ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Posted by

എന്തായാലും രണ്ടും ജോയിന്റായ ലക്ഷണമൊക്കെയുണ്ട്.””ആയെങ്കി………നിനക്കെന്താ ഇപ്പൊ.
ഇപ്പൊ എന്തിനാ ഇങ്ങ് കെട്ടിയെടുത്തെ?”

“ഇപ്പൊ വരാന്നും പറഞ്ഞു പോന്നത് അല്ലെ.കാണാത്തതുകൊണ്ട് തിരഞ്ഞു വന്നതാ.എന്തായാലും അമ്മ വരുമ്പോൾ പറയാൻ ഒരു നല്ല വാർത്ത കിട്ടി.എന്നാലും ചെക്കനെ വല്ലാതെ കൊതിപ്പിച്ചുനിർത്തുന്നുണ്ട് അല്ലെ.അവൻ പിടിച്ചു തിന്നാഞ്ഞത്
ഭാഗ്യം.”അവസാനം പറഞ്ഞത് അല്പം പതിയെ വീണയുടെ ചെവിയിലാണ് പറഞ്ഞത്.

“ചീ…….പോടീ.”വീണ നാണത്താൽ മുഖം താഴ്ത്തി.

“വേഗം തീർത്തിട്ട് നല്ല കോലത്തിൽ താഴേക്ക് വാ.”എന്നും പറഞ്ഞു ഗായത്രി അപ്പോൾ തന്നെ സ്ഥലം കാലിയാക്കി.

ആകെ ചമ്മിയ വീണ ശംഭുവിന്റെ മാറിൽ പതുങ്ങുകയും ചെയ്തു.
*****
ഉള്ള കിടപ്പാടം പോലീസ് സീല് വച്ചു.
സെക്രട്ടറിയാണേൽ ഒരു കാലി ഫ്ലാറ്റ് കിടന്നിട്ട് തരുന്നുമില്ല.ഇനി തത്കാലം ലോഡ്ജ് തന്നെ ശരണം എന്നുറപ്പായ ഗോവിന്ദ് രണ്ടുദിവസം അങ്ങനെ തള്ളിനീക്കി. അന്വേഷണം നടക്കുന്നതുകൊണ്ട് ഉടനെയൊന്നും അവിടെ താമസം നടക്കില്ല എന്ന് മനസിലാക്കിയ ഗോവിന്ദ് തന്റെ സാധനങ്ങളെടുക്കാനുള്ള അനുമതി തേടി.സ്ഥലം എസ് ഐ പെർമിറ്റ് ചെയ്തതും രണ്ടു പോലീസുകാരോട് ഒപ്പം ഗോവിന്ദ് തന്റെ ഫ്ലാറ്റിലെത്തി.

വഴിയിൽ കണ്ടവരൊക്കെ വല്ലാതെ നോക്കുന്നത് ഗൗനിക്കാതെ ഗോവിന്ദ് പോലീസിന്റെ സാന്നിധ്യത്തിൽ തനിക്ക് അവശ്യം വേണ്ട വകകളും എടുത്തിറങ്ങി.കൂടെ വന്നവർക്ക് രണ്ടായിരത്തിന്റെ ഓരോ നോട്ടും പോക്കറ്റിൽ വച്ചുകൊടുത്തു.അവർ
പോയതും ഗോവിന്ദ് ബാഗുമെടുത്തു പാർക്കിങിലേക്ക് നടക്കവെ അപ്പാർട്ട്മെന്റിന് മുന്നിൽ ഒരു ജീപ്പ് ചീറിപ്പാഞ്ഞു വന്നുനിന്നു പിന്നാലെ ഒരു ജാഗ്വറും……..വളരെ വേഗത്തിൽ
വന്നു ബ്രേക്ക്‌ ഇട്ട ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഗോവിന്ദ് അതെ പോലെ തന്നെ മറുവശത്തേക്ക് തിരിഞ്ഞു.പതിയെ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ,ആ ഞെട്ടലിനിടയിൽ കയ്യിൽ നിന്നും താഴെ വീണ ബാഗുമെടുത്തു പതിയെ നടന്നു.

വണ്ടി മനസിലായതും ഗോവിന്ദ് ഒന്ന് ഞെട്ടി.ആളെ തിരിച്ചറിഞ്ഞ ഗോവിന്ദ് പെട്ടന്ന് തന്നെ അവിടെ നിന്നും തടി രക്ഷിക്കാനുള്ള വഴിയാണ് നോക്കിയത്.പാർക്കിങിൽ നിന്നും കാറും എടുത്തു പുറത്തേക്ക് വരുമ്പോൾ ചെട്ടിയാർ കാറിൽ ചാരി നിന്ന് മുറുക്കാൻ ചവക്കുകയാണ്.
ജീപ്പിലുള്ളവർ അകത്തേക്ക് പോയി എന്നവനൂഹിച്ചു.ഇവിടെന്താ സംഭവം എന്നറിയാൻ അല്പം മസില് പിടിച്ചു ചെട്ടിയാറുടെ നേർക്ക് വന്ന അപ്പാർട്ട്മെന്റ് സെക്രട്ടറിയെ ഒന്ന് നോക്കിയതെയുള്ളൂ…….അയാൾ ഒന്നും മിണ്ടാതെ ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് അല്പം മാറി നിന്നു.

ചെട്ടിയാരുടെ ശ്രദ്ധ സെക്രട്ടറിയുടെ നേർക്ക് പതിഞ്ഞ ഗ്യാപ്പിൽ ഗോവിന്ദ് വണ്ടി റോഡിലെത്തിച്ചിരുന്നു.തന്റെ
കൂട്ടാളികൾ തിരിച്ചെത്തിയപ്പോൾ, വരവിന്റെ ഫലം നിരാശയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ചെട്ടിയാർ മുഷ്ടി ചുരുട്ടി കാറിലിടിച്ചു.

നഗരത്തിൽ നിന്നും പുറത്തേക്ക് മാറി ഒരു ലോഡ്ജിലാണ് ഗോവിന്ദിപ്പോൾ.
അധികം ആരും ശ്രദ്ധിക്കാത്ത ഒരിടം അതായിരുന്നു ഉദ്ദേശവും.ഒരുവിധം ചെട്ടിയാരുടെ കണ്ണിൽ പെടാതെ തടിയൂരിയെങ്കിലും ഇപ്പോഴുമയാൾ ഒരു ഘാദം പിന്നിൽ തനിക്കുപിറകെ ഉണ്ടെന്നുള്ള സത്യം അവൻ തിരിച്ചറിഞ്ഞു.കൃത്യമായി അയാൾ അവിടെയെത്തിയതിൽ നിന്നുതന്നെ അവനത് വ്യക്തമായതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *