ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Posted by

ഭൈരവന്റെ യജമാനൻ ആയിരുന്നു എങ്കിലോ?അന്നയാൾ അവന്റെ മരണം ഉറപ്പിക്കാൻ വന്നതായിരുന്നു എങ്കിലോ……….?ഒന്ന് സൂക്ഷിക്കണം മാഷെ.നമ്മുക്കറിയാത്ത ഒരു ശത്രു പിന്നിലുണ്ടെന്നൊരു തോന്നൽ.””മ്മ്മ്…….തത്കാലം നീ വിശ്രമിക്ക്.
ഞാൻ നോക്കിക്കോളാം.നീ കൂടി ഉഷാറായിട്ട് വേണം അങ്ങനെ ഒരു ശത്രുവുണ്ടെങ്കിൽ
തുരത്തിയോടിക്കാൻ”
അവർക്കിടയിൽ മാത്രം ഒതുങ്ങിയ ഒരു സംഭാഷണമായിരുന്നു അത്.

അന്നും പതിവ് പോലെ വീണ മുറിയിലുണ്ട്.അലക്കിയുണങ്ങിയ തുണികൾ മടക്കുകയാണവൾ.ഒരു നേർത്ത ഗൗണിൽ തന്റെ അവയവ മുഴുപ്പുകൾ അവനായി പ്രദർശിപ്പിച്ചു കൊണ്ട് അവൾ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

“ഒന്ന് പോണുണ്ടൊ…….മനുഷ്യന് അല്പം സ്വസ്ഥത വേണം”

“പോവാം……പക്ഷെ സമ്മതിക്കണം.”

“എന്ത്……?”

“ആ മനസില് ഞാനാണെന്ന്,സ്വന്തം പെണ്ണിങ്ങനെ തൊട്ടുരുമ്മി ഓരോന്ന് ചെയ്യുമ്പോൾ പിടിവിട്ടുപോകുന്നുണ്ട് എന്നും”

“ഓഹ്…..ഉണ്ടാരുന്ന സ്നേഹമൊക്കെ
ഒരൊറ്റ രാത്രികൊണ്ട് പോയിക്കിട്ടി.
ചൂടുവെള്ളത്തിൽ വീണ പൂച്ച വെള്ളം കണ്ടാൽ പേടിക്കും”

അലമാരയിൽ തുണി അടുക്കിവക്കുകയായിരുന്ന വീണ അവനെ ഞെട്ടിച്ചുകൊണ്ടാണ് ബെഡിലേക്ക് കയറിയിരുന്നത്.പില്ലോ
പുറകിൽ സപ്പോർട്ട് ചെയ്തു ചാരി ഇരിക്കുകയായിരുന്ന ശംഭുവിന്റെ നെഞ്ചിൽ അവളൊന്ന് തലോടി.നീണ്ട വിരലുകൾ അവന്റെ മാറിലും വയറിലും ഒക്കെ ഓടിനടന്നു.ശംഭു കുതറിമാറാൻ ശ്രമിച്ചു.ദേഹം വേദന മൂലവും കാല് നിലത്തുറപ്പിച്ചു കുത്താൻ കഴിയാത്തതും മൂലം ശ്രമം വിഫലമായ ശംഭുവിനെ അവൾ ബെഡിലേക്ക് തന്നെ പിടിച്ചുകിടത്തി.
അവൾ കാലുകൾ അവന്റെ മേലേക്ക് കയറ്റിവച്ച് കൈകൾ രണ്ടും മുറുക്കെ പിടിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു.

“എങ്ങോട്ടാ ചെക്കാ എണീച്ചോടുന്നെ.
ഒരു പെണ്ണ് തൊട്ടാൽ ഇങ്ങനെ വെകിളിപിടിക്കുവാ വേണ്ടേ?അതും സ്വന്തം ഭാര്യ.ഓരോ ആണുങ്ങള് എന്നെപ്പോലെയൊരു പെണ്ണിനെ അടുത്തുകിട്ടാൻ കൊതിക്കും.
ഇവിടെയോ……..?”

“എന്നാ അങ്ങനെ വല്ല കോന്തൻമാരെയും നോക്കരുതോ?”

“തോന്ന്യാസം പറഞ്ഞാൽ ഒന്നങ്ങു വച്ചുതരും ഞാൻ.പറഞ്ഞില്ലാന്ന് വേണ്ട”

“അടികൊണ്ടു കിടക്കുന്നവനെ ഇട്ട്
വീണ്ടും തല്ലുന്നത് അത്രവല്യ കാര്യം ഒന്നുമല്ല”

“അടികൊണ്ടതുകൊണ്ട് എന്റെ ചെക്കനെ എനിക്കടുത്തു കിട്ടി.ഇനി
എന്നെ വിഷമിപ്പിച്ചു പോയാൽ ഇതിലും വലുതാവും ദൈവം തരിക”

“ഈ കിടക്കുന്നതിൽ കൂടുതൽ എന്ത് അപകടം വരാൻ”അവൻ എന്തോ തോന്നലിന്റെ പുറത്ത് പറഞ്ഞു.

“ശംഭുസേ……..ഞാൻ പറഞ്ഞിട്ടുണ്ട്
വേണ്ടാത്ത വർത്താനമൊന്നും പാടില്ലെന്ന്.നീയെന്റെ ക്ഷമയെ
പരീക്ഷിക്കല്ലെ.എന്റെ മനസും ശരീരവും നിനക്കുള്ളതല്ലെ? ആ നീയിങ്ങനെ പറഞ്ഞാൽ……..പക്ഷെ ഒന്ന് ഞാൻ പറയാം,എത്ര വട്ടം മുഖം തിരിച്ചാലും പിന്മാറില്ല വീണ.കാരണം ശംഭു എന്റെയാ,എനിക്ക് വേണ്ടി പിറവിയെടുത്തതാ.വിട്ടുകളയില്ല,

Leave a Reply

Your email address will not be published. Required fields are marked *