ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Posted by

“അവർ തമ്മിൽ ഏകദേശം ഏത്ര നാളായിട്ട് പരിചയമുണ്ട്.അങ്ങനെ എന്തെങ്കിലും…….?”

“പരിചയപ്പെട്ടിട്ട് അധികം ആയിട്ടില്ല, ചോദിച്ചപ്പോ അങ്ങനെയാണ് പറഞ്ഞത്.പിന്നീട് ഇൻട്രോഡ്യുസ് ചെയ്യാം എന്ന് പറഞ്ഞിരുന്നു.”

“ഓക്കേ……ഇനിയും വേണ്ടിവന്നാൽ വിളിപ്പിക്കും.തത്കാലം വേറൊരു താമസം നോക്കുക,കാരണം ഫ്ലാറ്റ് ഞങ്ങൾ സീൽ ചെയ്തു.കുറച്ചു ദിവസങ്ങളെടുക്കും തനിക്ക് വിട്ടു കിട്ടാൻ.പിന്നെ സ്റ്റേഷൻ പരിധിയിൽ തന്നെ കാണണം.താമസത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്റെ അപ്പാർട്ട്മെന്റ് സെക്രട്ടറിയെ കോൺടാക്ട് ചെയ്യുക,സഹായം തേടുക.”അത്രയും പറഞ്ഞുകൊണ്ട് എസ് ഐ സെക്രട്ടറിയെ ഒന്ന് നോക്കി
അയാൾ സമ്മതിച്ചു എന്നപോലെ തലയാട്ടി.

“ആ പിന്നെ മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത സ്ഥിതിക്ക് തന്റെ കൂട്ടുകാരന്റെ ബോഡി ഏറ്റെടുക്കേണ്ടി വരും.ചെയ്യണം.”
എസ് ഐ നൽകിയ നിർദ്ദേശത്തിന് ഗോവിന്ദ് സമ്മതം മൂളി.

അത്യാവശ്യം മറ്റു ചിലരുടെ മൊഴിയെടുത്തശേഷം ബാക്കിയുള്ള മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക്
വിളിപ്പിക്കാം എന്ന് തീരുമാനിച്ച എസ് ഐ അവിടെനിന്നുമിറങ്ങി.

“എന്തു തോന്നുന്നടൊ പി സി?”തന്റെ വണ്ടിയിലിരിക്കെ സ്റ്റേഷനിലെക്കുള്ള വഴിയിൽ അയാൾ ചോദിച്ചു.

“പണി കൊടുത്തതാ സാറെ.അതും അളന്നു മുറിച്ച ഒന്ന്.ആരാ എന്താ എന്നൊന്നുമറിയില്ല.പക്ഷെ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്.”

“അതേടോ…….കരുതിക്കൂട്ടി ഉറപ്പിച്ചു തന്നെയാ.അതും ഒരു പെണ്ണ്.വളരെ ബുദ്ധിപൂർവ്വം അവനോട് അടുത്തു.
അവന്റെ വീക്ക് പോയിന്റിൽ തന്നെ അവൾ അടിക്കുകയും ചെയ്തു.
അവനെ മദ്യത്തിൽ കുളിപ്പിച്ച്,തന്റെ
ദേഹം കാട്ടി കൊതിപ്പിച്ചശേഷം
വെറുമൊരു മുറിവിൽ അവന്റെ ജീവനെടുത്തവൾ.കണ്ടെത്തുംഞാൻ’

“കിട്ടിയ മൊഴികളൊക്കെ സ്വീകരിക്കാൻ കഴിയുമോ സർ?”

“അതിലൊന്നും അവിശ്വസനീയമായി ഒന്നുമില്ലടൊ.ആദ്യം ആ സെക്യൂരിറ്റി ഒന്ന് ഉരുണ്ടുകളിച്ചതൊഴിച്ചാൽ.ഇനി റിപ്പോർട്ട്‌ വരട്ടെ……….അതിനുമുൻപ് നമുക്ക് പലതും ചെയ്തുതീർക്കാനുണ്ട്.”

“സർ……”

ആ സംസാരത്തിനിടയിൽ അവർ സ്റ്റേഷനിലെത്തിയിരുന്നു.ചെന്നു കയറിയ ഉടനെ തന്റെ വിശ്വസ്‌തനെ അയാൾ മുറിയിലേക്ക് വിളിപ്പിച്ചു.

“എടൊ രണ്ടു കാര്യങ്ങലുണ്ട്.പെട്ടന്ന് വേണം.ഒന്ന് ആ മരിച്ചയാളുടെ കാൾ ഡീറ്റെയിൽസ് എടുക്കണം.രണ്ട് ആ അപ്പാർട്ട്മെന്റിലും പരിസരത്തുമുള്ള സകല സി സി ടി വി ദൃശ്യങ്ങളും ഉടനെ കിട്ടണം.”തന്റെയരികിൽ ഉത്തരവിനായി കാത്തുനിന്ന വിശ്വസ്‌തന് ഉടനെ വേണ്ടുന്ന ജോലി എല്പിച്ചശേഷം അയാൾ വീണ്ടും ചിന്തയിലാണ്ടു.
*****
സ്വന്തം വീടുണ്ടായിട്ടും ഗോവിന്ദ് ഒറ്റ രാത്രികൊണ്ട് പെരുവഴിയിലായി.
സാഹചര്യം ഇങ്ങനെയായത് കൊണ്ട് അതെ അപ്പാർട്ട്മെന്റിൽ റൂം കാലി ഉണ്ടായിട്ടും കിട്ടാത്ത അവസ്ഥ.എസ് ഐ പറഞ്ഞുവെങ്കിലും സെക്രട്ടറി ഓരോ മുട്ടാന്യായങ്ങകൾ പറഞ്ഞു കൊണ്ട് അതൊഴിവാക്കി.ഒപ്പം സ്റ്റേഷൻ പരിധി വിടരുതെന്നും എപ്പോ വിളിച്ചാലും ഹാജരാകണമെന്നുമുള്ള പോലീസിന്റെ നിർദേശവും കൂടി ആയപ്പോൾ ഗോവിന്ദൻ പെട്ടു എന്ന സ്ഥിതിയിലെത്തി.

അന്ന് വൈകിട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു കിട്ടിയ ബോഡി പോലീസ് സഹായത്തോടെ ഗോവിന്ദ് പൊതു സ്മശാനത്തിൽ അടക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *