“പോയല്ലെ പറ്റൂ…”
“വീണ്ടും തന്നെ പിരിയുന്നത് ഓർക്കാൻ കൂടി വയ്യ… തനിക്ക് എന്നെ പിരിയുന്നതിൽ വിഷമം ഇല്ലെ…??”
“ആഷികാ… നമ്മുടെ മുന്നിൽ ഒരു വർഷം മുഴുവൻ ഉണ്ട്… അതിനുള്ളിൽ സമ്പാദിക്കാൻ കഴിയുന്ന അത്ര സമ്പാദിക്ക്… എന്നിട്ട് നമുക്ക് രണ്ടു പേർക്കും ജോലി രാജി വയ്ക്കാം..”
“ജോലി രാജി വച്ചിട്ട്…?? സമ്പാദ്യം തീർന്നാൽ പിന്നെ എങ്ങനെ ജീവിക്കും…??”
“നമുക്ക് ഒരു കപ്പിൾ ബ്ലോഗ് ആൻഡ് വ്ലോഗ് സ്റ്റാർട്ട് ചെയ്യാം.. താൻ ഇപ്പൊ ചെയ്യുന്ന പോലെ തന്നെ .. പക്ഷേ നമ്മൾ രണ്ടുപേർ മാത്രം.. ആരും പോകാത്ത സ്ഥലങ്ങൾ എല്ലാം പോയി ആരും കാണാത്ത കാഴ്ചകൾ എല്ലാം കാണിക്കുന്ന ഒരു വെബ്സൈറ്റ്… എങ്ങനെ ഉണ്ടാകും..??”
“സംഭവം ഒക്കെ കളർ ആകും പക്ഷേ ഷോൺ ട്രാവലിങ് എന്റെ പാഷൻ അല്ലേ.. അതിനു വേണ്ടി താൻ എന്തിനാ തന്റെ പാഷൻ സാക്രിഫൈസ് ചെയ്യുന്നത്..”
ഞാൻ ഒന്ന് പുഞ്ചിരിച്ചു… പിന്നെ പറഞ്ഞു…
“തന്നെ സന്തോഷിപ്പിക്കുക എന്നതല്ലേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഷൻ…”
അവളുടെ മുഖത്ത് പെട്ടന്ന് ഒരു പുഞ്ചിരി വിടർന്നു..
അവള് നോട്ടം എന്റെ മുഖത്ത് നിന്നും താഴേക്ക് ആക്കി.. പിന്നെ ഒന്ന് ശ്വാസം വലിച്ച് വിട്ടു…
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു…
അവള് എന്നോടൊന്നും പറഞ്ഞില്ല.. പക്ഷേ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് പറയുന്നുണ്ടായിരുന്നു..
അവളുടെ കൈകൾ എന്റെ ഷർട്ടിന്റെ കോലർ താഴേക്ക് താഴ്ത്തിയപ്പോൾ എന്റെ കൈകൾ അവളുടെ തോളിൽ അമരുകയായിരുന്നു….
പ്രണയം എന്നതിനപ്പുറം ഒരു വികാരവും ഞങ്ങൾക്ക് ഉള്ളിൽ ഉണ്ടായിരുന്നില്ല…
ഉദയ സൂര്യന്റെ കിരണങ്ങൾ സർവ്വ ചരാചരങ്ങളിലും എന്ന പോലെ ഞങ്ങളെയും അനുഗ്രഹിച്ച് കടന്നു പോയി…………………….
കാലം പതിവ് പോലെ ആർക്ക് വേണ്ടിയും കാത്ത് നിന്നില്ല….
എല്ലാവരും വളരെ അധികം സന്തോഷത്തിൽ ആണ്…
ജീവന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി മാൾഡ്വീപിൽ ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുകയാണ്..
ജൂലി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. സാമും ഒത്തു ദുബായിൽ സുകമായി ജീവിക്കുന്നു…
ചേട്ടനും ചേട്ടായിയും മിന്നു മോളും അവരുടെ ലോകത്ത് നാട്ടിൽ സുകമായി ജീവിക്കുന്നു..
ആഷികയുടെ കുടുംബം അങ്ങ് രാജസ്ഥാനിൽ അവരും സുകമായി തന്നെ ഇരിക്കുന്നു…