ഷോൺ എല്ലാം കഴിഞ്ഞു എന്നറിയാം പക്ഷേ എനിക്കിത് പറഞ്ഞെ മതിയാകൂ താൻ ഇത് സീരിയസ് ആയി ഒന്നും എടുക്കേണ്ട.. ജസ്റ്റ് കേട്ടിട്ട് അപ്പോ തന്നെ വിട്ടേക്ക്.. പക്ഷേ എനിക്കിത് പറയണം…””പറഞ്ഞോളൂ..”
“ഷോൺ… ഐ…. ഐ… ഐ ലവ് യു…”
എന്റെ കാലുകൾ പെട്ടന്ന് തന്നെ ബ്രേക്കിൽ അമർന്നു… ഞാൻ വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി..
സത്യത്തിൽ അവൾ ഇപ്പൊൾ പറഞ്ഞു തീർത്ത കാര്യങ്ങൽ ഒക്കെ ഇതിനോടകം തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു, പക്ഷേ അവളുടെ വായിൽ നിന്ന് തന്നെ കേൾക്കുമ്പോൾ ഉള്ള ആ സുഖം അറിയാൻ ആണ് ഒന്നും അറിയാത്ത പോലെ അവളോട് ചോദിച്ചത്.. പക്ഷേ അവൾ പറഞ്ഞതിൽ എനിക്ക് അറിയാത്ത ചില കാര്യങ്ങളും ഉണ്ടായിരുന്നു…
ഞാൻ അവളെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. അവൾ വേഗം തന്നെ ടവൽ എടുത്ത് കണ്ണ് തുടച്ചു..
ഏതായാലും എന്നെ കുറെ വട്ടം ചുറ്റിച്ചത് അല്ലേ.. ഞാൻ അവളോട് ഒരു മധുര പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു.. ഒന്ന് പറ്റിച്ചേക്കം… ഞാൻ വണ്ടിക്ക് അകത്ത് ഇരുന്നുകൊണ്ട് തന്നെ ചുറ്റും നോക്കി…
അപ്പോളാണ് മെയിൻ റോഡിന്റെ സൈഡിലേക്ക് ഒരു പോക്കറ്റ് റോഡ് കണ്ടത് റോഡിന്റെ തുടക്കത്തിൽ മരം കൊണ്ട് ഉണ്ടാക്കിയ ഒരു ബോർഡിൽ ഗപ്പുസ് ഗ്രേപ്സ് ഫാം എന്ന് എഴുതി വച്ചിരിക്കുന്നു…
മുന്തിരി ഫാം ആണ് എന്ന് തോന്നുന്നു ഞാൻ വണ്ടി അതിനുള്ളിലേക്ക് എടുത്തു..
മുഖത്ത് പരമാവധി വിഷമം കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു..
പോകുന്ന വഴിയിൽ ഞാൻ ആഷികയോട് ഒന്നും മിണ്ടിയില്ല അവളും എന്നോട് ഒന്നും മിണ്ടിയില്ല.. ഫാമിനകത്തേക്ക് കയറുന്നതിനു മുൻപ് ഒരു ഒഴിഞ്ഞ പുൽത്തകിടി കണ്ടു…
എങ്ങോട്ടെന്നില്ലാതെ വണ്ടി ഓടിച്ച് അവസാനം ഞങ്ങൾ വന്നെത്തിയത് ഇവിടെ ആയിരുന്നു.. ഒരു മലയുടെ മുകൾ ആണ്.. താഴെ വലിയ താഴ്വാരം.. അതിനും അപ്പുറം കടൽ കാണാം…
ഞാൻ ഡോർ തുറന്ന് വണ്ടിയിൽ നിന്നും പുറത്തിറങ്ങി.. എന്നിട്ട് വണ്ടിയുടെ മുന്നിൽ ചാരി നിന്നു…
എന്ത് ചെയ്യണം എന്നറിയാതെ ആഷികയും എന്റെ അടുത്ത് വന്നു നിന്നു..
ഞങൾ രണ്ടു പേരും ആ താഴ്വാരവും അതിനും അപ്പുറം കാണുന്ന കടലും നോക്കി നിൽക്കുകയായിരുന്നു…
നല്ല കാറ്റ് വീശുന്നുണ്ട്..