അല്ലെങ്കിൽ തന്നെ സ്റ്റാൻലിയുടെ അവലക്ഷണം പിടിച്ച മുഖം കാണുന്നത് തന്നെ ജെസിക്ക് ഇപ്പോൾ വെറുപ്പാണ്. മോനെ ഓർത്ത് എല്ലാം സഹിക്കുന്നുവെന്ന് മാത്രം അല്ലെങ്കിൽ മാഞ്ഞാലി പുഴയിൽ ചാടി പണ്ടേ ചത്തേനെ.. അത്രക്ക് അനുഭവിപ്പിച്ചിട്ടുണ്ട് അയാൾ.. ചോദിക്കുന്ന സ്ത്രീധനം കൊടുക്കാനില്ലാതെ കല്യാണം നടത്തിക്കെടുക്കാൻ ആരുമില്ലാതെ മുടക്കാ ചരക്കായി നിന്ന ജെസി യെ അന്നത്തെ പള്ളി വികാരി ഫാദർ കപ്പലുമാക്കൻ ഇടപ്പെട്ടാണ് രണ്ടാം കെട്ടുകാരനായ സ്റ്റാൻലിക്ക് വിവാഹം ചെയ്തു കൊടുത്തത്. ചോദിക്കാനും പറയാനും ആരുമില്ലാതിരുന്ന ജെസിക്ക് വരൻ്റെ പശ്ചാത്തലം അന്വേഷിക്കാനും ആരുമുണ്ടായില്ല. കല്യാണം കഴിഞ്ഞാണ് കെട്ടിയവൻ്റെ തനിക്കൊണം ജെസിക്ക് മനസിലായത്.. ഇയാളുടെ ആദ്യ ഭാര്യ എങ്ങനെയോ മരണപ്പെടുകയായിരുന്നു. അതിൽ യാതൊരന്വോഷണവും നടന്നില്ല. വിവാഹ ജീവിതത്തെപ്പറ്റി മധുരസ്വപ്നങ്ങളുമായി മണിയറയിലേക്ക് കടന്നു വന്ന ആദ്യരാത്രി തന്നെ സ്റ്റാൻലിയുടെ ക്രൂരമായ ബലാൽസംഗത്തിന് ജെസി വിധേയയായി.. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ക്രൂരമായ പീഠനമായിരുന്നു… കപ്പലുമാക്കനച്ചൻ സാമൂഹ്യ സംഘടകളോടും സ്ഥലത്തെ പ്രമാണിമാരോടും പറഞ്ഞ് സംഘടിപ്പിച്ച് നൽകിയ താലി മാലയടക്കമുള്ള സ്വർണ്ണാഭരണങ്ങൾ സ്റ്റാൻലി ആദ്യമാസം തന്നെ വിറ്റ് വെള്ളമടിച്ചു.
ആകെയുള്ള നാല് സെൻ്റ് സ്ഥലത്ത് പള്ളിയിൽ നിന്നും വച്ച് കൊടുത്ത വീട്ടിലാണ് ജെസിയുടെ താമസം 15 വർഷത്തേക്ക് സ്ഥലം വിൽക്കാൻ സാധിക്കില്ല എന്ന എഗ്രിമെൻ്റിലാണ് വീട് പണിത് കിട്ടിയിരുക്കുന്നത് അല്ലെങ്കിൽ പണ്ടേ ഈ വീടും സ്ഥലവും വിറ്റ് സ്റ്റാൻലി വെള്ളമടിച്ചേനെ.. കപ്പലുമാക്കൻ ഇയാളുടെ സ്വഭാവം അറിഞ്ഞു കൊണ്ടായിരിക്കില്ലല്ലോ തൻ്റെ തലയിൽ കെട്ടിവച്ചത് ജെസി അങ്ങനെ സമാധാനിച്ചു.
ബുള്ളറ്റ് കടന്ന് പോകാൻ റോഡരികിലേക്ക് ഒതുങ്ങി നിന്ന ജെസിയുടെ നടുവും പുറത്ത് ആ ബൈക്കിൽ വന്നയാൾ ഒറ്റച്ചവിട്ട് .. ജെസി തെറിച്ച് റോഡരികിലെ പൊന്തക്കാട്ടിലേക്ക് വീണു..ഛീ കൂത്തിച്ചി മോളെ നിനക്ക് ഞാൻ ജീവനാംശം തരണം അല്ലേടീ… ഇന്ന് നിൻ്റെ മറ്റവൻ അയച്ച കടലാസ് സ്റ്റേഷനിൽ വന്നേക്കുന്നു.. എൻ്റെ ശമ്പളം പിടിച്ച് നിൻ്റെ പൂറ്റിലേക്ക് തള്ളിത്തരണമെന്ന്.. നാളെ നീ കേസ് പിൻവലിച്ചോളണം നാളെ ഈ നേരത്ത് ഞാൻ എൻ്റെ വക്കീലിനെ കണ്ട് കടലാസും തയ്യാറാക്കി വരും പൂറി മോളെ നീ ഒപ്പിട്ടില്ലെങ്കിൽ നിന്നെയും കൊച്ചിനെയും ഞാൻ ചവിട്ടിക്കൊന്ന് കായലിൽ താത്തും. ഈ സ്റ്റാൻലിക്കൊരു മൈരും സംഭവിക്കില്ലെടീ.. മറ്റവളെയും ഞാൻ കൊന്നതാ എൻ്റെ ഒരു പൂടയിൽ ഒരു മൈരനും തൊട്ടില്ല.തായോളീ…. സ്റ്റാൻലി ബുള്ളറ്റ് വട്ടം തിരിച്ച് പാഞ്ഞ് പോയി ..
ചവിട്ട് കിട്ടിയപ്പോൾ ജെസിയുടെ നല്ല ജീവൻ പോയി .. പൊന്തക്കാട്ടിലേക്ക് വീണതിനാൽ പരിക്കൊന്നും പറ്റിയില്ല.. പക്ഷേ ഏതോ കുറ്റിയിൽ കൊണ്ട് കവിളിൽ ഒരു പോറൽ .. കുടംബ കോടതിയിൽ നിന്നും അയച്ച ജീവനാംശമായി പ്രതി മാസം പതിനായിരം രൂപ സ്റ്റാൻലിയുടെ ശമ്പളത്തിൽ നിന്നും പിടിക്കാനുള്ള ഓർഡർ സ്റ്റേഷനിൽ കിട്ടി,.. അതിൻ്റെ കലിപ്പിൽ വന്നതാണ് … നാളത്തെ കാര്യം നാളെ നോക്കാം ജെസി ഇപ്പോൾ ധൈര്യവതിയാണ് അവൾ വീണിടത്തു നിന്നും എഴുന്നേറ്റു.. തെറിച്ചു പോയ ബാഗ് എടുത്തു. എന്തോ മനസിൽ തീരുമാനിച്ച് ഉറച്ചത് പോലെ വീട്ടിലേക്ക് നടന്നു..