വേദന കൊണ്ട് അമറിയ സ്റ്റാൻലി ഒറ്റക്കെ കൊണ്ട് വായിലെ കോട്ടൺ വേസ്റ്റ് വലിച്ച് പറിച്ചെറിഞ്ഞു.
നാട്ടിൻ പുറത്തെ നന്മയായ രാഘവൻ ചേട്ടൻ അൽപ്പം മുൻപ് തന്നെ തെറി വിളിച്ച ASI സ്റ്റാൻലിക്ക് നേരിട്ട ദുര്യോഗത്തിൽ സഹതപിച്ചു.നിമിഷാർദ്ധം കൊണ്ട് നടന്ന ഈ സംഭവങ്ങൾ കണ്ട് സ്തംഭിച്ച് നിന്ന ജസിയോട് പറഞ്ഞു മോള് പൊയ്ക്കോ ഞാൻ സാറിനെ ഹോസ്പിറ്റലിൽ കൊണ്ടു പൊയ്ക്കോളാം.. ജസി അമ്പരപ്പ് മാറാതെ വീട്ടിലേക്ക് നടന്നു. സ്റ്റാൻലിയുടെ അറ്റ് പോയ ചെറുവിരൽ തപ്പിയെടുത്ത് ഐസ് നിറച്ച പ്ലാസ്റ്റിക് കവറിൽ ഇട്ട് ഒരു ഓട്ടോറിക്ഷ പിടിച്ച് രാഘവൻ ചേട്ടൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു…കാലൻ സത്യൻ വന്ന TVS സമുറായി ബൈക്ക് അനാഥ പ്രേതം പോലെ വഴിയരികിൽ മറിഞ്ഞ് കിടന്നു.
പരമേശ്വരൻ മുതലാളി തൻ്റെ PS കൈമളിന് ജസിയുടെ കാര്യം പരിഹരിക്കാൻ രാവിലെ തന്നെ നിർദ്ദേശം നൽകിയിരുന്നു. പത്തോളം ബാർ ഹോട്ടലുകളുടെ ഉടമയായ പരമേശ്വരൻ മുതലാളിക്ക് എല്ലാ ബാറിലും അലമ്പുണ്ടാക്കുന്നവരെ നിലയ്ക്ക് നിറുത്താൻ ബൗൺസർമാരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു. അവരിൽ പ്രധാനിയാണ് കാലൻ സത്യൻ..
നാടൻ ഭാഷയിൽ പറഞ്ഞാൽ കള്ള് മുതലാളിയുടെ നല്ല ഒന്നാം തരം ഗുണ്ടാ സെറ്റപ്പ്.. ബാറുകളിൽ വരുന്ന ഗുണ്ടകളെ ഒതുക്കാൻ അതിലും വല്യ ഗുണ്ട വേണം അതാണ് നമ്മുടെ കാലൻ സത്യൻ. മാനുഷികമായ യാതൊരു ദയാ ദാക്ഷിണ്യങ്ങളും ഇല്ലാത്ത ഒരു മുരടനാണ് ഈ സത്യൻ .. മദ്യപാനം വളരെ പരിമിതം.. നാക്കിനടിയിൽ വയ്ക്കുന്ന LSD സ്റ്റാമ്പാണ് മുഖ്യ ലഹരി.. എത്ര ലഹരിയായാലും കൺട്രോൾ പോകില്ല.. ചെറിയ നാടൻ പിസ്റ്റൾ ഒരെണ്ണം കയ്യിൽ കാണും .. പോലീസ് ചെക്കിങ്ങ് ഉണ്ടായാലും പിടിക്കപ്പെടാതിരിക്കാനായി പ്രത്യേകമായി നിർമ്മിച്ച ബൂട്ടിൻ്റെ ഉള്ളിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.. യാതൊരു സംവിധാനവും ഇല്ലാത്ത ഒരു നോക്കിയ ഫോൺ മാത്രം കൈവശമുണ്ടാകും..
കാലൻ സത്യൻ്റെ ഊരോ ശരിയായ പേരോ മുതലാളിക്കല്ലാതെ മറ്റാർക്കും അറിയില്ല..മുതലാളിയുടെ കൺവെട്ടത്ത് സത്യൻ അങ്ങനെ പോകാറില്ല..മുതലാളിയെ വലിയ ബഹുമാനമാണ് കാലന്.. .
മുതലാളിക്ക് വേണ്ടി ചാകാനും കാലൻ തയ്യാർ..കൈമൾ ചേട്ടനാണ് സത്യനെ ശരിക്കും നിയന്ത്രിക്കുന്നത്. മുതലാളി പറഞ്ഞപ്പോൾ തന്നെ കൈമള് ചേട്ടൻ സത്യനെ വിളിച്ച് കാര്യം പറഞ്ഞു. ASI സ്റ്റാൻലി ഇടപെടുന്ന കേസായതിനാൽ സത്യൻ നേരിട്ട് ഓപ്പറേഷൻ ഏറ്റെടുത്തു. വണ്ടി പൊളിക്കുന്ന അജിത്തിൻ്റെ ജങ്ക് യാർഡിൽ നിന്നും ഓടുന്ന ഒരു അക്രി ബൈക്ക് എടുത്ത് വണ്ടിയിൽ പെട്രോളുമടിച്ച് ജസി ജോലി ചെയ്യുന്ന ഷോറൂമിന് മുന്നിൽ വൈകിട്ട് ജസി ഇറങ്ങുന്നതും നോക്കി നിൽക്കുകയായിരുന്നു. ജസിയെ കൈമൾ ചേട്ടൻ കാണിച്ച് കൊടുത്തു.. അവൾ കയറിയ ബസിനെ പിൻതുടർന്ന് പതിയെ പുറകെ ചെല്ലുകയായിരുന്നു. കാലൻ സത്യൻ.. ശേഷമുള്ള സംഭവങ്ങളാണ് നമ്മൾ കണ്ടത്
കാലൻ്റെ കൊലയറയിൽ… കാലൻ സത്യൻ നടത്തുന്ന
മാരകേളി കളുടെ കഥകൾ വായിക്കാൻ കാത്തിരിക്കു..