അഞ്ജന [മാസ്റ്റര്‍]

Posted by

അതുവരെ ദിനേശനെ ഒരു ഉപയോഗശൂന്യനായ വ്യക്തിയായി മാത്രം കണ്ടിരുന്ന എനിക്ക്, അഞ്ജനയുടെ വരവോടെ ആ മനോഭാവം മാറി. എന്റെ മനസ്സില്‍ അവനോട് അസൂയ കലശലായിത്തന്നെ ഉടലെടുത്തു. എന്റെ ഭാര്യയെയും അഞ്ജനയേയും തുലനം ചെയ്‌താല്‍ ഭൂമിയും ആകാശവും തമ്മിലുള്ള വ്യത്യാസം  തമ്മില്‍ ഉണ്ടായിരുന്നു. ഞാനെന്നല്ല, നാട്ടിലെ ഒട്ടുമിക്ക കോഴികളും ദിനേശന്റെ ഈ മഹാഭാഗ്യത്തില്‍ അസൂയപ്പെട്ടു എന്നതാണ് പരമാര്‍ത്ഥം. അത്രനാളും അവനോട് വലിയ ലോഹ്യമൊന്നും കാണിക്കാതിരുന്ന ഞാന അവനെ കാണുമ്പൊള്‍ വെളുക്കെ ചിരിക്കാനും കുശലങ്ങള്‍ പറയാനും അഞ്ജനയുടെ വരവോടെ തുടങ്ങി. സാധനങ്ങള്‍ മൊത്തമായി ടൌണിലെ കടയില്‍ നിന്നും സ്ഥിരമായി വാങ്ങിക്കൊണ്ടിരുന്ന ഞാന്‍ കുറെ സാധനങ്ങള്‍ അവന്റെ കടയില്‍ നിന്നും വാങ്ങാനും ആരംഭിച്ചു.

“നീ നമ്മുടെ കടേന്നു സാധനം ഒന്നും വാങ്ങത്തില്ലാരുന്നല്ലോ..ഇപ്പൊ എന്തോ പറ്റി?”

അവന്‍ ഒരു ദിവസം സാധനം വാങ്ങാന്‍ ചെന്ന എന്നോട് ചോദിച്ചു. അവന്റെ അടുത്തു തന്നെ സ്വര്‍ണ്ണത്തില്‍ കടഞ്ഞെടുത്ത രതിശില്‍പം പോലെ അഞ്ജനയും ഉണ്ടായിരുന്നു. അവളെ കേള്‍പ്പിക്കാന്‍ ആണ് അവനത് പറഞ്ഞത് എന്നെനിക്ക് മനസിലായി. അതായത് ഈ ദരിദ്രവാസി അയല്‍വാസിയെക്കൊണ്ട് നമുക്ക് ഗുണമൊന്നുമില്ല എന്ന് ഭാര്യ അറിയാനുള്ള ഒരു കുതന്ത്രം. നമുക്ക് അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ.

“അന്ന് നീ ഒറ്റത്തടി അല്ലാരുന്നോ..ഇപ്പൊ പെണ്ണൊക്കെ കെട്ടി ചിലവും ഉത്തരവാദിത്തോം ഒക്കെ കൂടിയില്ലേ..അതുകൊണ്ട് കുറച്ചു ബിസിനസ് നിനക്ക് തരാം എന്ന് കരുതി..” ഞാന്‍ അവനെയും അഞ്ജനയെയും നോക്കിയാണ് അത് പറഞ്ഞത്. ആ ഉത്തരം ഇഷ്ടപ്പെട്ടതുപോലെ അഞ്ജന ചിരിച്ചു.

“ഇക്കയ്ക്ക് എന്താണ് ജോലി?” അവള്‍ ചോദിച്ചു. ഇത്ര സുന്ദരമായ സ്ത്രീശബ്ദം ഭൂമിയില്‍ ഉണ്ടെന്നു ഞാന്‍ ആദ്യമായി അറിയുകയായിരുന്നു.

“എനിക്ക് പഴേ വണ്ടികളുടെ കച്ചോടം..പിന്നെ എല്‍ ഐ സി, അങ്ങനെ കുറെ പരിപാടികള്‍ ആണ്” ഞാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *