“ഹോട്ടലിൽ വന്ന് എന്നെ കുറിച്ച് അന്വേഷിച്ചു പോയാ ഞാൻ കണ്ടു പിടിക്കില്ല എന്ന് കരുതിയോ..??”
“അത്… ഞാൻ……”
“തനിക്കരിയാലോ തന്നെ അന്വേഷിച്ച് കേരളത്തിൽ നിന്ന് രാജസ്ഥാൻ വരെ വന്ന ആളല്ലേ ഞാൻ ….”
“ഷോൺ.. അത്… പിന്നെ…..”
ഒന്നിനും അവൾക്ക് ഉത്തരം ഇല്ലായിരുന്നു….
“താൻ എങ്ങനെ എന്നെ കണ്ടെത്തി…??”
“അതൊക്കെ പറയാം ആദ്യം എന്റെ കൂടെ വാ…”
“ഷോൺ എന്റെ കൂടെ എന്റെ ഫ്രണ്ട് ഉണ്ട്..”
“ഫ്രണ്ട് ഒക്കെ അവിടെ നിന്നോളും…”
ഞാൻ അവളുടെ കൈ പിടിച്ച് ജീപ്പിന്റെ അടുത്തേക്ക് നടന്നു…
അവളെ പാസഞ്ചർ സീറ്റിൽ കയറ്റി ഇരുത്തി ഞാൻ വണ്ടിയിൽ കയറി..
“ഷോൺ നമ്മൾ എങ്ങോട്ടാ പോകുന്നത്..??”
“പറയാം…”
പുഞ്ചിരിച്ച് കൊണ്ട് അവൾക്ക് മറുപടി നൽകി ഞാൻ വണ്ടി മുന്നോട്ടെടുത്തു…
അവള് അപ്പോളും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കുകയായിരുന്നു…
സത്യത്തിൽ എനിക്കും അറിയില്ല എങ്ങോട്ട് പോകണം എന്ന്… ഞാൻ എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നു…
എന്തൊക്കെയോ അവളോട് പറയണം എന്നുണ്ട്.. പക്ഷേ എങ്ങനെ തുടങ്ങും..
അവളെ നോക്കിയപ്പോൾ അവളും ഇതേ ആശയക്കുഴപ്പത്തിൽ ആണ് എന്ന് തോന്നി..
അവസാനം മൗനം മുറിച്ച് കൊണ്ട് ഞാൻ തന്നെ പറഞ്ഞ് തുടങ്ങി…
“ആഷികാ….”
“ഹും…” അവള് ഒന്ന് മൂളുക മാത്രം ചെയ്തു…
“അന്ന് ഞാൻ തന്നെ ഫോൺ ചെയ്തിട്ട് താൻ എന്താ എന്നോട് സംസാരിക്കാൻ കൂട്ടാക്കാഞ്ഞത്…??”
അവള് മറുപടി ഒന്നും പറയാതെ റോഡിലേക്ക് നോക്കി ഇരിക്കുകയാണ്…
ഞാൻ റോഡിലേക്കും അവയുടെ മുഖത്തേക്കും നോക്കി കൊണ്ട് വീണ്ടും ചോദിച്ചു..
“എന്താടോ ഒന്നും പറയാത്തത്..??”
അവള് എന്റെ മുഖത്തേക്ക് നോക്കി വീണ്ടും നോട്ടം റോഡിലേക്ക് തന്നെ ആക്കികൊണ്ട് പറഞ്ഞ് തുടങ്ങി…
“ഷോൺ.. തനിക്ക് ഓർമയുണ്ടോ നമ്മൾ തമ്മിൽ ആദ്യമായി കണ്ടുമുട്ടിയ ആ ദിവസം…..”