരു ശിലാഹൃദയത്തെയും അലിയിക്കുന്ന
അത്ഭുതൗഷധം…”

ആ സൗഹൃദം വളർന്നത് ദ്രുതഗതിയിലായിരുന്നു…
ചെറുതായി ചിണുങ്ങിപ്പെയ്തുതുടങ്ങിയിട്ട്
ആദ്യം ശരീരത്തെയും , പിന്നെ മനസ്സിനെയും
കുളിരണിയിപ്പിച്ചു തിമിർത്തുപെയ്യുന്ന ഒരു
മഴപോലെ…

അവളുടെ കുഞ്ഞുവിരലുകളിൽ പിടിച്ച് അയാൾ അവളുടെ ലോകത്തേയ്ക്ക്
നടക്കുകയായിരുന്നു…

ഇതുവരെ അനുഭവിക്കാത്ത ബാല്യത്തിന്റെ മാധുര്യം അയാളെ ഏറെ ഭ്രമിപ്പിച്ചു…. നിഷ്കളങ്കതയുടെ, കള്ളമില്ലാത്ത മനസ്സിന്റെ നൈർമല്യത്തിന്റെ ഉദാത്തഭാവങ്ങൾ
തന്നിലുണർത്തുന്ന പരിവർത്തനത്തിന്റെ
അലകൾ കണ്ട് പലപ്പോഴും അയാൾ
ആശ്ചര്യചകിതനായി…

റോസ്മോൾ വന്നാലുടനെ ഓർഫനേജിലെ
വിശേഷങ്ങളുടെ ചെപ്പുതുറക്കും…

കൂടെക്കളിക്കുന്ന കുഞ്ഞുകൂട്ടുകാരെപ്പറ്റി,
കാണാൻ വരുന്ന അങ്കിൾമാരെയും
ആന്റിമാരെയും പറ്റി, കളിപ്പാട്ടങ്ങളെപ്പറ്റി,
സ്കൂളിലെ ടീച്ചർമാരെപ്പറ്റി, ഫാദറിനെപ്പറ്റി
എന്നുമുതൽ ഉറങ്ങാൻ നേരം അവൾ
വെള്ളമൊഴിച്ചു കിന്നാരം പറയുന്ന ഗാർഡനിലെ
റോസാപ്പൂക്കളെപ്പറ്റിവരെ മാർട്ടിനോട് അവൾ
വാചാലയായി….

മാർട്ടിന് തിരിച്ചുപറയാൻ വിശേഷങ്ങളൊന്നും
ഉണ്ടാകാറില്ല… അങ്ങനെ ഈ കുഞ്ഞിനോടു
പറയാൻ പറ്റിയ വിശേഷങ്ങളല്ലല്ലോ
അയാൾക്കുണ്ടായിരുന്നത്….

ഒരുനാൾ റോസ്മാള് മാർട്ടിനോടു ചോദിച്ചു….

“എന്തേ അങ്കിള് റോസ്മോളോടൊന്നും
മിണ്ടാത്തെ…?”

അയാൾ ഒന്നു മന്ദഹസിച്ചു… എന്നിട്ടു ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *