മുൻപിലെ പാടത്ത് വാഴ തളിർത്തു വളർന്നു. വേനൽ മാറി മഴയായി. ജോർജിന് അപകടം സംഭവിച്ചു ഒരു വർഷം കഴിഞ്ഞു. മരുന്നിനും മറ്റും തന്നെ ഒരു പൈസ ആയി. എല്ലാം ഒരു പരിഭവവും ഇല്ലാതെ മനു ചെയ്തു. അവന്റെ പ്രവർത്തികൾ ദിവസം കഴിയുന്തോറും മേരിയിൽ സന്തോഷം ഉണർത്തി. അവൾ ജോർജിന്റെ അടുത്തേക്ക് പോയി.
,, എന്താടി
,, അത്
,, എന്തോ പറയാൻ ഉണ്ടല്ലോ
,,നമ്മുടെ മനുവിന് ഒരു പെണ്ണ് കെട്ടിച്ചാലോ
,, ഞാനും അത് പറയാൻ ഇരിക്കുക ആയിരുന്നു അവൻ ഇവിടെ വന്നിട്ട് 6 വർഷം കഴിഞ്ഞു.
,, അതേ.
,, അതുമല്ല കഴിഞ്ഞ ഒരു വർഷം ആയി ഈ കുടുംബം നോക്കുന്നത് അവൻ ആണ്. അവന് ഒരു തുണ വേണം.
,, ഞാൻ അവനെ വിളിക്കാം ജോർജ് തന്നെ അവനോട് സംസാരിക്കണം
കുറച്ചു കഴിഞ്ഞു മേരി മനുവിനെ വിളിച്ചു.അവിടെ വന്നു.
,, മനു ഒരു പ്രധാന കാര്യം പറയാൻ ആണ് നിന്നെ വിളിച്ചത്
,, എന്താ മാമാ
,, ഞാനും മാമിയും നിന്റെ കല്യാണത്തെപ്പറ്റി സംസാരിക്കുക ആയിരുന്നു.
,, കല്യാണമോ, എനിക്കോ.
,,അതെന്താ നിനക്ക് കല്യാണം കഴിച്ചൂടെ
,, ഇല്ല മാമാ, എനിക്ക് ഇപ്പോൾ അതിനോട് ഒന്നും താൽപ്പര്യം ഇല്ല.
,, എടാ എപ്പോഴയാലും വേണ്ടേ
,, വേണം. എനിക്ക് 24 വയസല്ലേ ആയിട്ടുള്ളു. എന്നെ ജീവിക്കാൻ പഠിപ്പിച്ച മാമൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് അതിനൊന്നും പറ്റില്ല. ഞാൻ ഇപ്പോൾ ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടി ആണ്.
,, മനു.
,, ഇപ്പോൾ ഒരു പെണ്ണ് വന്നാൽ ശരിയാവില്ല നമുക്ക് അത് പിന്നെ ആലോചിക്കാം.
അതും പറഞ്ഞു മനു പുറത്തേക്ക് പോയി. അവന്റെ വാക്കുകൾ മേരിയെയും ജോര്ജിനെയു. കണ്ണ് നനയിപ്പിച്ചിരുന്നു.കുറച്ചു കഴിഞ്ഞു മേരി അവന്റെ അടുത്തേക്ക് പോയി.
മേരി ചെല്ലുമ്പോൾ മനു കട്ടിലിൽ ഇരിക്കുന്നു.
മേരി അവന്റെ അടുത്തേക്ക് നടന്നു.
,, മനു
,,എന്താ മാമി
,, എന്നോട് ക്ഷമിക്കെടാ
,, എന്തിന്
,, നിന്നെ മനസിലാക്കാതെ ഞാൻ നിന്നെ ഒരുപാട് ശകരിച്ചിട്ടുണ്ട്. നീ ഇത്രയധികം ഞങ്ങളെ ഒക്കെ സ്നേഹിക്കുന്നു എന്നു അറിഞ്ഞില്ല.
മേരി അവന്റെ മുന്നിൽ നിന്നുകൊണ്ട് അവനെ തന്റെ മാറോട് അമർത്തി തുടർന്ന്.